EntreprenuershipSpecial StorySuccess Story

കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടും കര്‍ഷകര്‍ക്ക് പ്രചോദനവുമായി ഒരു യുവസംരംഭകന്‍

ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനായി യോഗയും വ്യായാമവുമെല്ലാം ചെയ്യുന്നതോടൊപ്പം ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും ലഭ്യമായിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം കലരാത്തവ ഏതാണെന്ന് കണ്ടെത്തുക പ്രയാസകരമാണ്. എന്നാല്‍ ആരോഗ്യത്തിന് ഗുണപ്രദമായ ഒരു കൂട്ടം ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന ബ്രാന്റാണ് ‘ഹെല്‍ത്ത് നെസ്റ്റ്’.

ലിപിന്‍ കേരളീയം എന്ന ചെറുപ്പക്കാരന്റെ സ്വപ്‌നസാഫല്യമാണ് പാലക്കാടിന്റെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് നെസ്റ്റ്. ഒരു വിദ്യാര്‍ത്ഥിയുടെ വിജയസംരംഭം എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. കാരണം, പഠനത്തിനിടയില്‍ പോക്കറ്റ് മണിക്ക് വേണ്ടിയാണ് ലിപിന്‍ കൃഷിയിലേക്ക് ഇറങ്ങുന്നത്. സ്വന്തമായൊരു സംരംഭം ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുതുടങ്ങിയ ലിപിന്‍ എത്തിയത് കൃഷിയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണിയിലുമായിരുന്നു.

തന്റെ സംരംഭം കാര്‍ഷിക മേഖലയുടെ ഉയര്‍ച്ചക്ക് ഗുണപ്രദമാകുന്നതും മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കുന്നതുമാകണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു ലിപിന്. അങ്ങനെ യാതൊരുവിധ മായവും കൃത്രിമ രുചിക്കൂട്ടുകള്‍ ചേര്‍ക്കാത്തതുമായ ഒരുകൂട്ടം ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുകയായിരുന്നു ഈ യുവാവ്.

റാഗി, ചാമ, കൂവരഗ് തുടങ്ങിയ ചെറുധാന്യങ്ങള്‍, ഞവര, രക്തശാലി, കറുപ്പ്, കവുണി, വിവിധയിനം അരികള്‍, മഞ്ഞള്‍പൊടി, സാമ്പാര്‍പൊടി, ചോളം പൊടി തുടങ്ങിയവയും എല്ലാ മസാല പൊടികളും മരച്ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയ്ക്ക് പുറമെ വിവിധയിനം സുഗന്ധവ്യഞ്ജനങ്ങളും ഹെല്‍ത്ത് നെസ്റ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

‘നൂറ് ശതമാനം പരിശുദ്ധവും സുരക്ഷിതവുമാണ് ഹെല്‍ത്ത്‌നെസ്റ്റിലെ ഓരോ ഉത്പന്നങ്ങളും’. ഇത് പറയുന്നത് ആയിരക്കണക്കിന് ഉപഭോക്താക്കളാണ്. കൃഷിക്കാവശ്യമായ സ്ഥലം ലീസിനെടുത്ത് ഓരോ പ്രദേശത്തിന്റെ കാലാവസ്ഥക്കും വിളവിനും അനുസരിച്ചാണ് കൃഷിയിറക്കുന്നത്.

സ്വന്തം അധ്വാനം മാത്രം ഇന്‍വെസ്റ്റ് ചെയ്താണ് ലിപിന്‍ തന്റെ സ്ഥാപനം ആരംഭിച്ചത്. ക്വാളിറ്റിയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാകാത്തതുകൊണ്ടുതന്നെ മാര്‍ക്കറ്റില്‍ ഹെല്‍ത്ത്‌നെസ്റ്റ് ഉത്പന്നങ്ങളുടെ ഡിമാന്റ് മുന്നിട്ടു തന്നെയാണ് നില്‍ക്കുന്നത്. ഇന്ത്യയിലെവിടെയും ഡെലിവറി ഉള്ളതിനാല്‍ ലിപിന്‍ കേരളീയം എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയും ‘ഹെല്‍ത്ത് നെസ്റ്റ്’ എന്ന അക്കൗണ്ടിലൂടെയും നേരിട്ടും ആവശ്യക്കാര്‍ക്ക് ഈ ഉത്പന്നങ്ങള്‍ വാങ്ങാനും സാധിക്കും. ശുദ്ധമായ ഉല്പന്നങ്ങളായതിനാല്‍ വില കൂടുമെന്ന ധാരണ വേണ്ട. കാരണം, സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ മിതമായ വിലയിലാണ് ഓരോ സാധനങ്ങളും വിപണിയിലെത്തിക്കുന്നത്.

തന്റെ ബിസിനസിലൂടെ കര്‍ഷകരെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് അവരെ സംരംഭകരാക്കി മാറ്റുകയും അതുവഴി കാര്‍ഷിക അഭിവൃദ്ധി നേടുകയും ചെയ്യുക എന്ന വലിയ ലക്ഷ്യവുമായാണ് ലിപിന്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. അതിന്റെ തുടക്കമെന്ന രീതിയില്‍ ഭക്ഷ്യോല്പാദനവും കാര്‍ഷകരുടെ വരുമാനവും ഒരുപോലെ വര്‍ധിപ്പിച്ച് കാര്‍ഷകരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കാണ് ലിപിന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അങ്ങനെ ഉയര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറുകയാണ് എംബിഎ വിദ്യാര്‍ത്ഥി കൂടിയായ ഈ യുവസംരംഭകന്‍.

ലിപിന്‍ കേരളീയം
ഫോണ്‍: 9447674544

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button