അനന്തപുരിയില്‍ വിജയത്താല്‍ തിളക്കം തീര്‍ത്ത് കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്
അറിയാം ഈ വിജയകഥ…
‘നിത്യഹരിത നഗരം’ എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഷോപ്പിംഗ് വൈവിധ്യം കൊണ്ടും ഗുണനിലവാരം കൊണ്ടും വേരുറപ്പിച്ച ഒരു സ്ഥാപനമുണ്ട്. ഒരു വീടിന് വേണ്ടതെന്തും ഒരു കുടക്കീഴിനുള്ളില്‍ നിന്നും സ്വന്തമാക്കാവുന്ന ഷോപ്പിംഗ് സംസ്കാരത്തെ കുറിച്ച് വലിയ പരിചയമില്ലാതിരുന്ന ഒരു ജനതയ്ക്ക് മുന്നില്‍ ‘സൂപ്പര്‍ ഷോപ്പിംഗി’നെ സുപരിചിതമാക്കുകയും പുതു അനുഭവം നല്‍കുകയും ചെയ്ത സ്ഥാപനമാണ് കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്.
(നസിമുദ്ദീന്)
2000 ത്തിന്റെ തുടക്കത്തിലായിരുന്നു നസിമുദ്ദീന് എന്ന സംരംഭകനും മകന് ഷാനവാസും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്ത് ‘കുന്നില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്’ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ആദ്യം വെറും നാല് സെന്റില്‍ മൂന്നുനില കെട്ടിടത്തിലായിരുന്നു ഇന്ന് തിരുവനന്തപുരം നഗരത്തില്‍ തലയുയര്‍പ്പോടെ നില്ക്കുന്ന കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ തുടക്കം. മെഡിക്കല്‍ ഷോപ്പ് ആരംഭിക്കാനായിരുന്നു ആദ്യം ഇവര്‍ തയ്യാറെടുത്തിരുന്നതെങ്കിലും ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പ്രാരംഭ സമയമായതിനാല്‍ ‘എന്ത് കൊണ്ട് എല്ലാ അവശ്യസാധനങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ച് കൂടാ’ എന്ന ആശയത്തിലേക്ക് ഇരുവരും എത്തുകയായിരുന്നു.
(ഷാനവാസ് എന്‍)
തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളുമുള്ള കേരളത്തിലെ ഏറ്റവും വലിയ നഗരമായ തിരുവനന്തപുരത്തിന്റെ ‘മാര്‍ക്കറ്റ് ഗതി’യെ തന്നെ മാറ്റുന്ന ഒരു തീരുമാനമായിരുന്നു അത്. ഏറ്റവും ഗുണനിലവാരത്തില്‍ കുറഞ്ഞ വിലയില്‍ ലോകത്തിലെ എല്ലാ ബ്രാന്‍ഡുകളെയും കസ്റ്റമേഴ്സിന്റെ കൈകളിലേക്ക് എത്തിക്കാന്‍ അന്ന് മുതല്‍ ഇന്ന് വരെ കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സാധിച്ചിട്ടുണ്ട്. ഒരു വീടിന് വേണ്ട എല്ലാ പ്രൊഡക്റ്റുകളും ഒരുമിച്ച് ഒരിടത്ത് തന്നെ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴചയും വരുത്താതെയും എന്നാല്‍ ഏതൊരു സാധാരണക്കാരനും ആത്മവിശ്വാസത്തോടെ വാങ്ങാന്‍ കഴിയുന്ന വിലക്കുറവ് നല്കി വിസ്മയിപ്പിക്കാനും ആ വിശ്വാസം നിലനിര്‍ത്താനും ഈ സ്ഥാപനത്തിനും സംരംഭകനും സാധിച്ചു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെയാണ് വെറും നാല് സെന്റില്‍ മാത്രം ആരംഭിച്ച കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന സംരംഭം ഇന്ന് തിരുവനന്തപുരത്തിന്റെ വിവിധ ഇടങ്ങളിലായി വളര്‍ന്ന് വിജയം തീര്‍ത്തത്.
(ഷാജഹാന്, നിസാറുദ്ദീന്‍, നസിമുദ്ദീന്)
2000 ല്‍ മെഡിക്കല്‍ കോളേജ്, 2008 ല്‍ വട്ടിയൂര്‍കാവ്, 2009ല്‍ പരുത്തിപ്പാറ, 2010ല്‍ ശാസ്തമംഗലം, 2011 ല്‍ കഴക്കൂട്ടം, 2012 ല്‍ തിരുമല, 2015 ല്‍ കുറവന്‍കോണം, 2016 ല്‍ മണ്ണന്തല, 2017 ല്‍ വെഞ്ഞാറമൂട്, 2019 ല്‍ വെള്ളായണി, കണിയാപുരം, ഐ ബി എസ്, യു എസ് റ്റി, 2021 ല്‍ കുടപ്പനക്കുന്ന്, പൈപ്പിന്മൂട്, 2023 ല്‍ നെടുമങ്ങാട് എന്നിവിടങ്ങളിലുമാണ് കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്.
ഇവിടെയെത്തുന്ന ഓരോ കസ്റ്റമറും സന്തോഷത്തോട് കൂടിയും നിറഞ്ഞ മനസ്സോടും കൂടിയുമാണ് ഷോപ്പിംഗ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നത്. അതിനാല്‍ തന്നെയാണ് ഒരു പ്രാവശ്യം ഇവിടെ എത്തുന്ന കസ്റ്റമര്‍ വീണ്ടും വീണ്ടും കുന്നില്‍ സൂപ്പര്‍മാര്‍ക്കറ്റ് തേടിയെത്തുന്നതിന്റെ കാരണവും. ഏറ്റവും ക്വാളിറ്റിയുള്ള പ്രൊഡക്റ്റുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ കഴിയുന്നതോടൊപ്പം നവ്യമായ ഒരു പുതു അനുഭവവും ഇവിടെ നിന്നും ലഭിക്കുന്നു. ഓരോ കസ്റ്റമറെയും വേര്‍തിരിവില്ലാതെ തുല്യരായി കാണുന്നുവെന്നതും ഓരോ സ്റ്റാഫുകളും വളരെ സ്നേഹത്തോടെയും മാന്യതയോടെയും ഇവിടെയെത്തുന്നവരോട് പെരുമാറുന്നു എന്നതും തിരുവനന്തപുരത്തിന് ഈ സംരംഭത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നു.
അനന്തപുരിയുടെ മണ്ണില്‍ അത്രത്തോളം ആഴത്തില്‍ വേരുറച്ചത് കൊണ്ടാണ് വന്‍കിട ഷോംപ്പിംഗ് കോംപ്ലക്സുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും എത്തിയിട്ടും പരാജയം സംഭവിക്കാതെ മുന്നേറാന്‍ കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് കഴിയുന്നത്. 24 വര്‍ഷമായിട്ടും വിശ്വസ്തതയോടെ ഈ സംരംഭത്തിന് മുന്നേറാന്‍ കഴിയുന്നതിന് കാരണം ഇവരുടെ കുടുംബത്തിന്റെ പിന്തുണയും ഒത്തൊരുമയും കൊണ്ട് കൂടിയാണ്. നസിമുദ്ദീന് എന്ന സംരംഭകനൊപ്പം മക്കളായ ഷാനവാസ് എന്‍, ഷന്‍ഫീര്‍ എന്‍, മരുമകനായ നിഷാദ്, സഹോദരന്മാരായ ഷാജഹാന്, നിസാറുദ്ദീന്‍, മഹദൂന്, ഹാഷിം, മുഹമ്മദ് ഇസ്മയില്‍, മറ്റ് മരുമക്കളായ നഹാസ്, ഹുസൈന്, റിയാസ്, ഷെമീര്‍, നിസ്സാം, സജീര്‍, ഷിയാസ് എന്നിവരുടെ പിന്തുണയും പ്രയത്നവും കൂടിയാണ് ഈ സംരംഭത്തെ ഇത്രത്തോളം ഉയരങ്ങളിലേക്ക് എത്തിച്ചത്.
ആകാശത്തിന് കീഴില്‍ ഒരു വീടിന് വേണ്ടതെന്തും ഇവിടെ ലഭിക്കും
പല പല ഷോപ്പുകള്‍ കയറി ഇറങ്ങി മടുത്തവര്‍ക്ക് ഏത് സമയത്തും പ്രതീക്ഷകളോടെ എത്താന്‍ കഴിയുന്ന ഇടമാണ് കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്. നീണ്ട ലിസ്റ്റുകളോടെ എത്തുന്നവര്‍ ആരും തന്നെ നിരാശയോടെ മുഖം താഴ്ത്തി ഇവിടെ നിന്നും മടങ്ങാറില്ല. കാരണം ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം തന്നെ ഇവിടെയുണ്ട്. എല്ലാ പ്രൊഡക്റ്റുകളുടെയും ലഭ്യതയും സുരക്ഷിതത്വത്തോടെയുള്ള ഹോം ഡെലിവറി സംവിധാനവും ഈ സ്ഥാപനത്തെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. മരുന്നുകള്‍ ഉള്‍പ്പെടെ വിലക്കുറവില്‍ ലഭിക്കുന്ന ഈ ഹൈപ്പര്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്തുള്ള ഓരോ വ്യക്തിയുടെയും വിശ്വസ്ത സംരംഭമാണ്.
ബിവറേജസ്, സ്റ്റേഷനറി, ഫാഷന്‍ ആന്‍ഡ് ആക്സസറീസ്, പേഴ്സണല്‍ കെയര്‍ പ്രൊഡക്റ്റ്സ്, ഹോം അപ്ലൈയന്സസ്, വെജിറ്റബിള്‍സ്, ഫ്രൂട്ട്സ്, ഗ്രോസറി, മീറ്റ്, സീ ഫുഡ്, ബേക്കറി തുടങ്ങി എല്ലാ അവശ്യവസ്തുക്കളും ഇവിടെ ലഭ്യമാണ്. അതോടൊപ്പം തന്നെ മികച്ച മെഡിക്കല്‍ സ്റ്റോറും ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ ആവശ്യക്കാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. മികച്ച ഷോപ്പിംഗ് അനുഭവം ലഭിക്കുന്ന ചുറ്റുപ്പാടായതിനാല് സമാധാനത്തോടെ ഷോപ്പിംഗ് നടത്താനും കസ്റ്റമേഴ്സിന് സാധിക്കുന്നു.
മോഡേണ്‍ രീതിയിലുള്ള എല്ലാ പ്രൊഡക്റ്റുകളും ലഭിക്കുന്നതില്‍ പ്രായഭേദമെന്യേ എല്ലാവര്ക്കും പ്രിയപ്പെട്ട സ്ഥാപനമാണ് കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്. മെഡിക്കല്‍ കോളേജ്, ബൈപ്പാസ്, ഇന്‍ഫോസിസ് എന്നിവയുടെ സമീപത്തായും ഈ സംരംഭത്തിന്റെ ബ്രാഞ്ചുകള്‍ നിലനില്ക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ശ്രദ്ധയോടെ പരിഗണിക്കുകയും അവര്‍ക്ക് മിതമായ നിരക്കില്‍ പുതിയതും മികച്ചതുമായ ഉത്പന്നങ്ങള്‍ നല്‍കുകയും ചെയ്യുന്നത് കൊണ്ടുതന്നെ ദിവസവും നിരവധി പേരാണ് തങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ക്കായി ഇവിടെ എത്തുന്നത്.
ഗുണമേന്മയിലും വിലക്കുറവിലും മുന്നില്‍
365 ദിവസവും ‘ക്വാളിറ്റി’യില്‍ യാതൊരു കേടുപാടും സംഭവിക്കാതെയിരിക്കുന്ന പ്രൊഡക്റ്റുകള്‍ എംആര്‍പിയിലും താഴെയുള്ള വിലയില്‍ ഇവിടെ നിന്ന് ലഭിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയാണ്. ഏറ്റവും ഗുണമേന്മയുള്ള പ്രൊഡക്റ്റുകള്‍ എംആര്‍പിയിലും താഴെയാണ് ഇവിടെ നിന്നും കസ്റ്റമര്‍ക്ക് ലഭിക്കുന്നത്. ഇത് മറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നു.
കാര്‍ഡ് സിസ്റ്റം വഴി സാധാരണ വിലയില്‍ നിന്നും 4 മുതല്‍ 40 ശതമാനം വരെ സ്പെഷ്യല്‍ വിലക്കുറവില്‍ കസ്റ്റമേഴ്സിന് നല്കുന്ന ‘കാര്‍ഡിംഗ്’ സംവിധാനവും ഇവിടെയുണ്ട്. മികച്ച ഡിസ്കൗണ്ടും സ്പെഷ്യല്‍ ഗിഫ്റ്റ് ഓഫറുകളും ഇവിടെ ഒരുക്കിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനായി ഒരുമിച്ച് വലിയ തോതിലാണ് പ്രൊഡക്റ്റുകള്‍ ഇവര്‍ വാങ്ങുന്നത്. ആ ലാഭവിഹിതം കസ്റ്റമറിലേക്ക് തന്നെയാണ് ഇവര്‍ എത്തിക്കുന്നതും. അതിനാല്‍ വില കുറച്ച് നല്‍കാനും കസ്റ്റമറെ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും ഇവര്‍ക്ക് കഴിയുന്നു.
കുന്നില്‍ ഗോള്‍ഡ് പാര്‍ക്കിനെ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍ ഇപ്പോള്‍. കുന്നില്‍ എന്ന പേര് ബ്രാന്‍ഡായി കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് തലസ്ഥാന നഗരിയില്‍.
സംരംഭകര്‍ക്ക് പ്രചോദനം ഈ സംരംഭം
സംരംഭം എന്നാല്‍ പണത്തിന് വേണ്ടി മാത്രമുള്ളതല്ല, അതൊരു സാമൂഹ്യ പ്രതിബദ്ധതയും ചേര്‍ന്നതാണ് എന്ന മൂല്യമുള്ള ജീവിതപാഠം തങ്ങളുടെ ജീവിതം കൊണ്ടാണ് ഈ സംരംഭകര്‍ വ്യക്തമാക്കുന്നത്. ഒരു രാത്രി കൊണ്ട് ജീവിതത്തിലെ എല്ലാം നഷ്ടപ്പെട്ട വയനാട് ജനതയെ കൈപിടിച്ചുയര്‍ത്താനും മണ്ണിടിച്ചിലില്‍ എല്ലാം തകര്‍ന്ന വയനാടിനെ പുതുജീവന്‍ നല്കി തിരികെ എത്തിക്കുന്നതിനായി ആശ്വാസം പകരാനും കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ടീമും ഒപ്പമുണ്ട് എന്നത് അവരുടെ സാമൂഹ്യ പ്രതിബദ്ധത എടുത്തു കാട്ടുന്നു. അതുപോലെ റീട്ടെയില്‍ ഫീല്‍ഡില്‍ പ്രവേശിക്കുന്ന പുതിയ സംരംഭകര്‍ക്ക് കൃത്യമായ അനുഭവസമ്പത്തും ഇവര്‍ പങ്കുവയ്ക്കുന്നു.
‘മാര്‍ക്കറ്റ് തിരിച്ചറിഞ്ഞു കൊണ്ടാകണം ഓരോ സംരംഭകരും റീട്ടെയില്‍ ഫീല്‍ഡിലേക്ക് എത്തേണ്ടത്. മാറുന്ന കാലത്തിനും സാങ്കേതികവിദ്യക്കൊപ്പവും മാറാനും പ്രയാസങ്ങളെ അതിജീവിക്കാനും പുതിയ സംരംഭകര്‍ക്ക് കരുത്തുണ്ടാകണ’മെന്ന് സ്വന്തം ജീവിതം കൊണ്ട് തന്നെ പഠിപ്പിക്കുകയാണ് ഇവര്‍. ഓരോ കസ്റ്റമറും പ്രിയപ്പെട്ടവരാണ് എന്ന ഏറ്റവും വലിയ ബിസിനസ് സ്ട്രാറ്റജി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത് തന്നെയാണ് ഈ കാണുന്ന വിജയമെഴുതാന് കുന്നില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന സംരംഭത്തിനും ഈ സംരംഭകര്‍ക്കും സഹായമായത്. അത് തന്നെയാണ് ഈ വിജയത്തിന്റെ രഹസ്യവും..!