EntreprenuershipSuccess Story

കുറഞ്ഞ സമയം, മികച്ച സേവനം; വേറിട്ട സ്വപ്‌നവുമായി രാഗേഷും 24 ഐടി ഇന്‍ഫോ സിസ്റ്റവും

ദിനംപ്രതി പുതിയ അപ്‌ഡേഷനുകള്‍ വന്നുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഐടി മേഖല. ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഒന്നും തന്നെ ഉപയോഗിക്കാത്ത ആരുമുണ്ടാകില്ല, അല്ലെങ്കില്‍ ഉപയോഗിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അപ്പോള്‍ സ്വാഭാവികമായും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പല സംശയങ്ങളുടെ പരിഹാരവും ആവശ്യങ്ങളുടെ നിറവേറ്റലും ഉത്പന്നങ്ങളും ഒക്കെ എല്ലാവര്‍ക്കും ആവശ്യമായി വരും. അങ്ങനെയുള്ളവര്‍ ശ്രദ്ധിക്കൂ… എല്ലാ സര്‍വീസുകളും കേരളത്തിലെ ഏത് ജില്ലയിലുള്ളവര്‍ക്കും ഏതുസമയത്തും നല്‍കുക എന്ന സ്വപ്‌നത്തിലേക്ക് സഞ്ചരിക്കുന്ന ഒരു സ്ഥാപനം ഉണ്ട് തിരുവനന്തപുരത്ത്… പാപ്പനംകോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഐടി സര്‍വീസിംഗ് സെന്ററിന് രൂപം നല്‍കിയത് രാഗേഷ് എന്ന യുവസംരംഭകന്‍ ആണ്. ഐടി മേഖലയുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും കുറഞ്ഞ ചെലവില്‍ 24 മണിക്കൂറും സേവനം നല്‍കുന്ന ഒരു സ്ഥാപനം സ്വപ്‌നമായി എന്നും സൂക്ഷിച്ച രാഗേഷ് അങ്ങനെയാണ് സ്വന്തം സ്ഥാപനത്തിന് 24 ഐടി ഇന്‍ഫോ സിസ്റ്റം എന്ന് പേര് നല്‍കിയത്.

സ്വകാര്യ മേഖലകളെക്കാള്‍ സര്‍ക്കാര്‍ മേഖലകളാണ് 24 ഐടി ഇന്‍ഫോസിസ്റ്റത്തിന്റെ സേവനം കൂടുതലായി ഉപയോഗപ്പെടുത്തുന്നത്, അതില്‍ ഏറ്റവും പ്രധാനം കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സിസ്റ്റം അഡ്മിനും കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളുമാണ്. ഐടി മേഖലയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏത് ആവശ്യവും പൂര്‍ത്തീകരിക്കാനും നിങ്ങളുടെ ഏതു പ്രശ്‌നങ്ങളും പരിഹരിക്കാനും കേരളത്തിലെ തന്നെ ഏറ്റവും മികച്ച വിദഗ്ധരുടെ ടീം രാഗേഷിന്റെ 24 ഐടി ഇന്‍ഫോ സിസ്റ്റത്തില്‍ ഉണ്ട്.

നിങ്ങളുടെ ലാപ്‌ടോപ്പുകള്‍ക്കോ സിസ്റ്റത്തിനൊ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് സോഫ്റ്റ്‌വെയറിന്റേതായാലും ഹാര്‍ഡ്‌വെയറിന്റെതായാലും ഞൊടിയിടയിലാണ് പരിഹാരം. BGA Rework and Machine പോലെയുള്ളവയുടെ സഹായത്താല്‍ കുറഞ്ഞ സമയം കൊണ്ട് ലാപ്‌ടോപ്പിന്റെ കേടുവന്ന ഭാഗം കുറഞ്ഞ ചെലവില്‍ മാറ്റിവച്ചു കൊടുക്കുന്നതടക്കം നൂതന സാങ്കേതികവിദ്യകള്‍ എല്ലാം ഉപയോഗപ്പെടുത്തിയാണ് 24 ഐടി ഇന്‍ഫോസിസ്റ്റത്തിന്റെ സര്‍വീസ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ IT മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചു കൊടുക്കുന്നതുകൊണ്ടുതന്നെ പല ശ്രദ്ധേയമായ മള്‍ട്ടി നാഷണല്‍ കമ്പനികളും 24 ഐടി ഇന്‍ഫോസിസ്റ്റത്തിന്റെ സേവനം ഉപയോഗപ്പെടുത്താറുണ്ട്.

Computer, Laptop, Printer, Networking… അങ്ങനെ ഏത് സേവനവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താവിന് പൂര്‍ണ സംതൃപ്തി ഉണ്ടാകുന്ന തരത്തില്‍ ചെയ്തു കൊടുക്കുന്നത് തന്നെയാണ് ഐടി മേഖലയില്‍ കാലങ്ങളായി 24 IT INFO SYSTEM മള്‍ട്ടി നാഷണല്‍ കമ്പനികളുടെയും സാധാരണക്കാരുടെയും ഹൃദയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന്റെ കാരണം.

സംരംഭങ്ങള്‍ സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തുന്ന ഒന്നാണ് എന്ന ചിന്താഗതി രാഗേഷിനില്ല. കൊറോണ കാലയളവില്‍ നിരാലംബരായ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണിലൂടെ വിദ്യാഭ്യാസം നടത്തുവാന്‍ പഴയ കേടായ മൊബൈല്‍ ഫോണുകള്‍ സൗജന്യമായി സര്‍വീസ് ചെയ്തു കൊടുത്തിട്ടുണ്ട് ഇവര്‍. +2 വിജയിച്ചു നില്‍ക്കുന്ന കുട്ടികള്‍ക്ക് ഐറ്റി മേഖലയുടെ വിശാലമായ സാധ്യതകളെ കുറിച്ചു അറിവ് പകര്‍ന്നു നല്‍കാറുമുണ്ട്. സ്ഥാപനത്തിന് ലഭിക്കുന്ന ലാഭത്തിനെക്കാള്‍ അപ്പുറത്തേക്ക് സ്വന്തം വിജയത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് തന്നാല്‍ കഴിയുന്ന തരത്തിലുള്ള സഹായങ്ങള്‍ ചെയ്യുന്നതിലും രാഗേഷ് ശ്രദ്ധ നല്‍കാറുണ്ട്. ഉപഭോക്താക്കളുടെ വിശ്വാസ്യത വളരുമ്പോള്‍ അതിനൊപ്പമാണ് ഒരു സ്ഥാപനവും വളരുന്നത്, അത്തരത്തില്‍ വര്‍ഷങ്ങളായുള്ള 24 ഐടി ഇന്‍ഫോ സിസ്റ്റത്തിന്റെ സത്യസന്ധമായ സേവനത്തിന് ചെറുതും വലുതുമായി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഘട്ടം ഘട്ടമായുള്ള 24 ഇന്‍ഫോ സിസ്റ്റത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ഇപ്പോള്‍ CCTV Installation, Automation എന്നതിലും സേവനങ്ങള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. Laptop Service, Networking, All Printer Services, Photocopy Machine Service, Billing Software, Sales and other Services എന്നിവയാണ് മറ്റ് പ്രധാന സേവനങ്ങള്‍.

ലുലു മോള്‍ അടക്കമുള്ള നിരവധി ഇടങ്ങളില്‍ ശ്രദ്ധേയമായ പല സ്ഥാപനങ്ങളിലും ലൈഫ് ടൈം ആയി ഉപയോഗിക്കുവാന്‍ കഴിയുന്ന ബില്ലിങ് സോഫ്റ്റുവെയറുകള്‍ കുറഞ്ഞ ചിലവില്‍ ചെയ്തു കൊടുക്കുന്നതാണ് 24 ഇന്‍ഫോ സിസ്റ്റത്തിന്റെ പുതിയ കാല്‍വയ്പുകളില്‍ ഒന്ന്.

രാഗേഷിനെ സംബന്ധിച്ച് സ്വപ്‌നങ്ങളുടെ ആഴം കൂടുക എന്നാല്‍ സേവനങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക എന്നതുകൂടിയാണ്. ഐടി മേഖലയുമായി ബന്ധപ്പെട്ട ഏത് സേവനങ്ങള്‍ക്കും ഏതു സഹായങ്ങള്‍ക്കും ആര്‍ക്കും ഏതുനേരവും എവിടെ നിന്നും ആശ്രയിക്കുവാന്‍ സാധിക്കുന്ന ഒരു സ്ഥാപനമായി 24 IT ഇന്‍ഫോ സിസ്റ്റത്തിനെ വളര്‍ത്തണം എന്നതാണ്. എല്ലാ സേവനങ്ങളും അതിവേഗത്തില്‍ ഉപഭോക്താവിന് നല്‍കുക എന്ന സ്വപ്‌നത്തിന്റെ വേഗത കൂട്ടുവാന്‍ തിരുവനന്തപുരത്ത് നിന്നും കേരളത്തിന്റെ എല്ലാ ജില്ലകളിലേക്കും വളര്‍ന്നു പടര്‍ന്ന് പന്തലിച്ചു കൊണ്ടിരിക്കുകയാണ് ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത 24 ഐടി ഇന്‍ഫോ സിസ്റ്റവും ഉപഭോക്താവിന്റെ സംതൃപ്തിയില്‍ സന്തോഷം കണ്ടെത്തുന്ന സംരംഭത്തിന്റെ സ്ഥാപകനായ രാഗേഷും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button