നാടിന്റെ മുഖച്ഛായ മാറ്റാന്‍, നാളെയുടെ വാഗ്ദാനങ്ങളായി പ്രൊഫഷണലുകളെ സൃഷ്ടിച്ച് ലീഡ് കോളേജ്

‘360 ‘എസ്പീരിയന്‍സ്ഡ്’ ആയ മാനേജര്‍സിനെ’ ഞങ്ങള്‍ക്ക് തരാനുണ്ട് എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്ന ഒരു കോളേജുണ്ട് കേരളത്തില്‍. അതെ, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തോടൊപ്പം തന്നെ മികച്ച കമ്പനികളില്‍ ഇന്റേണ്‍ഷിപ് പരിപാടികള്‍ ഒരുക്കി നല്‍കുന്ന ലീഡ് കോളേജ് പാലക്കാട് ജില്ലയിലെ ധോണി എന്ന സുന്ദര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇലക്ട്രോണിക് എന്‍ജിനീയറും ലൈഫ് സ്‌കില്‍ ട്രെയിനറുമായ ഡോ. തോമസ് ജോര്‍ജ് 2010 ല്‍ ആണ് ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റിന് തറക്കല്ലിടുന്നത്. പിന്നീടങ്ങോട്ട് വളരെ പെട്ടന്നാണ് ലീഡിന്റെ വളര്‍ച്ച എല്ലാവരും നോക്കിക്കണ്ടത്.

ക്ലാസ്സുകള്‍ക്കും പുസ്തകങ്ങള്‍ക്കുമൊക്കെ അപ്പുറം ജീവിത വെല്ലുവിളികളെ അതിജീവിച്ചു മുന്നോട്ടു പോകുവാനും ജീവിത വിജയം കൈവരിക്കുവാനും ഓരോ കുട്ടിയേയും പ്രാപ്തരാക്കിക്കൊണ്ടു സമൂഹത്തിനു ആവശ്യമായ നല്ല ഒരുപറ്റം മനുഷ്യരെ വാര്‍ത്തെടുക്കുന്നതിനു ലീഡ് കോളേജ് ഓഫ് മാനേജ്‌മെന്റ് ശപഥം ചെയ്തിരിക്കുന്നു. ലീഡ് ലീഡര്‍ഷിപ്പ് & എന്റര്‍പ്രണര്‍ഷിപ്പ് അക്കാദമി ഓഫ് ധോണി എന്നതാണ് LEAD ന്റെ സംക്ഷേപ രൂപം.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് ആയ എന്‍ എ എ സി (നാഷണല്‍ അക്രെഡിറ്റേഷന്‍ ആന്‍ഡ് അക്കാഡമിക് കൗണ്‍സില്‍) അക്രെഡിറ്റേഷനുള്ള, എ ഐ സി ടി ഇ (ഓള്‍ ഇന്ത്യ കൗസില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍) അംഗീകാരമുള്ള ഓട്ടോണോമസ് എം.ബിഎ, എം.സി.എ പ്രോഗ്രാം എന്നിവയാണ് ലീഡ് കോളേജില്‍ നടത്തുന്നത്. എന്‍ ഇ പി (നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി) മുന്നോട്ടു വയ്ക്കുന്ന പുതിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ സ്വാംശീകരിച്ചു സംരഭകത്തിനും നേതൃത്വ പാടവത്തിനും സുസ്ഥിരതക്കും പ്രാധാന്യം നല്‍കുന്ന ഒരു മാനേജ്‌മെന്റ് പരിപാടിയാണ് ലീഡ് കോളേജ് വിഭാവനം ചെയ്യുന്നത് .
മറ്റു കോളേജുകളില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്ന അഡ്മിഷന്‍ പ്രക്രിയയാണ് ലീഡിന്റേത്. 50 ശതമാനം മാര്‍ക്കോടുകൂടി ബിരുദം പൂര്‍ത്തിയാക്കി കെ മാറ്റ്/ സി മാറ്റ് പരീക്ഷ യോഗ്യത നേടിയ ഏതൊരു വിദ്യാര്‍ത്ഥിക്കും ലീഡ് കോളേജിന്റെ ഏകദിന അഡ്മിഷന്‍ പരിപാടിയിലേക്ക് പ്രവേശിക്കാം. ലീഡ് കോളേജ് ഡയറക്ടര്‍ ഡോ. തോമസ് ജോര്‍ജ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി WAD (WHAT AFTER DEGREE )എന്ന ആദ്യ ഭാഗ സെഷന്‍ അവതരിപ്പിക്കും. ഇതില്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിക്ക് എം.ബി.എയുടെ അവസരങ്ങളെയും സാധ്യതകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ലീഡ് കോളേജിന്റെ എല്ലാ പ്രവര്‍ത്തന ക്രമങ്ങളെയും സവിശേഷതകളെയും വിവരിക്കുകയും ചെയ്യുന്നതാണ് പരിപാടിയുടെ ആദ്യ പടി. പിന്നീട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മെന്റേഴ്‌സ് ആയിട്ടുള്ള വിദ്യാര്‍ത്ഥികളെ വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചു ‘V Lead’ എന്ന പേരിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളിലേക്കു കടക്കുന്നു.

Essay Writing, Tangram, Rope Game, Story Telling, Personal Interview തുടങ്ങി വിദ്യാര്‍ത്ഥികളുടെ Creativity, Logical Thinking, Decision Making, Helping Mentality എന്നിവയാണ് V LEAD എന്ന ഈ പരിപാടിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയിലേക്ക് പ്രവേശിക്കുന്നതോടൊപ്പം മാതാപിതാക്കള്‍ക്കായി അവരുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുന്നതിനായി ലീഡ് കോളേജ് അഡ്മിഷന്‍ സെല്‍ പ്രത്യേക സെഷന്‍ സംഘടിപ്പിക്കുന്നു. ഇപ്രകാരം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡോ .തോമസ് ജോര്‍ജ് സംഘടിപ്പിക്കുന്ന ‘ടേണിങ് പോയിന്റ്’ എന്ന ആറു ദിവസം നീണ്ടു നില്‍ക്കുന്ന പ്രധാനപ്പെട്ട പരിശീലന പരിപാടിയില്‍ പങ്കെടുക്കും. ടേണിങ് പോയിന്റ് പരിപാടിക്ക് ശേഷം വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് ‘ബ്രിഡ്ജ് കോഴ്‌സ് ‘ എന്ന ഏഴ് ദിവസത്തെ Workshop പരിപാടിയാണ്. മറ്റു കോളേജുകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ 2025 ബാച്ച് എം.ബി.എ സീറ്റ് മുഴുവനായും പൂര്‍ത്തിയാവുകയും ജൂലൈയില്‍ തന്നെ അവര്‍ക്കു ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് .
2024 അധ്യയന വര്‍ഷം മുതലാണ് ലീഡ് കോളേജ് ഓഫ് മാനേജ്മന്റ് യുജിസിയുടെ ‘ഓട്ടോണോമസ്’ അംഗീകാരം ബാധകമായത്. ആറു മാസത്തില്‍ മൂന്നു മാസം ക്ലാസും മൂന്നു മാസം വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരം നല്‍കിക്കൊണ്ടുള്ള പദ്ധതിയാണ് ഓട്ടോണോമസ് ബാച്ചിന് ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടൊപ്പം അവരുടെ ഔദ്യോഗിക ജീവിതത്തില്‍ വിലപ്പെട്ട പ്രായോഗിക പരിചയം, നൈപുണ്യ വികസനം, നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങള്‍, കരിയര്‍ പര്യവേക്ഷണം എന്നിവ നേടിയെടുക്കുന്നതിന് ഇത്തരം ഇന്റേണ്‍ഷിപ് നയിക്കുന്നു. കൂടാതെ വിവിധ നിലവാരമുള്ള കമ്പനികള്‍ ഇത്തരം വിദ്യാര്‍ത്ഥികളെ ആവശ്യപ്പെട്ടുകൊണ്ട് മികച്ച വാഗ്ദാനങ്ങളുമായി മുന്നോട്ടു വരുകയും ചെയ്യും.
ഐ ടി സി, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വരുണ്‍ ബീവറേജ്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങി നിരവധി കമ്പനികളാണ് പ്ലേസ്‌മെന്റിനു വേണ്ടി ലീഡ് കോളേജിനെ സമീപിക്കുന്നത്. അക്കാഡമിക്, നോണ്‍ അക്കാഡമിക് മികവുകള്‍ പരിഗണിച്ചുകൊണ്ട് ആദ്യത്തെ 10 സ്ഥാനങ്ങളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനം സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കുവാനും അടുത്ത 110 സ്ഥാനങ്ങളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50000 രൂപ സ്‌കോളര്‍ഷിപ്പായും അതിന്റെ അടുത്ത 100 സ്ഥാനങ്ങളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 25000 രൂപ സ്‌കോളര്‍ഷിപ്പായി നല്‍കുകയും ചെയ്യും.
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലീഡ് കോളേജ് പ്രത്യേക മെന്ററിങ് മുഖേന അവരുടെ വൈദഗ്ധ്യ മേഖല തിരിച്ചറിഞ്ഞു അതിനായിട്ടുള്ള സാമ്പത്തിക സഹായം നല്‍കുന്നു. മികച്ച സംരംഭക ആശയങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംരംഭകത്തിനുള്ള എല്ലാ സാമ്പത്തിക സഹായമായി 1 ലക്ഷം രൂപ വരെ നല്‍കി വരുന്നു. കൂടാതെ വിദ്യാര്‍ഥികള്‍ക്കിടയിലുള്ള സംരംഭകത്വം വളര്‍ത്തുന്നതിന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ ഇ ഡി സി (ഇന്നൊവേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍) ലീഡ് കോളേജില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാര്‍ത്ഥികളെ സംരംഭകരാക്കുക എന്നത് ലീഡ് കോളേജ് ഡയറക്ടര്‍ ഡോ.തോമസ് ജോര്‍ജ് സ്വപ്‌നം കാണുന്നു!
ലീഡ് കോളേജ് റിസര്‍ച്ച് ഡിപ്പാര്‍ട്‌മെന്റ് വളരെ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. നിലവില്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവുകള്‍ പരിഗണിച്ചു ലീഡ് കോളേജ് ഗവേഷണ മേഖലയിലെ ബൗദ്ധിക തലത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നു. കൂടാതെ മികച്ച ഗവേഷണ പ്രബന്ധങ്ങളായി റെപ്യുട്ടഡ് സ്‌കോപ്‌സ് ജേണല്‍ ആയി പ്രസിദ്ധീകരിക്കുന്നു. സാമൂഹിക പ്രതിബദ്ധത മുറുകെ പിടിച്ചുകൊണ്ട് ലീഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡിപ്പാര്‍ട്‌മെന്റ് നിലവില്‍ പുതുശ്ശേരി ഗാന്ധി സേവാ കേന്ദ്രവുമായി കൈകോര്‍ത്തുകൊണ്ട് ഗവേഷണം നടത്തി വരുന്നു. അതിലുപരി നായാടി കോളനി സന്ദര്‍ശിച്ചു ഇന്നും നിലനില്‍ക്കുന്ന ‘തൊട്ടുകൂടായ്മ സമ്പ്രദായം’ പ്രാദേശിക തലത്തിലുള്ള മറ്റൊരു മികച്ച പ്രവര്‍ത്തനത്തിനു ഉദാഹരണമാണ്. രാമശ്ശേരി ഇഡലി പോലെ ഒരു നാടിന്റെ തനതായ ഭക്ഷണ വിഭവങ്ങള്‍ എപ്രകാരം മികച്ച രീതിയില്‍ നിലനിര്‍ത്തി, അത് സജീവമായി അവതരിപ്പിക്കുവാന്‍ ഒരു ബിസിനസ് ഇന്‍സ്റ്റിട്ട്യൂഷന് എപ്രകാരം സാധിക്കും എന്നതിനുള്ള ഗവേഷണവും ശ്രദ്ധേയമാവുന്നു.
പൂര്‍വ വിദ്യാര്‍ത്ഥികളുമായി ഏറ്റവും നല്ല ബന്ധം തുടര്‍ന്നുപോകുന്നതിനു വേണ്ടി നിലവില്‍ അഞ്ച് അലുംനി ചാപ്‌റ്റേഴ്‌സ് ലീഡ് കോളേജില്‍ പ്രവര്‍ത്തിക്കുന്നു. പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഉദ്യോഗ ഇടങ്ങളെ ആസ്പദമാക്കി ബാംഗ്ലൂര്‍, കൊച്ചി, ദുബായ്, ഖത്തര്‍, ലീഡ് എന്നീ ചാപ്‌റ്റേഴ്‌സാണ് ലീഡ് കോളേജില്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും നിലവിലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ ചാപ്റ്ററുകള്‍ നെറ്റ്‌വര്‍ക്കിനും തൊഴില്‍ വളര്‍ച്ചയ്ക്കും ഒരു കൂട്ടായ്മയുടെ അനുഭവത്തിനും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഴയ വിദ്യാഭ്യാസ സ്ഥാപനവുമായി തുടര്‍ച്ചയായ ബന്ധത്തിനും വഴിയൊരുക്കുന്നു.




