വീടിന് മോടി കൂട്ടാനായി ‘La Casa Bella’
വീടിനെ ‘ഡെക്കറേറ്റ്’ ചെയ്യുക എന്ന് പറയുന്നത്, കേല്ക്കുമ്പോള്‍ ലളിതമെന്ന് തോന്നാമെങ്കിലും വളരെയധികം ഭാവനയും അര്‍പ്പണബോധവും അധ്വാനവും ആവശ്യമുള്ള ഒരു ഉത്തരവാദിത്വമാണ്. ഒരാളുടെ വ്യക്തിത്വത്തെ മാത്രമല്ല, അയാളുടെ ഇഷ്ടങ്ങള്‍, താത്പര്യങ്ങള്‍ ഇവയെല്ലാം പ്രതിഫലിക്കുന്നതാണ് ഹോം ഡെക്കറേഷന്‍. വീടിന് അഴകും അലങ്കാരമായും ഫര്‍ണിച്ചറുകളെയും മറ്റു ഗൃഹോപകരണങ്ങളെയും സജ്ജീകരിക്കുക എന്നത് കലാപരമായ ഒരു ജോലി തന്നെയാണ്. അങ്ങനെ, നിങ്ങളുടെ വീടിനും ഓഫീസിനും മികച്ചതു തരുന്ന ഒരു ആര്‍ട്ടിസ്റ്റാണ് ‘La Casa Bella’.
തെരഞ്ഞെടുക്കുന്ന നിറങ്ങള്‍ മുതല്‍ സോഫയില്‍ വയ്ക്കുന്ന തലയിണകളുടെ ഭംഗി വരെ എല്ലാം അടയാളപ്പെടുത്തുന്നതിന് ഹോം ഡെക്കര്‍ ഐറ്റമുകള്‍ക്ക് ഇന്ന് വലിയ സ്ഥാനമാണ്. വീടിനെയും നിങ്ങളുടെ ഓഫീസ് മുറികളെയും കൂടുതല്‍ മോടി പിടിപ്പിക്കാന്‍ ‘La Casa Bella’ ന് സാധ്യമാകും. കഴിഞ്ഞ നാലുവര്‍ഷമായി അങ്കമാലി കേന്ദ്രീകരിച്ച്, ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ഈ സംരംഭം കോട്ടന്‍ ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. ഏതൊരു സാധാരണക്കാരനും കുറഞ്ഞ വിലയില്‍ വീടു മോടി പിടിപ്പാന്‍ സാധിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് അമല ജെയിംസ് എന്ന യുവ സംരംഭക ഈ ബിസിനസ്സ് ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി പ്രൊഡക്റ്റ്‌സ്’ എന്നതാണ് ഈ ബിസിനസ്സിന്റെ ട്രേഡ് മാര്‍ക്കും.
വീടിനെ ഭംഗിയാക്കുന്നതില്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്ന അമല, സ്വന്തമായി തയ്യാറാക്കിയ സോഫാ ഷീറ്റുകളും ഹാന്‍ഡ് ഷീറ്റുകളുമെല്ലാം ഉപയോഗിച്ചിരുന്നത് വീട്ടിലെത്തുന്ന അതിഥികള്‍ക്കും കൗതുകമായിരുന്നു. കുടുംബം ബിസിനസ് പശ്ചാത്തലത്തില്‍ തന്നെയായതിനാല്‍, ആ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ചിന്തയിലാണ് തന്റെ ‘ഹോബി’ തന്നെ ഒരു സംരംഭമാക്കി മാറ്റാമെന്ന് അമല തീരുമാനിക്കുന്നത്. പുത്തന്‍ സംരംഭത്തിന് കുടുംബവും ജീവിത പങ്കാളിയും പൂര്‍ണ പിന്തുണ നല്‍കിയതോടെ അമലയുടെ സംരംഭം ഇന്ന് പല നേട്ടങ്ങളും കീഴടക്കി മുന്നേറി കഴിഞ്ഞു.
ഓണ്‍ലൈന്‍ വില്‍പ്പനയിലായിരുന്നു തുടക്കമെങ്കിലും ഇന്ന് അമലയുടെ സംരംഭം ഒരു യൂണീറ്റായി പ്രവര്‍ത്തിക്കുകയാണ്. ഇന്ന് La Casa Bella വീടിനെ സ്‌നേഹിക്കുന്ന പലരുടേയും ആദ്യ ചോയ്‌സാണ്. ബെഡ്ഷീറ്റുകളിലും സോഫാ ഷീറ്റ് മെറ്റീരിയലുകളിലെല്ലാം എംബ്രോയ്ഡറി, കൂടാതെ ‘കസ്റ്റമൈസ്ഡ് ഡിസൈനിംങു’ം ഇവിടെ ലഭ്യമാണ്.
എറണാകുളം, കോട്ടയം, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിലെല്ലാം La Casa Bellaയുടെ ഉത്പന്നങ്ങള്‍ ലഭ്യമാണ്. അങ്കമാലിയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ ഔട്ട്‌ലെറ്റ് വഴി തന്റെ ബിസിനസ്സ് കൂടുതല്‍ ഉയരങ്ങള്‍ തൊടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അമല…