ബഡ്ജറ്റ് ഫ്രണ്ട്‌ലിയില്‍ ഒരു പ്രീമിയം ‘മേക്കോവര്‍ സ്റ്റുഡിയോ’

അറിയാം ശ്രുതി വി വിപിന്‍ എന്ന യുവ സംരംഭകയുടെ വിജയ കഥ!
ജീവിതത്തില്‍ വിജയിക്കണമെന്ന് ആഗ്രഹമുള്ളവര്‍ എപ്പോഴും അവരുടെ ഇഷ്ടങ്ങളെ പിന്തുടരുന്നവരായിരിക്കും. തന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് ആ മേഖലയില്‍ ഒരു സംരംഭം ആരംഭിച്ച് അതിനെ വിജയത്തിലേക്ക് എത്തിച്ച ഒരു സംരംഭക നമ്മുടെ കേരളത്തിലുണ്ട്. തന്റെ പാഷനില്‍ പ്രവീണ്യം നേടി തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിനിയായ ശ്രുതി വിപിന്‍ പടുത്തുയര്‍ത്തിയത് മികച്ച സേവനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് സംരംഭങ്ങളാണ്.

2019 ലാണ് ശ്രുതി Dazzling Beauty Solution എന്ന മേക്കപ്പ് സലൂണിനും Makeover by Sruthi Vipin എന്ന മേക്കോവര്‍ സ്റ്റുഡിയോയ്ക്കും രൂപം നല്‍കുന്നത്. സ്വന്തമായി ഒരു ബിസിനസ് ചെയ്യണമെന്ന നിരന്തരമായ ചിന്തയാണ് ശ്രുതിയെ ഈയൊരു ആശയത്തിലേക്ക് നയിച്ചത്. വിവാഹശേഷം ഒരു വീട്ടമ്മ എന്ന നിലയില്‍ മാത്രം ഒതുങ്ങി ജീവിക്കാതെ സ്വന്തമായി വരുമാനം നേടണമെന്നും ഒരു സംരംഭം ആരംഭിക്കണമെന്നും വ്യത്യസ്തമായി ചിന്തിക്കുന്ന എല്ലാവരെയും പോലെ ശ്രുതിയും ആഗ്രഹിച്ചിരുന്നു.

ചെറുപ്പകാലം മുതല്‍ തന്നെ മേക്കപ്പ് മേഖലയോട് ശ്രുതിക്ക് അതിയായ ഇഷ്ടം ഉണ്ടായിരുന്നു. അങ്ങനെയാണ് ആ മേഖലയില്‍ തന്നെ ഒരു സ്ഥാപനം ആരംഭിക്കാന്‍ ഈ യുവ സംരംഭക തീരുമാനിക്കുന്നത്. മേക്കപ്പ് സംബന്ധമായ കോഴ്‌സുകള്‍ പഠിച്ചും പ്രഗത്ഭരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പരിശീലനം കൈവരിച്ചും ഒരു മേക്കോവര്‍ സ്റ്റുഡിയോ ആരംഭിക്കാനുള്ള എല്ലാ അറിവുകളും ശ്രുതി നേടിയെടുത്തു. കൃത്യമായ പ്രവീണ്യവും അറിവും കൈവരിച്ച ശേഷമാണ് Dazzling Beauty Solution, Makeover by Sruthi Vipin എന്ന രണ്ട് സ്ഥാപനങ്ങളും ഈ യുവ സംരംഭക ആരംഭിക്കുന്നത്. എന്നാല്‍ കോവിഡിന്റെ അപ്രതീക്ഷിതമായ കടന്നു വരവ് മറ്റ് സംരംഭങ്ങളെ ബാധിച്ചത് പോലെ ഈ സ്ഥാപങ്ങളെയും പ്രതിസന്ധിയിലാക്കി.

ആദ്യം ഏറെ വിഷമം തോന്നിയെങ്കിലും പ്രതിസന്ധികള്‍ വിജയത്തിലേക്ക് നയിക്കുമെന്ന് ശ്രുതി ഉറച്ചു വിശ്വസിച്ചു. പ്രയാസങ്ങളില്‍ തളരാന്‍ ആ യുവ സംരംഭക ഒരിക്കലും ഒരുക്കമായിരുന്നില്ല. വിജയിക്കുമെന്ന ആത്മവിശ്വാസം കൈ മുതലായുള്ള ശ്രുതി കോവിഡിന് ശേഷം വീണ്ടും സ്ഥാപനം തുറക്കാനും കൂടുതല്‍ വിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും തയാറായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറ്റവും മികച്ച മേക്കപ്പ് സലൂണുകളില്‍ ഒന്നായി മാറാന്‍ Dazzling Beauty Solution ന് സാധിച്ചു.

ഇന്ന് നിരവധി കസ്റ്റമേഴ്‌സാണ് രണ്ട് സ്ഥാപനങ്ങളിലുമായി ശ്രുതിക്കുള്ളത്. അതിന് പുറമെ തൈക്കാട്, പേരമംഗലം എന്നിവിടങ്ങളിലായി മൂന്ന് ബ്രാഞ്ചുകളും ശ്രുതി ആരംഭിച്ചു എന്നത് ശ്രദ്ധേയമാണ്. എല്ലാ കസ്റ്റമര്‍ക്കും ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’ എന്ന നിലയില്‍ പ്രീമിയം സര്‍വീസുകളാണ് ഈ സ്ഥാപനം നല്‍കുന്നത്. ഏറ്റവും ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ തന്നെ ഉപയോഗിച്ചാണ് ഓരോ കസ്റ്റമേഴ്‌സിനെയും ഇവര്‍ അണിയിച്ചൊരുക്കുന്നത്. കൃത്യമായി കസ്റ്റമറുടെ ‘സ്‌കിന്‍’ മനസിലാക്കി അവരുടെ മനസിലുള്ള സൗന്ദര്യ സങ്കല്‍പ്പങ്ങളെ യാഥാര്‍ഥ്യമാക്കി മാറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നതും ഈ സ്ഥാപനത്തിന്റെ മേന്മ വര്‍ധിപ്പിക്കുന്നു.

ഇനിയും തന്റെ സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കണമെന്നും കേരളമൊട്ടാകെ വേരുറപ്പിക്കണമെന്നുമാണ് ശ്രുതിയുടെ സ്വപ്‌നം. ഭര്‍ത്താവ് വിപിന്റെയും കുടുംബത്തിന്റെയും പിന്തുണയാണ് ഈ വിജയം കൈവരിക്കാന്‍ ശ്രുതിക്ക് ഊര്‍ജം നല്‍കിയത്. ആത്മവിശ്വാസവും കഠിനപ്രയത്‌നവും ഉണ്ടെങ്കില്‍ വിജയം കൈവരിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ശ്രുതി വിപിന്‍ എന്ന ഈ സംരംഭകയുടെ ജീവിതം.
