നമ്മുടെ ഇഷ്ടത്തിനൊത്ത് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ കേരളത്തിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡ്; അനന്തപുരിയില്‍ തലയുയര്‍ത്തി അര്‍ബന്‍ ആര്‍ക്ക്
വീടിന്റ നിര്‍മിതിയ്ക്കും സൗന്ദര്യ സങ്കല്‍പ്പത്തിനും അനുസൃതമായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ഇന്റീരിയര്‍ ഡിസൈനിങ്. വലിയൊരു ബിസിനസ് സാധ്യതയുള്ള ഇടമായതുകൊണ്ടും ഇന്റീരിയര്‍ ഡിസൈനിങിനെ കണ്‍സ്ട്രക്ഷന്‍ രംഗത്തുനിന്നും ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്തതുകൊണ്ടും ദിനംപ്രതി നിരവധി ഇന്റീരിയര്‍ കമ്പനികളാണ് നാട്ടില്‍ ഉടലെടുക്കുന്നത്. അത്രയധികം മത്സര സാധ്യതയുള്ള രംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ ഉറപ്പായും പരിചയസമ്പന്നതയ്‌ക്കൊപ്പം വ്യത്യസ്തമായ ആശയങ്ങളും ഇന്റീരിയര്‍ ഡിസൈനര്‍ക്ക് ഉണ്ടാകണം. പ്രൊഫഷനെ തന്നെ പാഷനാക്കി മാറ്റിയവര്‍ക്ക് മാത്രമേ ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ വിജയം കൈവരിക്കുവാന്‍ സാധിക്കൂ. അത്തരത്തില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം വിജയവഴികള്‍ താണ്ടിയ സ്ഥാപനമാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ആര്‍ക്ക്.
2020ല്‍ നാല് ജീവനക്കാരുമായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം ഒരു വര്‍ഷം ഏതാണ്ട് നൂറോളം പ്രോജക്ടുകള്‍ കേരളത്തിന് അകത്തും പുറത്തുമായി പൂര്‍ത്തീകരിച്ചു നല്‍കുന്നു. ഇന്റീരിയര്‍ ഡിസൈനിങ്ങിലുള്ള അറിവും കഴിവും കൈമുതലാക്കിയാണ് ആഷിക് ആന്‍ഡ് സലീല്‍ അസോസിയേറ്റ് അര്‍ബന്‍ ആര്‍ക്ക് എന്ന സ്ഥാപനം ആരംഭിച്ചത്.
കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഡിസൈനിങ് രീതികളും മികച്ച കസ്റ്റമര്‍ സര്‍വീസും കൈമുതലാക്കിയ അര്‍ബന്‍ ആര്‍ക്ക് കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഇതിനോടകം നിരവധി പ്രോജക്ടുകള്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഓരോ ഉപഭോക്താവിന്റെയും താല്പര്യത്തിനും സൗന്ദര്യത്തിനും മുന്‍ഗണന നല്‍കിയുള്ള ഡിസൈനിങ് രീതിയാണ് അര്‍ബന്‍ ആര്‍ക്ക് അവലംബിച്ചു പോരുന്നത്.
പ്രൊഫഷനെ പാഷനാക്കി മാറ്റിയ ആഷിക്കും സലീലും തങ്ങള്‍ ചെയ്തു നല്‍കുന്ന ഒരു വര്‍ക്കിലും ഗുണമേന്മയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തു നല്‍കാന്‍ ഒരുക്കമല്ല. പ്രവര്‍ത്തനമാരംഭിച്ച അന്നുമുതല്‍ ഇന്നുവരെ റഫറലുകളിലൂടെയാണ് ഈ സ്ഥാപനം ഓരോ പ്രോജക്റ്റും ആളുകളിലേക്ക് എത്തിക്കുന്നത്. മെറ്റീരിയല്‍ ട്രെയിനിങ് ഉള്‍പ്പെടെ നല്‍കി നിയമിക്കപ്പെട്ട നിരവധി തൊഴിലാളികള്‍ ഇന്ന് അര്‍ബന്‍ ആര്‍ക്കിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഉടന്‍തന്നെ കൊച്ചി, കോഴിക്കോട് ജില്ലകളില്‍ പുതിയ ബ്രാഞ്ച് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. ഇന്റീരിയര്‍ ഡിസൈനിങിന് പുറമേ, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടിംഗ്, കണ്‍സ്ട്രക്ഷന്‍, ഫര്‍ണീച്ചര്‍ മോഡലിംഗ്, അക്കൗസ്റ്റിക്ക്‌സ്, ഹോം തിയേറ്റേറുകള്‍, ലാന്റ്‌സ്‌കേപ്പുകള്‍, റസിഡന്‍ഷ്യല്‍ പ്രൊജക്ടുകള്‍, കൊമേഴ്‌സ്യല്‍ പ്രൊജക്ടുകള്‍, റിനൊവേഷന്‍ എന്നീ സര്‍വീസുകളും ഇവര്‍ നല്‍കിവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
E-mail: info@urbanarchinteriors.com
Mob: 9074566474
https://www.facebook.com/urbanarchinteriors?mibextid=LQQJ4d
https://www.instagram.com/urbanarch_interiors/?igshid=MzMyNGUyNmU2YQ%3D%3D&utm_source=qr