സ്വര്‍ഗതുല്യമായ മനോഹര കെട്ടിടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൂടാരം ബില്‍ഡേഴ്‌സ് & ഇന്റീരിയേഴ്‌സ്

പ്രചോദനം പകരും ഈ വിജയ കഥ !
സ്വന്തം സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റുന്നവര്‍ മാത്രമല്ല, ആ സ്വപ്‌നങ്ങളിലൂടെ ചുറ്റുമുള്ള മനുഷ്യരുടെ സ്വപ്‌നങ്ങള്‍ക്ക് കൂടി നിറമേകുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. ഈ സംരംഭകര്‍ ഓരോ മനുഷ്യരുടെയും സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റുകയും അവരുടെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കി തീര്‍ക്കുകയും ചെയ്യും. അത്തരത്തില്‍ ആത്മവിശ്വാസവും കഠിനപ്രയത്‌നവും കൊണ്ട് തന്റെ സംരംഭ ലക്ഷ്യത്തിലേക്ക് എത്തുകയും ചുറ്റുമുള്ള മനുഷ്യരുടെ ഭവന, കെട്ടിട നിര്‍മാണ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റുകയും ചെയ്യുന്ന ഒരു യുവ സംരംഭകന്‍ നമ്മുടെ കൊച്ചുകേരളത്തിലുണ്ട്; ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ഷിബിന്‍.
2018 നവംബറിലാണ് ഷിബിന്‍ ‘കൂടാരം ബില്‍ഡേഴ്‌സ് & ഇന്റീരിയേഴ്‌സ്’ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ആത്മവിശ്വാസവും മുന്നോട്ട് പ്രതീക്ഷയോടെ സഞ്ചരിക്കാനുള്ള കഴിവും കൃത്യമായ ലക്ഷ്യബോധവും ഷിബിന്‍ എന്ന ചെറുപ്പക്കാരനെ എത്തിച്ചത് ഇന്ന് കേരളമൊട്ടാകെ അറിയപ്പെടുന്ന ‘കൂടാരം’ എന്ന ബ്രാന്‍ഡിന്റെ സ്ഥാപകനിലേക്കാണ്.
ബിടെക് ബിരുദത്തിനു ശേഷം ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഒരു കാര്യം ഈ യുവാവിന്റെ ജീവിതത്തില്‍ സംഭവിക്കുന്നത്. നിയമപരമായ കാരണങ്ങളാല്‍ താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് എത്തിപ്പെട്ടു. ഏതൊരു ചെറുപ്പക്കാരനും തകര്‍ന്ന് പോകുന്ന, ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ സങ്കടപ്പെട്ട് ഇരിക്കാനോ, ദിശയറിയാതെ പകച്ചു നില്‍ക്കാനോ ഈ യുവാവ് ഒരുക്കമായിരുന്നില്ല. പകരം കമ്പനി പാതി വഴിയില്‍ നിര്‍ത്തിവച്ച വര്‍ക്കുകള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കുകയും പുതിയൊരു പാത തിരഞ്ഞെടുക്കുകയുമാണ് ഷിബിന്‍ ചെയ്തത്. ഒരു സംരംഭകനെന്ന നിലയില്‍ ഷിബിന്‍ എന്ന യുവാവിന്റെ യാത്ര ആരംഭിക്കുന്നത് അവിടെ നിന്നാണ്.

സംരംഭകനെന്ന നിലയില്‍ മുന്‍പരിചയമോ പ്രാഗത്ഭ്യമോ മൂലധനമോ ഒന്നും ഈ യുവാവിന് കൈമുതലായുണ്ടായിരുന്നില്ല. പകരം, തന്റെ സമ്പാദ്യമായി ആകെയുണ്ടായിരുന്നത് വിജയിക്കുക എന്ന ലക്ഷ്യബോധവും തോല്‍ക്കാന്‍ കഴിയാത്ത ഒരു മനസും മാത്രമായിരുന്നു. ആ മനസാണ് മുന്നോട്ടുള്ള ഓരോ ചുവടുവയ്പുകള്‍ക്കും ഷിബിന്‍ എന്ന സംരംഭകന് കരുത്തും പ്രചോദനവും പകര്‍ന്നത്.
തന്റെ ബജാജ് ഡിസ്‌കവറില്‍ ‘കൂടാരം ബില്‍ഡേഴ്‌സ് & ഇന്റീരിയേഴ്‌സി’ന്റെ വെറും 10 വിസിറ്റിംഗ് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് ഷിബിന്‍ വര്‍ക്കിനു വേണ്ടി കയറിയിറങ്ങിയത് പല വീടുകള്‍ കയറിയിറങ്ങി. എന്നാല്‍, സ്വന്തമായി ഓഫീസ് സംവിധാനമോ ഫാക്ടറിയോ ഒന്നുമില്ലാത്ത ഒരു സംരംഭകനെ വിശ്വസിച്ച് വര്‍ക്കുകള്‍ ഏല്‍പ്പിക്കാന്‍ ആരും ഒരുക്കമായിരുന്നില്ല. എന്നാല്‍ ആ പ്രതിസന്ധികളില്‍ തോറ്റ് പിന്മാറാന്‍ ഈ ചെറുപ്പക്കാരന്‍ ഒരുക്കമായിരുന്നില്ല. തന്റെ സ്വപ്‌നങ്ങളെ മുറുകെ പിടിച്ച് മുന്നോട്ട് പോവുകയായിരുന്നു ഷിബിന്‍ ചെയ്തത്. ഈ യുവാവിന്റെ വാക്ചാതുരിയും കസ്റ്റമേഴ്‌സിനോടുള്ള സത്യസന്ധതയും മനസിലാക്കി, ഷിബിനില്‍ വിശ്വസിച്ച് വര്‍ക്ക് ഏല്‍പ്പിച്ച ചിലരും അന്ന് ഉണ്ടായിരുന്നു. ഏതൊരു മനുഷ്യനോടും നന്നായി പെരുമാറുകയും അവരുടെ മനസിലുള്ള ഇഷ്ടങ്ങള്‍ മനസിലാക്കുകയും ചെയ്യുകയാണ് ഒരു സംരംഭകന് വേണ്ടതെന്ന വിജയശാസ്ത്രം ഷിബിന്‍ മനസിലാക്കിയത് അങ്ങനെയാണ്.

പരാജയങ്ങളില്‍ നിന്നും നിരന്തരം നേരിട്ട പ്രതിസന്ധികള്‍ തരണം ചെയ്തുമാണ് ‘കൂടാരം ബില്‍ഡേഴ്‌സ് & ഇന്റീരിയേഴ്‌സ്’ ഇന്ന് കാണുന്ന വിജയം കരസ്ഥമാക്കിയത്. ഇന്ന് 10000 സ്‌ക്വയര്‍ ഫീറ്റില്‍ ഓഫീസും മികച്ച ഫാക്ടറി സംവിധാനങ്ങളുമുള്ള ബ്രാന്‍ഡാണ് ‘കൂടാരം’. ഒന്നുമില്ലായ്മയില്‍ നിന്നും വിജയിക്കാമെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഈ സ്ഥാപനവും ഈ സംരംഭകനും. എം.എസ്.സി ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഭാര്യ അനീറ്റയുടെ ബിസിനസ് മാര്‍ക്കറ്റിങ് സ്ട്രാറ്റജികളും ഫിനാന്‍ഷ്യല്‍ നോളജും ഈ ബിസിനസിന് ഏറെ സഹായകരമായി എന്നത് ശ്രദ്ധേയമാണ്.
വാട്ടര്‍ പ്രൂഫിംഗ് മുതല്‍ കൊമേഴ്ഷ്യല്‍, റെസിഡന്‍ഷ്യല്‍ തുടങ്ങി കണ്‍സ്ട്രക്ഷനിലെ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. കസ്റ്റമറുടെ മനസിലുള്ള ചിത്രങ്ങളെ യാഥാര്‍ത്ഥ്യമാക്കി നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഗുണനിലവാരമുള്ള റോ മെറ്റീരിയല്‍സ് നേരിട്ട് ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ കസ്റ്റമറുടെ ബജറ്റിന് അനുസരിച്ച് അവരുടെ ഇഷ്ടങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ധാരാളം കസ്റ്റമേഴ്‌സാണ് കേരളത്തിനും കേരളത്തിന് പുറത്ത് ബാംഗ്ലൂര്‍, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിലുമായി കൂടാരം ബില്‍ഡേഴ്‌സ് & ഇന്റീരിയേഴ്‌സിന് ഉള്ളത്.
കൂടാരം എന്ന പേര് പോലെ തന്നെ അത്യാധുനിക ആഡംബരം നിറഞ്ഞ കൊട്ടാര തുല്യമായ കെട്ടിട നിര്‍മാണത്തിനും അത് പോലെ സാധാരണക്കാരുടെ മനോഹരമായ ഭവനനിര്‍മാണത്തിനും മികച്ച സേവനമാണ് ഇവര്‍ നല്‍കുന്നത്. കേരളത്തിന് പുറത്ത് കൂടാരം എന്ന പേര് ബ്രാന്‍ഡ് ചെയ്യുന്നത് പ്രയാസമായതിനാല്‍, അന്താരാഷ്ട്ര തലത്തില്‍, മറഡോക് (Maradook) ഡിസ്ട്രിബ്യൂഷന്‍ എന്ന പേരിലാണ് കൂടാരം അറിയപ്പെടുന്നത്.
ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നിര്‍മിക്കുക എന്നതിനേക്കാള്‍ ഉപരിയായി നിര്‍മിക്കുന്ന ഒരു കെട്ടിടമെങ്കില്‍ അത് മികവോടെയും വ്യത്യസ്തമായും നിര്‍മിക്കുക എന്നതിനാണ് കൂടാരം പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ മത്സരാധിഷ്ഠിത ബുദ്ധിയോടെ കച്ചവടം കൂട്ടുക എന്നതിനേക്കാള്‍ ഉപരി കെട്ടിടങ്ങളെ പാര്‍ക്കാനും ജീവിക്കാനും അനുയോജ്യമായ സ്വര്‍ഗതുല്യമായ കൂടാരമാക്കി മാറ്റുക എന്നതിനാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ തന്നെയാണ് വിജയമെഴുതി കേരളമൊട്ടാകെ വേരുറപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചത്.

മികച്ച സര്‍വീസ് വാറന്റിയും സേവനവും മറ്റ് കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങളില്‍ നിന്നും കൂടാരത്തെ വ്യത്യസ്തമാക്കുന്നു. കൂടാരത്തിന്റെ ആദ്യ ചുവടുവയ്പ് മുതല്‍ സഹായിച്ചിട്ടുള്ള ധാരാളം സ്റ്റാഫുകളാണ് ഈ വിജയമെഴുതാന്‍ തന്നെ സഹായിച്ചതെന്ന് ഷിബിന്‍ ഉറച്ച് വിശ്വസിക്കുന്നു. ഒരു കാലത്ത് ഷിബിന്‍ മാത്രം സ്റ്റാഫായി നിന്ന് രാവും പകലുമില്ലാതെയോടിയ സ്ഥാപനത്തില്‍ ഇന്ന് 40 ജീവനക്കാരും 200ല്‍ പരം താത്കാലിക ജീവനക്കാരുമാണ് പ്രവര്‍ത്തിക്കുന്നത്.
ഷിബിനോടൊപ്പം കൂടാരത്തിന്റെ വളര്‍ച്ചയക്ക് ആഹോരാത്രം പ്രവര്‍ത്തിച്ച അനീറ്റയുടെ പ്രാധാന്യം വളരെ വലുതാണ്. വ്യക്തി ജീവിതത്തിലും സംരംഭ ജീവിതത്തിലും പൂര്‍ണ പിന്തുണ നല്‍കി അനീറ്റ കൂടെയുണ്ടായിരുന്നു എന്നത് തന്നെയാണ് പരാജയങ്ങളെ വിജയമാക്കി മാറ്റാന്‍ ഈ യുവ സംരംഭകന് കരുത്തേകിയത്. കൂടാരം എന്ന സംരംഭത്തിന്റെ മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകള്‍ കൈകാര്യം ചെയ്യുന്നത് അനീറ്റയാണ്. കൂടാരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നന്നായി കൈകാര്യം ചെയ്യുന്ന അനീറ്റ തന്നെയാണ് ഈ സംരംഭത്തിന്റെ വിജയപാതി. അനീറ്റ തന്റെ ജീവിതത്തില്‍ കടന്ന് വന്നതോടു കൂടിയാണ് സാമ്പത്തിക അറിവും അച്ചടക്കവും ഈ സംരഭകന്‍ സ്വയത്തമാക്കുന്നത്.
തന്റെ വീട്ടുകാരുടെയും അനീറ്റയുടെ കുടുംബത്തിന്റെയും പിന്തുണ ഏറെ ഊര്‍ജമാണ് ഷിബിന് നല്‍കിയത്. വിജയമെന്നാല്‍ ഒരു അവസാനമല്ലെന്നും അതൊരു യാത്രയാണെന്നും ഈ യുവ സംരംഭകന്‍ ഉറച്ച് വിശ്വസിക്കുന്നു. പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞതാണ് ജീവിതമെന്നും അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ജീവിത വിജയത്തിലേക്ക് നയിക്കുന്നതെന്നും തന്റെ ജീവിതം കൊണ്ട് തന്നെ വ്യക്തമാക്കുകയാണ് ഷിബിന്‍ എന്ന യുവ സംരംഭകനും കൂടാരം എന്ന വിജയ സംരംഭവും.
Instagram: https://www.instagram.com/koodaram_builders_?igsh=cGtpYjhkZDJzczhy
Facebook: https://www.facebook.com/profile.php?id=100064068188415
Website: https://koodarambuilders.in
Youtube: https://youtube.com/@entekoodaram?feature=shared
Contact number : 73068 12473 / 86064 82338