പുതുജീവനേകാന്‍ സംരംഭകരോടൊപ്പം എന്നും ജീവസ്
ജീവിതത്തിന്റെ സന്തോഷകരമായ നിമിഷങ്ങള്‍ ആനന്ദപൂര്‍ണമാക്കുന്നവരാണ് നമ്മള്‍ മലയാളികളിലേറെയും. ജീവിത യാത്രയില്‍ പകച്ചു നില്‍ക്കുന്നവരെ കൈ പിടിച്ചുയര്‍ത്താനും യുവസംരംഭകര്‍ക്ക് പ്രചോദനമാകുവാനും ജീവിതത്തിനു മുന്നില്‍ ഒരു സുന്ദരകരമായ ലോകം തുറന്നിടുകയാണ് ജീവസ്.
സംസ്‌കൃത പദമായ ജീവസിന് ‘ജീവിതത്തിന്റെ പൂര്‍ണത’ എന്നര്‍ത്ഥം. പേരിനെ അന്വര്‍ത്ഥമാക്കുംവിധം സംരംഭക മികവില്‍ തെളിഞ്ഞു നില്‍ക്കെ, ഒഴുക്കിനൊപ്പം നീന്തപ്പെടാന്‍ കഴിയാതെ പാതിവഴിയില്‍ സംരംഭം ഉപേക്ഷിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തി ഉയര്‍ച്ചയിലേക്ക് കൈപിടിച്ചു കയറ്റുകയാണ് ജീവസ് ഗ്ലോബല്‍ മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.
നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്, ഇ-കൊമേഴ്‌സ്, വെല്‍നസ് ഇവ മൂന്നും ഒരു സംരംഭത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങളാണ്. ഇവ മൂന്നും ഒരു പോലെ പ്രയോജനപ്പെടുത്തി അന്താരാഷ്ട്രതലം വരെ പ്രശസ്തി നേടിയിരിക്കുകയാണ് ജീവസ് ഗ്ലോബല്‍. നാല് വര്‍ഷം കൊണ്ട് ജീവസ് എന്ന സംരംഭത്തെ ദക്ഷിണേന്ത്യയിലാകെയും അന്താരാഷ്ട്ര തലത്തിലേക്കും എത്തിക്കാന്‍ പ്രയത്‌നിച്ച ജീവസിന്റെ മാനേജിങ് ഡയറക്ടര്‍ മിനിമോള്‍ സജിത്ത് തന്റെ വിജയവഴികളിലൂടെ യുവ സംരംഭകര്‍ക്കായി പുതിയ വീഥികള്‍ തുറക്കുകയാണ്.
ഒരാളുടെ ജീവിതം വിജയപൂര്‍ണമാകുന്നത് അയാള്‍ സാമൂഹികമായും സാമ്പത്തികമായും വളരുമ്പോഴാണ്. ഡയറക്ട് സെല്ലിങ് മേഖലയില്‍ പഠനകാലം മുതല്‍ തന്നെ താത്പര്യം തോന്നുകയും അതു തന്റെ ജീവിത ലക്ഷ്യമാക്കി മാറ്റുകയും ചെയ്തുകൊണ്ട് സ്ത്രീ ശാക്തീകരണമെന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ് ജീവസ് ഗ്ലോബല്‍ എന്ന മാര്‍ക്കറ്റിങ് കമ്പനിയിലൂടെ മിനിമോള്‍ സജിത്ത്.
ബിസിനസിനോടുള്ള തന്റെ താത്പര്യത്തിന് തുടക്കം മുതല്‍ കുടുംബത്തില്‍ നിന്നു കിട്ടിയ പിന്തുണയും ജീവിത പങ്കാളിയും ജീവസ് ഗ്ലോബലിന്റെ ഡയറക്ടറും ഡോക്ടറുമായ സജിത് കുമാര്‍ ബാലകൃഷ്ണ നല്‍കുന്ന മനോബലവും തന്റെ ഈ സംരംഭത്തിന്റെ വിജയമാണ്. സ്വന്തമായി ഒരു കമ്പനി എന്ന ലക്ഷ്യത്തിലേക്ക് മിനി കടക്കുന്നത് 2018 ലാണ്. അന്നുമുതല്‍ ഇതിന്റെ മറ്റു ഡയറക്‌ടേഴ്‌സ് ആയ ഡോ. ആനന്ദ് കുമാര്‍, വിനോജ് സുരേന്ദ്രന്‍ എന്നിവരുടെ പരിപൂര്‍ണ പിന്തുണയും ജീവസ് ഗ്ലോബലിനുണ്ട്.
വനിതകളെ കൂടുതലായും ബിസിനസ് മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുക, അവര്‍ക്ക് അതിനുള്ള കരുത്തും ഊര്‍ജവും പകര്‍ന്നു നല്‍കുക എന്നുള്ള കാഴ്ചപ്പാടില്‍ നിന്നുമാണ് തനിക്ക് ഇത്രത്തോളം വളരാന്‍ കഴിഞ്ഞത്. സ്ത്രീ ശാക്തീകരണവും അവരുടെ ഉയര്‍ച്ചയുമാണ് ഇതിലൂടെ നേടിയെടുത്തതെന്ന് ജീവസ് അഭിമാനപൂര്‍വ്വം പറയുന്നു.
രാജാവിനെ പോലെ ജീവിക്കുകയും ഋഷിമാരുടെ ആത്മീയത മുറുകെ പിടിക്കുകയും ചെയ്യുന്ന രാജഋഷി സങ്കല്‍പത്തില്‍ അടിയുറച്ചു വിശ്വസിച്ചു കൊണ്ട് ഇന്ത്യയിലൊട്ടാകെ തന്റെ സ്വപ്‌ന സാക്ഷാത്കാരമായ ജീവസിനെ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും ഈ പെണ്‍കരുത്ത് സാക്ഷ്യപ്പെടുത്തുന്നു.
ചെയ്യുന്ന തൊഴില്‍ ഏതുമാകട്ടെ അതിനോടുള്ള അതിയായ ഇഷ്ടം കൊണ്ടുമാത്രമേ അതിനെ പൂര്‍ണതയിലെത്തിക്കുവാന്‍ കഴിയുകയുള്ളൂവെന്ന് തന്റെ അനുഭവത്തിലൂടെ മിനിമോള്‍ സാക്ഷ്യപ്പെടുത്തുന്നു. ബിസിനസ് മേഖലയുടെ കാര്യത്തിലും അതുപോലെ തന്നെ പെട്ടെന്നുള്ള ഫലത്തിനായി മാത്രം അതിലേക്ക് എടുത്തുചാടരുത്. സാവധാനം സമയമെടുത്തായാല്‍ മാത്രമേ, അതില്‍ നിന്നുള്ള ഫലത്തിന് സ്വാദ് കൂടുകയുള്ളൂവെന്നും മിനി പറയുന്നു.
മിനിയുടെ കുടുംബം :
കൊല്ലം കരുനാഗപ്പള്ളി കൊച്ചയ്യത്ത് പ്രദീപ് ഭവനില്‍ രാഘവന്‍ പിള്ളയുടേയും മണിയമ്മയുടെയും മകളാണ് മിനി. വിദ്യാര്‍ത്ഥികളായ ആദിനാരായണന്‍, ഹൃത്വിക് നാരായണന്‍ എന്നിവര്‍ മക്കള്‍.