News DeskSuccess Story

വേള്‍ഡ് റോക്കോര്‍ഡിന്റെ നിറവില്‍ ജെസിഐ ഇന്ത്യ സോണ്‍ 22 ഉം ലക്ഷ്മി ജി കുമാറും

തിരുവനന്തപുരം: വേള്‍ഡ് റോക്കോര്‍ഡിന്റെ നിറവില്‍ ജെസിഐ ഇന്ത്യ സോണ്‍ 22 ഉം ലക്ഷ്മി ജി കുമാറും. ജെസിഐയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലക്ഷ്യ മെഗാ ട്രെയിനിങ് മാരത്തണ്‍’ എന്ന പരിപാടിയാണ് വേല്‍ഡ് റെക്കോര്‍ഡിലേക്ക് വഴി തെളിച്ചത്. ഒരേ വേദിയില്‍ 52 ട്രെയിനര്‍മാരാണ് 52 വ്യത്യസ്ത വിഷയങ്ങളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ പരിപാടിയിലൂടെ തങ്ങളുടെ വിഷയം അവതരിപ്പിച്ചത്.

കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ട്രെയിനര്‍മാരുടെ സജീവ പങ്കാളിത്തം കൊണ്ട് ‘ലക്ഷ്യ മെഗാ ട്രെയിനിങ് മാരത്തണ്‍’ ശ്രദ്ധേയമായി. വ്യത്യസ്ത ട്രെയിനര്‍മാര്‍ നല്‍കിയ പരിശീലനം പങ്കെടുത്തവര്‍ക്ക് ഒരു പുതുമയാര്‍ന്ന അനുഭവമായി മാറി.

ജെസിഐ സോണ്‍ ട്രെയിനിങ് വിഭാഗം ഡയറക്ടര്‍ ലക്ഷ്മി ജി കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജെസിഐ നാഷണല്‍ ഡയറക്ടര്‍ ജിതേഷ്, സോണ്‍ പ്രസിഡന്റ് എസ്വിന്‍, നാഷണല്‍ വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ്, മുന്‍ ജനറല്‍ ലീഗല്‍ കൗണ്‍സില്‍ വര്‍ഷ മേനോന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.

ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കവടിയാര്‍ ചാപ്റ്ററിന്റെ ആതിഥ്യത്വത്തില്‍, ചാപ്റ്റര്‍ പ്രസിഡന്റ് ഇര്‍ഫാന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ വേള്‍ഡ് റെക്കോര്‍ഡ് പരിപാടിയുടെ പ്രോഗ്രാം ഡയറക്ടര്‍ എബ്രഹാം കുറുന്തോട്ടിക്കല്‍ ആയിരുന്നു.

അഡ്ജുഡിക്കേറ്റര്‍ ശെനിഫ, ക്യൂറേറ്റര്‍ പ്രേജിഷ് നിര്‍ഭയ എന്നിവര്‍ ജെസിഐയുടെ ഈ നേട്ടത്തെ അഭിനന്ദിച്ചു. കേരളത്തിന്റെ പരിശീലന മേഖലയിലെ മികവിനും നവോത്ഥാന ആശയങ്ങള്‍ക്കും ലോകമെമ്പാടും അംഗീകാരം ലഭിച്ച ഒരു ഇതിഹാസ മുഹൂര്‍ത്തമാണ് ഇതെന്ന് സംഘാടകര്‍ പ്രതികരിച്ചു.

JCI ZEN LAKSHMI G KUMAR
ZONE DIRECTOR, TRAINING, JCI ZONE 22

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button