പിഞ്ചുചര്‍മം നിര്‍മലമായിരിക്കട്ടെ; ബൂം ബേബി സ്കിന്‍ സേഫ് വസ്ത്രങ്ങള്‍ക്കൊപ്പം
Mothers Choice, Baby Comfort
കുഞ്ഞുങ്ങളുടെ മൃദുലവും സുന്ദരവുമായ ചര്‍മസംരക്ഷണത്തിന് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവര്ക്കും കണ്‍ഫ്യൂഷനാണ്. നല്ലത് തിരഞ്ഞെടുക്കുമ്പോഴും അതിലും മികച്ചത് ഉണ്ടോ എന്നാണ് അടുത്ത ചിന്ത…! കുഞ്ഞുങ്ങളുടെ മൃദുലവും സുന്ദരവുമായ ചര്‍മത്തിന്റെ സംരക്ഷണം ഇന്ന് മാതാപിതാക്കളുടെ മേല്‍ അത്രമേല്‍ പ്രാധാനമായതു കൊണ്ടു തന്നെയാണ് ഈ അശങ്ക. ഈ ആശയമാണ് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും പ്രമുഖ ബിസിനസുകാരനുമായ എ.ടി അബൂബക്കറും സുനീര്‍ ഷംസുവും അജിനാസും ചേര്‍ന്ന് ഒരു സോഫ്റ്റ് ഡ്രസ്സ് കമ്പനിക്ക് കീഴില്‍ Boom Baby Kids Wear രൂപകല്പന ചെയ്യുന്നത്.
2014 ലാണ് ഇത്തരത്തില്‍ ഒരു ആശയം ഇവരുടെ ഇടയില്‍ രൂപപ്പെട്ടത്. പിന്നീട് അവര്‍ കുഞ്ഞുടുപ്പുകള്‍ എങ്ങനെ ഏറ്റവും മികച്ചതാക്കാം എന്ന പഠനത്തിലായിരുന്നു. അതിനുവേണ്ടി നിരവധി യാത്രകള്‍ ചെയ്തു. ഇതിന്റെ ടെക്നോളജിയും മറ്റ് അനുബന്ധ കാര്യങ്ങളും മനസ്സിലാക്കി, അതില്‍ ഏറ്റവും മികച്ചത് തന്നെ തങ്ങളുടെ സംരംഭത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് Beecha Apparlsനു കീഴില്‍ Boom Baby Kids Wear എന്നപേരില്‍ കുഞ്ഞുടുപ്പുകള്‍ നിര്‍മിക്കുകയായിരുന്നു.
തികച്ചും ബേബി ഫ്രണ്ട്ലിയായി ഉപയോഗിക്കാന്‍ കഴിയുന്നതോടൊപ്പം ചര്‍മത്തെ അലര്‍ജി പോലുള്ള പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി അത്യാധുനിക ടെക്നോളജി ഉപയോഗിച്ച് വാഷ് ചെയ്തു ശുചിത്വവും അണുവിമുക്തതയും ഉറപ്പുവരുത്തി, കുഞ്ഞിന്റെ ലോല ചര്‍മത്തിന് സുഖവും സുരക്ഷയും പ്രദാനം ചെയ്യുന്നതിനാല്‍ Boom Baby കുഞ്ഞുടുപ്പുകള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്.
കേരളത്തിന്റെ മിതമായ കാലാവസ്ഥയ്ക്കു യോജിക്കുന്ന തരത്തിലും കുഞ്ഞുങ്ങള്‍ക്ക് അമിത ചൂടിലും തണുപ്പിലും ഉപയോഗിക്കാന്‍ കഴിയുന്നതുമായ കുഞ്ഞുടുപ്പുകളാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. നവജാത ശിശുക്കള്‍ മുതല്‍ രണ്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മിക്കുന്ന ആീീാ ആമയ്യ കുഞ്ഞുടുപ്പുകള്‍ റീട്ടെയ്ല്‍ ഷോപ്പുകള്‍ വഴിയാണ് പ്രധാനമായും ഉപഭോക്താവിന്റെകൈകളില് എത്തുന്നത്.
കേരളത്തില്‍ ഇന്ന് 3800 പരം റീട്ടെയ്ല്‍ ഷോപ്പുകളില്‍ Boom Baby പ്രോഡക്റ്റുകള്‍ വിപണനം നടത്തുന്നതോടൊപ്പം തമിഴ്നാട്, കര്‍ണാടക, മധ്യദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വിപണനം വികസിപിച്ചെടുക്കാന് സാധിച്ചു. ഇന്ന് UAE, ഖത്തര്‍, സൗദി അറേബ്യ തുടങ്ങി രാജ്യങ്ങളിലേയ്ക്കു കൂടി Boom Baby Kids Wears വ്യാപിപ്പിച്ചിരിക്കുകയാണ്.
കുടകിലെ പ്രമുഖ ബിസിനസുകാരന് കൂടിയായ എ.ടി അബൂബക്കറിന്റെ മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഈ മാനുഫാക്ചറിങ് യൂണിറ്റിനു കീഴില്‍ CEO ആയാണ് സുനീര്ഷംസും അജിനാസും പ്രവര്‍ത്തിക്കുന്നത്. കൂടാതെ 200ല്‍ പരം സ്റ്റാഫുകളും ഈ നിര്‍മാണ കമ്പനിയില്‍ ഐക്യത്തോടെയും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിച്ചുവരുന്നു.
യൂണിറ്റ് ആരംഭിച്ചതിനുശേഷം നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കോവിഡ്. എങ്കിലും ആ പ്രതിസന്ധിയിലും ഒട്ടും തളരാതെ ലക്ഷക്കണക്കിന് മാസ്ക്കുകള്‍ നിര്‍മിച്ച് തൊഴിലാളികളെ സംരക്ഷിച്ചു മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയാകാനും ഇവര്‍ക്ക് കഴിഞ്ഞു. മുംബൈ ദാദറില്‍ പുതിയതായി ഒരു Whole Sale Outlet കൂടി ഈ മാസം ആരംഭിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇതിന്റെ സംരംഭകര്‍.