കേരളത്തിന്റെ മാര്‍ക്കറ്റിംഗ് ഗെയിംചേഞ്ചര്‍: IWILLFLY

നാട്ടില്‍ ലഭിക്കാവുന്ന മികച്ച ഓഫറുകള്‍ക്ക് ഇനി മൊബൈല്‍ സ്ക്രീനിലെ ഒരു ചെറിയ ടച്ച് മതി
തിരക്കേറിയ ഡിജിറ്റല്‍ ലോകത്ത്, കേരളത്തിന്റെ സ്മാര്‍ട്ട് ഷോപ്പിംഗിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും ഒരു നൂതന മാറ്റം സൃഷ്ടിക്കുന്ന പേര്: IWILLFLY
തൃശൂരില്‍ നിന്നുള്ള സംരംഭകനായ അമൃത്ലാല്‍ രൂപകല്പന ഈ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ കണ്ടെത്താനും ബിസിനസുടമകള്ക്ക് അവരുടെ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാനും കഴിയും. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് എട്ട് വര്‍ഷത്തെ അനുഭവസമ്പത്തുള്ള അമൃത്, പങ്കാളികളായ ഗായത്രി അമൃത്, ബിന്നി കൈതാരന്‍ എന്നിവരോടൊപ്പം IWILLFLYനെ കേരളത്തിലുടനീളം കൂടുതല്‍ വിപുലീകരിക്കാനുള്ള ദൗത്യത്തിലാണ്.

വെണ്ടര്‍മാരും ഉപഭോക്താക്കളും തമ്മിലുള്ള ദൂരം കുറയ്ക്കല്‍
കേരളത്തിലെ ചെറുകിട ബിസിനസ്സുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉപഭോക്താക്കളുടെ ശ്രദ്ധ നേടുക എന്നതാണ്. പാരമ്പര്യപരമായ പരസ്യരീതികള്‍ മതിയാകാത്തതിനാല്‍ പല സംരംഭങ്ങളും തകര്‍ന്നടിയുന്നു. ഉയര്‍ന്ന ROI (Return on Investment) ലഭ്യമാക്കുന്ന മാര്‍ക്കറ്റിംഗ് മോഡലിലൂടെ IWILLFLY ഈ പ്രശ്നം പരിഹരിക്കുന്നു. ഇവരുടെ നൂതന മാര്‍ക്കറ്റിംഗ് ആപ്പിലൂടെ, വെണ്ടര്‍മാര്‍ക്ക് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉപഭോക്താക്കളെ നേടാനാവും.
ചെറുകിട ബിസിനസ്സുകള്‍ക്ക് ഉയര്‍ന്ന മാര്‍ക്കറ്റിംഗ് ചെലവുകള്‍ താങ്ങാനാവില്ലെന്ന തിരിച്ചറിവിലാണ് ഈ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രതിമാസം 1,999 രൂപ എന്ന നാമമാത്രമായ സബ്സ്ക്രിപ്ഷന് ഫീസ് മാത്രം ഉപയോഗിച്ച് വെണ്ടര്‍മാര്‍ക്ക് തങ്ങളുടെ ബജറ്റിനനുസരിച്ച് പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട് ( Rs. 3,999/3 മാസം, Rs. 6,999/6 മാസം, Rs. 9,999/1 വര്‍ഷം), വെണ്ടര്‍മാര്‍ക്ക് തത്സമയ ഓഫറുകള്‍ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ കഴിയുന്നു. ഓഫറുകള്‍, കോണ്ടാക്ട് ഡീറ്റെയില്‍സ്, ഷോപ്പ് ഇമേജുകള്‍, ഓഫര്‍ ഇമേജുകള്‍, പ്രോഡക്റ്റ് ഇമേജുകള്‍ എന്നിവ IWILLFLY ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കാം. ഇത്, റീട്ടെയില്‍ കച്ചവട സംരംഭങ്ങളില്‍ ഉത്പന്നങ്ങളുടെ ദൃശ്യതയും വില്‍പ്പനയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഷോപ്പിംഗ് അനുഭവം
ഉപഭോക്താക്കള്‍, പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും, മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തിലും എളുപ്പത്തിലും തങ്ങളുടെ അടുത്തുള്ള ഷോപ്പുകളിലെ ഏറ്റവും മികച്ച ഓഫറുകള്‍ കണ്ടെത്താനാകുന്നു. ഒരേ സമയത്ത് നിരവധി സ്റ്റോറുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല എന്നര്‍ത്ഥം. ഒപ്പം വളരെ അധികം സമയ ലാഭവും. IWILLFLY ആപ്പ്, വിവിധ കടകളില്‍ നിന്നുള്ള തത്സമയ ഓഫറുകള്‍ ഒന്നിച്ച് പ്രദര്‍ശിപ്പിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.
കഴിഞ്ഞ 8 മാസത്തിനിടയില്‍, 300ത്തിലധികം വെണ്ടര്‍മാര്‍ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമായിട്ടുണ്ട്. 5,000ത്തിലധികം ഉപഭോക്താക്കള്‍ ഈ ആപ്പ് ദിനവും ഉപയോഗിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് അവരുടെ പണവും സമയവും വളരെ കുറഞ്ഞ പരിശ്രമത്താല്‍ ലാഭിക്കാനാകും.
QR കോഡ് സേവനം:
ഉപഭോക്താക്കള്‍ക്കും കടകള്‍ക്കും ഗുണകരമായ ആപ്പിന്റെ പ്രധാന സവിശേഷതകളിലൊന്ന് QR കോഡ് സേവനമാണ്. ഉപഭോക്താവ് IWILLFLYയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ഒരു ഷോപ്പിലെ QR കോഡ് സ്കാന്‍ ചെയ്താല്‍, ഭാവിയില്‍ പ്രസ്തുത ഷോപ്പില്‍ നിന്നും ലഭിക്കാവുന്ന ഓഫറുകളെക്കുറിച്ച് തത്സമയ അപ്ഡേറ്റുകള് ലഭിക്കും. ഇത് ഉപഭോക്താക്കളില്‍ കൂടുതല്‍ ആകാംക്ഷയും ആനന്ദവും കൂട്ടുകയും, ഷോപ്പുകളുമായോ അല്ലെങ്കില്‍ വെണ്ടര്‍മാരുമായുള്ള അവരുടെ ബന്ധം വളരെയധികം ശക്തമാക്കുകയും ചെയ്യും.
ഓഫര്‍ പ്രദര്‍ശനത്തിന്റെയും മാര്‍ക്കറ്റിംഗിന്റെയും പുതിയ അദ്ധ്യായമായി കണകഘഘഎഘഥ ഒരു പുതിയ മാനദണ്ഡം മുന്നോട്ട് വെക്കുകയാണ്. ഇത് വരെയും പരമ്പരാഗതമായി, ബിസിനസുകളുടെ ബാനറുകളും പോസ്റ്ററുകളും ആശ്രയിച്ചാണ് ഓഫറുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. അതിനാല്‍ പ്രമോഷനുകളുടെ പരിധി വളരെ പരിമിതമായിരുന്നു. എന്നാലിപ്പോള്‍ IWILLFLYയുടെ സഹായത്തോടെ, വെണ്ടര്‍മാര്‍ക്ക് തങ്ങളുടെ ഓഫറുകള്‍ ആപ്ലിക്കേഷനിലൂടെ നേരിട്ട് ഉപഭോക്താക്കളുടെ മുന്നിലേക്ക് പ്രദര്‍ശിപ്പിക്കാം. ഇത് വഴി സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് താല്പര്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടി കടകളിലേക്കുള്ള സന്ദര്‍ശനം വര്‍ദ്ധിപ്പിക്കുകയും, വില്‍പ്പനയുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വിജയം തെളിയിച്ച മാതൃകയും ഭാവി ദിശയും
ബ്രേക്ക് ദി ചെയിന്‍, വയനാട് ഗവണ്മെന്റ് ഫ്ലവർ ഷോ പോലുള്ള വലിയ തോതിലുള്ള ഇവന്റുകള്‍ പ്രൊമോട്ട് ചെയ്ത ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമായ iwillmedia യുടെ വിജയത്തിന് ശേഷം അമൃത് ലാല്‍ ആരംഭിച്ച IWILLFLY ഇപ്പോള്‍ കേരളത്തിലെ സ്മാര്‍ട്ട് ഷോപ്പിംഗ് രംഗത്ത് അതിനൂതന വിപ്ലവം സൃഷ്ടിക്കുകയാണ്.
ഭാവിയില്‍, IWILLFLYയെ കേരളത്തിലുപരി രാജ്യവ്യാപകമായി വിപുലീകരിക്കുക എന്നതാണ് അമൃത് ലാലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. വെണ്ടര്‍മാര്‍ക്ക്, ഇത് ഒരു പ്രൊമോഷണല്‍ ഉപകരണം മാത്രമല്ല, ബിസിനസ് വളര്‍ച്ചയുടെ അടുത്ത വാതിലിലേക്കുള്ള താക്കോലാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക്, ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്ന ഡിജിറ്റല്‍ സഹായി. സാധാരണ മാര്‍ക്കറ്റിംഗ് രീതികളെ മറികടന്ന്, നൂതനമായ സമീപനത്തിലൂടെയും ഉപഭോക്തൃ കേന്ദ്രീകൃത വില്‍പ്പന മാതൃകയിലൂടെയും IWILLFLY സമൂഹത്തില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുകയാണ്.
