ജിജി ജോസഫ് ; തടസ്സങ്ങളെ മറികടന്ന് വിജയം കൈവരിച്ച സ്ത്രീ സംരംഭക
വിദ്യാഭ്യാസമെന്നത് ഒരു കച്ചവടമായി മാറുന്ന ഈ കാലഘട്ടത്തില്‍ ബിസിനസ് എന്നതിലുപരി സമൂഹത്തിന് അതിലൂടെ എന്തൊക്കെ ചെയ്യാനാകും എന്ന് കാണിച്ചു തന്ന വ്യക്തിയാണ് ജിജി ജോസഫ്. പാരാമെഡിക്കല്‍ മേഖലയിലെ മാറുന്ന അഭിരുചികള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് തന്നെ തിരുവനന്തപുരം കാട്ടാക്കടയില്‍ സ്ഥിതി ചെയ്യുന്ന മാതാ കോളേജ് ഓഫ് മെഡിക്കല്‍ ടെക്‌നോളജിയില്‍ നിരവധി പ്രൊഫഷണലുകളെയാണ് ഇതിനോടകം വാര്‍ത്തെടുത്തത്.
പാരാമെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിരവധി ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകളാണ് മാതാ കോളേജ് നല്‍കുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അത്യാധുനിക സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ എന്നിവ ഉറപ്പു നല്കുന്ന മാനേജ്‌മെന്റാണ് മാതാ കോളേജിനെ വ്യത്യസ്തമാക്കുന്നത്. UGC അംഗീകൃത യൂണിവേഴ്‌സിറ്റി തലത്തിലേക്കുള്ള കോഴ്‌സുകള്‍ നല്കുന്ന സ്ഥാപനമെന്ന നിലയില്‍ മാതാ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് രാജ്യത്തിന്റെ പുറത്തും രാജ്യത്തും വിവിധ ഇടങ്ങളിലായി ജോലി ചെയ്യുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു എന്നതിന് പുറമെ സാമൂഹിക പ്രവര്‍ത്തനങ്ങളും സജീവായി ജിജി ജോസഫ് പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി സാമൂഹിക സഹായങ്ങളാണ് ജിജി ജോസഫിന്റെ നേതൃത്വത്തിലുള്ള മദര്‍ തെരേസ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ട്രസ്റ്റ് ചെയ്തു വരുന്നത്. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പാര്‍ശ്വവത്ക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികള്‍ക്കായി ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റാണ് ഇത്. ഇതേ ട്രസ്റ്റിന്റെ കീഴിലാണ് മാതാ കോളേജ് ഓഫ് മെഡിക്കല്‍ ടെക്‌നോളജീസ് പ്രവര്‍ത്തിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും സ്വയം പര്യാപ്തത കൈവരിക്കാനും സ്ത്രീകളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും ശാക്തീകരിക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാന ദൗത്യം.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക സഹായങ്ങള്‍, കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള പിന്നോക്കം നില്‍ക്കുന്നവരെ പിന്തുണയ്ക്കുക, പഠനസഹായം, സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, വൈദ്യസഹായം, ആരോഗ്യ അവബോധം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എല്ലാ വര്‍ഷവും മദര്‍ തെരേസ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ട്രസ്റ്റ് നടത്തി വരുന്നുണ്ട്. അതോടൊപ്പം തന്റെ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളിച്ച് സാമൂഹിക നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു എന്നതും ഈ സ്ഥാപനത്തെ ശ്രദ്ധേയമാക്കുന്നു. വിദ്യാഭ്യാസം എന്നതിലുപരി എങ്ങനെ സമൂഹത്തില്‍ ജീവിക്കണമെന്നും ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പകര്‍ന്നു നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
2000ല്‍ തന്റെ ഭര്‍ത്താവുമായി ഒരുമിച്ച് ആരംഭിച്ച സ്ഥാപനം അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം ജിജി ജോസഫ് ഒറ്റയ്ക്ക് നടത്താന്‍ ആരംഭിച്ചു. ഏറെ പ്രതിസന്ധികളിലൂടെ കടന്നു വന്ന്, ഇന്ന് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ത്ഥികളുടെയും പ്രിയപ്പെട്ട കോളേജ് ആയി മാറിക്കഴിഞ്ഞു മാതാ കോളേജ് ഓഫ് മെഡിക്കല്‍ ടെക്‌നോളജീസ്.