Kerala Speech Foundation; സീറോയില്‍ നിന്നും ഹീറോയിലേക്ക് ഒരു വിജയപാത

ലയ രാജന്
ജീവിതത്തില്‍ വിജയം ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിട്ടും അവയിലേക്കുള്ള വഴി കണ്ടെത്താനാകാതെ പലരും വഴിമുട്ടിപ്പോകുന്നത് പലപ്പോഴും പതിവ് കഥയാണ്. ആത്മവിശ്വാസക്കുറവും വ്യക്തിത്വത്തിലെ ആശയക്കുഴപ്പങ്ങളും പരാജയ കാഴ്ചപ്പാടുകളും മുന്‍വിധികളും പലപ്പോഴും വലിയ പരാജയങ്ങള്‍ക്ക് കാരണമാകുന്നു. അത്തരമൊരു ഘട്ടത്തില്‍ വ്യക്തിയുടെ ചിന്തയിലും, പെരുമാറ്റത്തിലും, സമീപനത്തിലും സമഗ്രമായ മാറ്റം സൃഷ്ടിച്ച് വിജയത്തിലേക്ക് കൈപിടിച്ച് നയിക്കുന്ന സ്ഥാപനമാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Kerala Speech Foundation (KSF).
ലക്ഷക്കണക്കിന് ആളുകളെ വിജയത്തിലേക്ക് നയിക്കുകയും ഒട്ടനവധി പ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്ത ‘വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഹോള്‍ഡറും ഇന്റര്‍ നാഷണല്‍ ട്രെയിനറും സക്സസ് കോച്ചും പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും മെന്റലിസ്റ്റും മൈന്‍ഡ് പവര്‍ ട്രെയിനറുമാണ് കെ. എം. നാസര്‍ കളരിക്കല്‍. 15 വര്‍ഷം കൊണ്ട് 1400 ല്‍ അധികം വേദികളില്‍ ട്രെയിനിംഗ് നല്‍കിയിട്ടുണ്ട് കെ. എം നാസ്സര്‍.
ജീവിത വിജയം ആരുടെയും കുത്തയല്ല, കഠിനമായ പരിശ്രമവും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടെങ്കില്‍ ആര്‍ക്കും വിജയ കൊടുമുടി കീഴടക്കാം എന്ന തത്വമാണ് ഉള്ളത്. മനശക്തിയെയും വ്യക്തിത്വ വികസനത്തെയും ആധാരമാക്കി ജീവിതത്തിലും സമൂഹത്തിലും ദീര്‍ഘകാല മാറ്റം സൃഷ്ടിക്കുക എന്ന ദര്‍ശനത്തോടെയാണ് KSF രൂപീകരിച്ചത്. മനുഷ്യ മനസ്സിന്റെ ശക്തിയെ ശാസ്ത്രീയമായും പ്രായോഗികമായും സമീപിച്ച് വ്യക്തികളെ അവരുടെ കഴിവുകളുടെ പരമാവധി ഉപയോഗത്തിലേക്ക് നയിക്കുയും അവര്‍ പ്രവര്‍ത്തിക്കുന്ന ഏത് മേഖലകളിലും അവര്‍ക്ക് വിജയിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം ആണ് ഇപ്പോള്‍ നല്‍കുന്നത്.
പരിശീലന മേഖലകള്‍
വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ച ലക്ഷ്യമാക്കി KSF വിവിധ മേഖലകളിലായി പ്രൊഫഷണല്‍ പരിശീലനങ്ങള്‍ നല്കുന്നു.Trainers Training, Effective Public Speaking, Personality Development, Leadership Training, Business Training, Mind Mastry, Hypnotic Counselling, Counselling Psychology, Office Administration, Sales Mastery എന്നിവയാണ് പ്രധാന കോഴ്സുകള്‍. ഓരോ പരിശീലനവും വ്യക്തികളുടെ ചിന്താശേഷി, അവരുടേതായ സ്കില്‍ പരിശോഷിപ്പിക്കാനും സ്വയം തീരുമാനമെടുക്കാനുള്ള കഴിവ്, ആത്മവിശ്വാസം എന്നിവ ശക്തിപ്പെടുത്തുന്ന രീതിയിലാണ് ട്രെയിനിങ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എല്ലാ മേഖലകളിലുള്ളവര്‍ക്കും മെഡിക്കല്‍ പ്രൊഫഷണല്‍സ്, സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, സംരംഭകര്‍, അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, പബ്ലിക് സര്‍വന്റ്സ്, ബിസിനസ്സ് സംരംഭകര്‍, രാഷ്ട്രീയ പൊതു പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് KSF പരിശീലനങ്ങള്‍ നല്കി വരുന്നു. കേരളത്തിനകത്തും, തമിഴ്നാട്, കര്‍ണാടക, ഡല്‍ഹി, മുംബൈ തുടങ്ങി മുംബൈ തുടങ്ങിയ നഗരങ്ങളിലും KSF സജീവ സാന്നിധ്യമാണ്. കൂടാതെ ദുബായ്, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളിലും പ്രവര്‍ത്തനം വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഒട്ടനവധി പുരസ്കാരങ്ങളും, അവാര്‍ഡുകളും നേടിയ തുടര്‍ക്കഥയായ വിജയങ്ങള്‍ കൊണ്ട് ജൈത്രയാത്ര തുടരുകയാണ്. സ്കൂള്‍, കോളേജ് തലങ്ങളില്‍ ബോധവത്കരണം, സ്കില്‍ ഡെവലപ്പ്മെന്റ് പ്രോഗ്രാമുകള്‍, കരീയര് ഗൈഡന്‍സ് എന്നിവ നല്കി പുതുതലമുറയെ നല്ല വ്യക്തികളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
ഒട്ടനവധി വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ നിരവധി വിദ്യാര്‍ഥികള്‍ ഇന്ന് പ്രൊഫഷണല്‍ മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. പരാജയത്തിന്റെ വക്കില്‍ നിന്നിരുന്ന സംരംഭകരെയും ആത്മവിശ്വാസം നഷ്ടപ്പെട്ട വ്യക്തികളെയും ജീവിത വിജയത്തിലേക്ക് ഉയര്‍ത്താന്‍ കെ. എം. നാസറിനും 20 ഓളം വരുന്ന ശക്തരായ KSF CAMPUS LLP ടീമിനും കഴിഞ്ഞിട്ടുണ്ട് എന്നത് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ നേട്ടമായി നിലകൊള്ളുന്നത്. 2030 ആകുമ്പോള്‍ ലോകത്ത് അറിയപ്പെടുന്ന ഒരു ബ്രാന്റ് ആക്കി KSF മാറ്റാനാണ് ലക്ഷ്യമിടുന്നത്.

വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡര്‍ കെ എം നാസ്സര്‍ കളരിക്കലില്‍ ചലച്ചിത്ര താരങ്ങളായ വിനയ് ഫോര്‍ട്ട്, വിനു മോഹന്‍ എന്നിവരില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.
ലോക റെക്കോര്‍ഡുമായി കെ. എം നാസ്സര്‍ കളരിക്കല്‍
ആലപ്പുഴയിലും, എറണാകുളത്തുമായി നടന്ന വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പ്രോഗ്രാമില്‍ നാല് ലോക റെക്കോര്‍ഡുമായി, വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്‍ഡോ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്, അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവ കെഎം നാസ്സര്‍ കളരിക്കല്‍ കരസ്ഥമാക്കി.
കുടുംബം :
ഭാര്യ ഷീബ, ഓരോ ചുവടുവയ്പിലും പൂര്‍ണ പിന്തുണയുമായി കെ. എം നാസ്സര്‍ കളരിക്കലിനോടൊപ്പം തന്നെയുണ്ട്. മക്കള്‍ : ഷിഫ്ന നാസ്സര്‍, ഐഷ നസ്രിന്, മുഹമ്മദ് സയാന്. മരുമകന് ഹാഫിള് മുഹമ്മദ് അബ് റാര്‍ കുടുംബാംഗങ്ങള്‍.



