EntreprenuershipSuccess Story
ആരോഗ്യ മേഖലയിലെ മാറ്റത്തിനായി നമുക്ക് കൈകോര്‍ക്കാം ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിനൊപ്പം
ആരോഗ്യ മേഖലയുടെ വളര്‍ച്ച ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. വൈദ്യശാസ്ത്രരംഗം പുരോഗമിക്കുന്നതോടൊപ്പം തന്നെ നിരവധി ചികിത്സാരീതികളും ഉയര്‍ന്നു വരുന്നുണ്ട്. പ്രാകൃതമായ ചികിത്സാ സമ്പ്രദായങ്ങളില്‍ നിന്നും ചികിത്സാ രീതികളില്‍ നിന്നും മാറി ആളുകള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും ഡോക്ടര്‍മാരെയും ഒക്കെ തേടിയിറങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ആരോഗ്യ മേഖലയ്ക്ക് ഒഴിച്ചുകൂടാനാകാത്ത ചില ചികിത്സാരീതികളും കൈവന്നു (പുതിയ വാക്സിനുകളും നൂതന രീതിയിലുള്ള സര്‍ജറികളും അത്യാധുനിക രീതിയിലുളള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും അവയില്‍ ചിലതുമാത്രമാണ്). ഇത്തരം മാറ്റങ്ങള്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് നടക്കുമ്പോള്‍ ഇതിന് സമാന്തരമായ ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ് ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ്.
കൊല്ലം ജില്ലയിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസ് മാനുഫാക്ചറിങ് കമ്പനിയാണ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ച ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ മാനുഫാക്ചറിങ് ലൈസന്‍സ് ലഭിച്ച ക്ലിയോമെഡ്, സര്‍ജറിക്ക് ആവശ്യമായ ടെക്സ്റ്റൈല്‍ ഉത്പന്നങ്ങള്‍, സര്‍ജറി കിറ്റ്, സര്‍ജറി ഡ്രേപ്സ് എന്നിവയാണ് പ്രധാനമായും നിര്‍മിച്ചു വരുന്നത്.
കൊല്ലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ക്ലിയോമെഡിന്റെ മാനുഫാക്ചറിംഗ് കമ്പനി പ്രവര്‍ത്തിച്ച വരുന്നത്. മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിച്ച ക്ലിയോമെഡിന്റെ ഉത്പന്നങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ കേരളത്തിലെ എല്ലാ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലും മെഡിക്കല്‍ കോളേജുകളിലും ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ സാരഥികള്‍. പ്രവാസികളും നാട്ടിലുള്ള ആളുകളും ചേര്‍ന്ന് ആറു പേര് ഷെയര്‍ഹോള്‍ഡേഴ്സ് ആയി വരുന്ന കൂട്ടായ്മയാണ് ക്ലിയോമെഡിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ വലിയ സാധ്യതകള്‍ ഉള്ളതുകൊണ്ട് തന്നെയാണ് ഈ മേഖലയില്‍ നിക്ഷേപകരുടെ എണ്ണവും കൂടി വരുന്നത്….
ആരോഗ്യ മേഖലയില്‍ പുതുചരിത്രം കുറയ്ക്കുവാന്‍ തയ്യാറാകുന്ന ക്ലിയോമെഡിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നതിന്റെ ഭാഗമായി നിങ്ങള്‍ക്കും ഇതില്‍ ഒരു നിക്ഷേപകനായി മാറാവുന്നതാണ്.
ഏകദേശം 1830 ആശുപത്രികളാണ് കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇതില്‍ 400 ആശുപത്രികള്‍ ഇതിനോടകം തന്നെ ക്ലിയോമെഡിന്റെ ഉപഭോക്താക്കളായി കഴിഞ്ഞു. കോടിക്കണക്കിന് വില്പന നടക്കുന്ന മെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ പതിനായിരക്കണക്കിന് വ്യാപാരികള്‍ ഉണ്ടെങ്കിലും മാനുഫാക്ചറിങ് കമ്പനികള്‍ വിരലിലെണ്ണാവുന്നത് മാത്രമാണ്. ഈ സാഹചര്യത്തിലാണ് ക്ലിയോമെഡ് ആരോഗ്യരംഗത്തിന് താങ്ങായി മാറുന്നത്.