ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും പേര് ‘ജോണ്‍സ് ലൂക്ക്’
വസ്ത്രത്തിന്റെ ഭംഗിയ്ക്ക് മാത്രമല്ല, അതിന്റെ ഗുണമേന്മയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഒരു വസ്ത്രത്തിന്റെ ഗുണമേന്മയെ ആശ്രയിച്ചാണ് ഉപഭോക്താക്കള്‍ വീണ്ടും ആ ബ്രാന്‍ഡ് തിരഞ്ഞെടുക്കുന്നത്. ഈ സത്യം മനസിലാക്കി, ഒരു വ്യക്തി തന്റെ കഴിവും പ്രായോഗിക പരിചയസമ്പത്തും ഉപയോഗിച്ച് ഒരു ബ്രാന്‍ഡ് ഉയര്‍ത്തിയെടുത്തപ്പോള്‍ ‘ജോണ്‍സ് ലൂക്ക്’ വ്യവസായ മേഖലയിലും ഉപഭോക്താക്കളിലും നക്ഷത്രത്തിളക്കം സമ്മാനിച്ചു.
ഗാര്‍മെന്റ് എക്‌സ്‌പോര്‍ട്ടിങ് രംഗത്തെ വര്‍ഷങ്ങളായുള്ള അനുഭവസമ്പത്താണ് ഡോ.പി.ജെ.ജോണ്‍സണ്‍ സ്ഥാപിച്ച ‘ജോണ്‍സ് ലൂക്ക്’ ബ്രാന്‍ഡിന്റെ പുത്തനുണര്‍വിന് വെളിച്ചം വീശിയത്. ദീര്‍ഘകാലത്തെ ശ്രമഫലത്തിന്റെ ഭാഗമായി ‘ജോണ്‍സ് ലൂക്ക്’ ഇന്ന് ഉപഭോക്താക്കളുടെ മനം കവരുകയാണ്.
എറണാകുളത്തെ പെരുമ്പാവൂരിലാണ് ജോണ്‍സ് ലൂക്കിന്റെ ആസ്ഥാനം. സത്യസന്ധതയും അര്‍പ്പണ ബോധവുമുള്ള പ്രവര്‍ത്തനങ്ങളാണ് ജോണ്‍സ് ലൂക്കിന്റെ മുതല്‍മുടക്ക്. ഡോ.ജോണ്‍സന്റെ പ്രവര്‍ത്തനപരിചയം ബ്രാന്‍ഡിന്റെ ഓരോ വസ്ത്രത്തിലും വ്യക്തമായി പ്രതിഫലിക്കുന്നു.
ഇന്റര്‍നാഷണല്‍ ഡിസൈനിംഗില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച് യൂണിഫോമുകളുടെ നിര്‍മാണത്തില്‍ കൈവെച്ച ‘ജോണ്‍സ് ലൂക്ക്’ ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുടെ വിശ്വാസം നേടിയെടുത്തു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലുടനീളം ഉപഭോക്താക്കളെ സൃഷ്ടിക്കാനും ബ്രാന്‍ഡിന് കഴിഞ്ഞു.
പ്രധാനമായും ഹോസ്പിറ്റല്‍ സ്റ്റാഫുകളുടെ യൂണിഫോമുകള്‍ ഇന്റര്‍നാഷണല്‍ ഡിസൈനിംഗ് പ്രകാരമാണ് നിര്‍മിച്ച് നല്‍കുന്നത്. ജോലി നേരിട്ട് ഏറ്റെടുക്കുന്ന ജോണ്‍സണ്‍ ഉപഭോക്തൃബന്ധങ്ങള്‍ക്ക് ഊഷ്മളത ഉറപ്പാക്കുന്നു. ഓര്‍ഡറുകള്‍ സ്വീകരിക്കുകയും കൃത്യസമയത്ത് എത്തിച്ചു നല്‍കണമെന്നതും ജോണ്‍സന്റെ നിര്‍ബന്ധ ബുദ്ധിയാണ്. കര്‍ശനമായ ഉത്തരവാദിത്വബോധമാണ് വളര്‍ച്ചയുടെ ചുവടുകള്‍ ഓരോന്നായി ചവിട്ടിക്കയറാന്‍ വഴിമരുന്നിട്ടത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള മികച്ച തൊഴിലാളികളാണ് ഇവിടെ കട്ടിംഗ് മാസ്റ്റര്‍മാരും തയ്യല്‍ക്കാരും. ഇവരുടെ ദീര്‍ഘകാലപ്രവര്‍ത്തന പരിചയവും സ്വന്തം തൊഴിലിനോടുള്ള അര്‍പ്പണ മനോഭാവവുമാണ് സംരംഭത്തിന്റെ സല്‍പേരിന് അടിസ്ഥാനം. കൂടാതെ, വസ്ത്രങ്ങള്‍ക്ക് 100 ശതമാനം ‘എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി’യും ഉറപ്പാക്കുന്നു.
തന്റെ വളര്‍ച്ചയ്‌ക്കൊപ്പം പാവപ്പെട്ട ജനവിഭാഗങ്ങളെയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹം മറക്കുന്നില്ല. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവനങ്ങളും ഡോ.ജോണ്‍സണ്‍ നടത്തുന്നുണ്ട്. ജോലി ചെയ്യാന്‍ കഴിയാത്ത രോഗികള്‍ക്ക് ഭക്ഷണവും മരുന്നിനാവശ്യമായ സഹായങ്ങളും എത്തിച്ചു നല്‍കുന്നത് പതിവാണ്. കേരള സ്‌റ്റേറ്റ് ഡിസേബിള്‍ഡ് സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. വിദ്യാര്‍ത്ഥികളെ ചെറുപ്പത്തില്‍ തന്നെ ലക്ഷ്യബോധമുള്ളവരാക്കി വളര്‍ത്താന്‍ മോട്ടിവേഷണല്‍ ക്ലാസുകളും അദ്ദേഹം സംഘടിപ്പിക്കാറുണ്ട്.
നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. സംരംഭക വിജയത്തിലൂടെ ഇരുപതിലധികം അവാര്‍ഡുകള്‍ ഇതിനകം ജോണ്‍സന്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതില്‍ നാലെണ്ണം ഭാരത് സേവക് സമാജ് (BSS)നാഷണല്‍ അവാര്‍ഡുകളാണ്. മഹാത്മാഗാന്ധി ‘ഗാന്ധിയന്‍ പുരസ്‌കാരം’, ജവഹാര്‍ലാല്‍ നെഹ്‌റു അവാര്‍ഡ്, ഡോ.ബി.ആര്‍ അംബേദ്കര്‍ അവാര്‍ഡ്, മഹാത്മാ അയ്യങ്കാളി അവാര്‍ഡ്, മാനവ ശ്രേഷ്ഠ പുരസ്‌കാരം എന്നിവയാണ് അദ്ദേഹത്തിന് ലഭിച്ച മറ്റ് പുരസ്‌കാരങ്ങള്‍… !
ജനപ്രിയമായ ബ്രാന്‍ഡ് മാത്രമല്ല ‘ജോണ്‍സ് ലൂക്ക്’… സമൂഹത്തിനോട് സ്‌നേഹവും കടപ്പാടും വച്ചുപുലര്‍ത്തുന്ന വിശ്വസ്തമായ സ്ഥാപനം കൂടിയാണ് ഇത്. ഭാവിയില്‍ കൂടുതല്‍ സംരംഭകരെയും തൊഴില്‍ സ്ഥാപനങ്ങളെയും ദിശാബോധമുള്ള ഒരു പുതുതലമുറയെയും വാര്‍ത്തെടുക്കാന്‍ ‘ജോണ്‍സ് ലൂക്ക്’ സമൂഹത്തിന്റെ മുഖ്യധാരയില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്ന് ഡോ.പി.ജെ.ജോണ്‍സണ്‍ ഉറപ്പിച്ച് പറയുന്നു.