EntreprenuershipSuccess Story

ഇനി ആഘോഷങ്ങളില്‍ തിളങ്ങാം പ്രൗഢിയോടെ

ആഘോഷം ഏതുമാകട്ടെ, അതിമനോഹരമായി ഒരുങ്ങുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് മാറ്റുകൂട്ടുകയാണ് Liz Fairy Moon Boutique-ലൂടെ ലിസ് ജോസഫ് എന്ന വനിതാ സംരംഭക. വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് ലിസ് തന്റെ സ്വപ്‌നസാമ്രാജ്യം പടുത്തുയര്‍ത്തിയത്.

അച്ഛന് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉണ്ടായിരുന്നതിനാല്‍ അമ്മയുടെ സ്റ്റിച്ചിങും ഡിസൈനിങും കണ്ടാണ് ലിസ് വളര്‍ന്നത്. ചെറുപ്പം മുതല്‍ പെയിന്റിങ്ങിലും എംബ്രോയ്ഡറിയിലുമെല്ലാം പ്രത്യേക താത്പര്യമായിരുന്നു ലിസിന്. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി അപ്പാരല്‍ ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സ് തിരഞ്ഞെടുക്കുകയും ഇതേ മേഖലയില്‍തന്നെ തന്റെ കരിയര്‍ ആരംഭിക്കുകയും ചെയ്തു.

(ലിസ് ജോസഫ് )

ഡിസൈനിങ്ങില്‍ പ്രാവീണ്യമുണ്ടായിരുന്ന ലിസ് മകള്‍ക്കായി സ്റ്റിച്ച് ചെയ്ത ചില വസ്ത്രങ്ങള്‍ കണ്ടതോടെ ആവശ്യക്കാര്‍ സമീപിച്ചു തുടങ്ങുകയും സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെ ചെറിയരീതിയില്‍ ആരംഭിച്ച് ഇന്ന് വയനാട്ടിലെ മികച്ച ബോട്ടിക്കായി മാറിയിരിക്കുകയാണ് ലിസ് ഫെയറി മൂണ്‍.

മാറുന്ന വസ്ത്ര സങ്കല്പങ്ങള്‍ക്കനുസരിച്ച് Wedding Gown, Wedding Lehenga, Bridal Nail Art, Bridal Bouquet, Holy Communion Frock, Baptism Frock, Party Wear Frock തുടങ്ങിയവ കസ്റ്റമേഴ്‌സിന്റെ താല്പര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇവിടെ പ്രത്യേകമായി ഡിസൈന്‍ ചെയ്തു നല്‍കുന്നു. വയനാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല ലിസിന്റെ ബിസിനസ്. വിവിധ രാജ്യങ്ങളില്‍ നിന്നു പോലും ബോട്ടിക്കിന്റെ മികവ് മനസിലാക്കി ഓര്‍ഡറുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.

അതിമനോഹരമായ ഡിസൈനിങും ക്വാളിറ്റിയുള്ള മെറ്റീരിയലും തന്നെയാണ് ബോട്ടിക്കിനെ ഇത്രയും സ്വീകാര്യമാക്കി മാറ്റിയത്. നേരിട്ടെത്തിയും liz_fairy_moon (Liz Joseph) – https://www.instagram.com/liz_fairy_moon/ – എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയും Fairy moon (Sulthan Bathery) –  https://www.facebook.com/fairymoonliz – എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയും കസ്റ്റമേഴ്‌സിന് ഓര്‍ഡറുകള്‍ നല്‍കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ഒരു സ്ത്രീയെന്ന നിലയില്‍ ആദ്യമായി സംരംഭം തുടങ്ങിയപ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടെങ്കിലും ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ ലഭിച്ചതോടെ അവയെല്ലാം ആത്മവിശ്വാസത്തോടെ നേരിടുകയായിരുന്നു. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തംകാലില്‍ നില്‍ക്കുക എന്നത് ലിസിന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു.

തന്റെ ആഗ്രഹത്തോടൊപ്പം ഒരുകൂട്ടം ആളുകള്‍ക്ക് തൊഴില്‍ നല്‍കി അവരുടെ സാമ്പത്തിക ഭദ്രത കൂടി ഉറപ്പാക്കുകയാണ് ഈ സംരംഭക. ഇവിടംകൊണ്ട് അവസാനിക്കുന്നതല്ല ലിസിന്റെ സ്വപ്‌നങ്ങള്‍. ഉയര്‍ച്ചയുടെ പടികള്‍ ചവിട്ടി തന്റെ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ലിസ്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൈത്താങ്ങായി ഭര്‍ത്താവ് അബ്രഹാമും മക്കളായ മരിയയും സൂസനും കൂടെത്തന്നെയുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button