നിശ്ചയദാര്‍ഢ്യത്തോടെ ജീവിത വിജയം നേടിയ ജയശ്രീ
ഓരോ ദിവസം കഴിയുംതോറും ബിസിനസും അതിന്റെ അനന്ത സാധ്യതകളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിസിനസില്‍ മുന്‍പരിചയമുള്ളവരും പുതിയതായി രംഗപ്രവേശം ചെയ്യുന്നവരുമുള്‍പ്പെടെ നിരവധി പേരാണ് ദിവസേന ബിസിനസിലേയ്‌ക്കെത്തുന്നത്. എന്നാല്‍ ഇതില്‍ എത്രപേര്‍ തങ്ങളുടെ മേഖലയില്‍ വിജയിക്കുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ഒരു സംരംഭം ആരംഭിച്ച് അത് വിജയിപ്പിക്കുക എന്നത് നിസാരമല്ല. പല കാരണങ്ങള്‍കൊണ്ടും മുന്നോട്ടുള്ള യാത്രയില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നേക്കാം. എന്നാല്‍ വീഴ്ചവന്നതെവിടെയാണെന്ന് മനസിലാക്കി അത് പരിഹരിച്ച് മുന്നോട്ടുപോയെങ്കില്‍ മാത്രമേ വിജയം വരിക്കാന്‍ സാധിക്കുകയുള്ളു. ഇവിടെയാണ് ഒരു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയുടെ പ്രാധാന്യം. ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ നിങ്ങളുടെ സംരംഭത്തെ വിജയത്തിലെത്തിക്കാന്‍ സഹായിക്കുന്ന സ്ഥാപനമാണ് ‘JS Consultancy Services’.
കഠിനാധ്വാനത്തിലൂടെ കരുത്താര്‍ജിച്ച ജയശ്രീ വിജയകുമാറിന്റെ വിജയസംരംഭമാണ് JS Consultancy Services. ബികോം ബിരുദധാരിയായ ജയശ്രീ പ്രൊഫഷണലാകാന്‍ ആഗ്രഹിച്ചതിന്റെ ഭാഗമായി എം.കോം പഠിക്കാന്‍ തീരുമാനിക്കുകയും തന്നേക്കാള്‍ ഒരുപാട് പ്രായം കുറഞ്ഞ കുട്ടികളോടൊപ്പം പഠിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്തു. ഒരു ജോലിയായിരുന്നു പിന്നീടുള്ള ലക്ഷ്യം. അക്കൗണ്ട്‌സിനെ കുറിച്ച് കൃത്യമായ ധാരണയുള്ളതുകൊണ്ടുതന്നെ ജോലിക്ക് കയറിയ സ്ഥാപനങ്ങളിലെയെല്ലാം സാമ്പത്തിക ക്രമക്കേടുകളും പിഴവുകളും കണ്ടുപിടിക്കാന്‍ ജയശ്രീക്ക് അതിവേഗം സാധിച്ചു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ മേഖലയില്‍ ശ്രദ്ധ നേടിയ ജയശ്രീ രണ്ട് വര്‍ഷംകൊണ്ട് ഒരു കമ്പനിയുടെ സിഎഫ്ഒ വരെയായി ഉയര്‍ന്നു. ഇതോടെ, നിരവധി കമ്പനികളില്‍ അക്കൗണ്ട്‌സുമായി ബന്ധപ്പെട്ട് വിവിധ പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്ന് മനസിലാക്കിയ ജയശ്രീ, തകര്‍ച്ചയിലായ കമ്പനികള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ പരിശ്രമിക്കുക എന്ന ലക്ഷ്യത്തോടെ 2014-ല്‍ കൊച്ചി ആസ്ഥാനമായി JS Consultancy Services എന്ന സ്ഥാപനം പടുത്തുയര്‍ത്തി. തുടര്‍ന്ന് 2017-ല്‍ രജിസ്‌ട്രേഡ് കമ്പനിയായി ഉയരുകയും ചെയ്തു.
തന്നെ സമീപിക്കുന്ന കമ്പനികളില്‍ മികച്ച അക്കൗണ്ട്‌സ് പ്രൊഫഷണലുമായി ജയശ്രീ നേരിട്ടെത്തി അക്കൗണ്ട്‌സിലെയും മറ്റ് മേഖലയുമായി ബന്ധപ്പെട്ട പിഴവുകളും വിലയിരുത്തുകയും പുതിയ സ്മാര്‍ട്ട് അക്കൗണ്ട് സിസ്റ്റം നടപ്പാക്കി അവര്‍ക്കൊപ്പം ഒരു പാര്‍ട്ണറെന്ന നിലയില്‍ സഹകരിച്ച് കമ്പനിയെ വളര്‍ച്ചയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ചെയ്യുന്നത്. ചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്ന സ്ഥാപനങ്ങള്‍ക്ക് അതിനുള്ള മാര്‍ഗവും ജയശ്രീ നിര്‍ദേശിക്കുന്നുണ്ട്. സ്ഥാപനം ആരംഭിച്ച് ചെറിയകാലയളവിനുള്ളില്‍തന്നെ JS Consultancy Services 65ല്‍പ്പരം കമ്പനികള്‍ക്ക് ‘ഫിനാന്‍ഷ്യല്‍ അഡൈ്വസ് ‘ നല്‍കിക്കഴിഞ്ഞു. കൂടാതെ ബികോം, എംകോം വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട സാങ്കേതികവശങ്ങള്‍ ഒരു കോഴ്‌സ് എന്ന നിലയില്‍ പഠിപ്പിക്കുന്നുമുണ്ട് ജയശ്രീ.
കേരളത്തില്‍ എല്ലാ ജില്ലകള്‍ക്കും പുറമെ ദുബായിലും JS Consultancy Services-ന്റെ സേവനം ജയശ്രീ ലഭ്യമാക്കിയിട്ടുണ്ട്. അനിയന്ത്രിയമായ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തി നില്‍ക്കുന്ന കമ്പനികളെ മികച്ച രീതിയിലുള്ള മാസ്റ്റര്‍ പ്ലാനോടെയാണ് ജയശ്രീ സമീപിക്കുന്നത്. ആറ് മാസത്തെ കാലാവധിക്കുള്ളില്‍ ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തിയാക്കി കമ്പനിയില്‍ സുതാര്യമായ അക്കൗണ്ട്‌സ് സിസ്റ്റം നടപ്പിലാക്കി വിജയത്തിലേയ്ക്ക് വഴിതെളിക്കുകയാണ് ജയശ്രീ തന്റെ JS Consultancy Services എന്ന സ്ഥാപനത്തിലൂടെ. കൂടാതെ, ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനികളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ജയശ്രീ നല്‍കുന്നുണ്ട്.