Business ArticlesEntreprenuership
ബിസിനസ് രംഗത്ത് കൈത്താങ്ങാകാന്‍ BIA Business Consultants
“The best Preparation for tomorrow is doing your best today”- H Jackson Brown Jr
ഏതൊരു സംരംഭവും ആരംഭിക്കുവാനും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുവാനും ആദ്യം വേണ്ടത് അതിനെപ്പറ്റിയുള്ള തികഞ്ഞ ഒരു അവബോധമാണ്. അതുകൊണ്ടുതന്നെ ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ സംരംഭകന്റെ ഉള്ളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉടലെടുക്കാം. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരു വിളിപ്പാടകലെ നിന്ന് ലഭിച്ചാലോ? അതെ, നിങ്ങളിലെ സംരംഭകന് വഴികാട്ടിയാകാന്‍ ബിഐഎ ബിസിനസ് കണ്‍സള്‍ട്ടന്‍സ് തൊട്ടരികില്‍ തന്നെയുണ്ട്.
ACCA പഠിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുവാന്‍ അനില്‍ എന്ന ചെറുപ്പക്കാരന് തോന്നിയ ആഗ്രഹമാണ് ബിഐഎ ബിസിനസ് കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനത്തിന്റെ ആരംഭത്തിന് കാരണമായി തീര്‍ന്നത്. തുടര്‍ന്ന് ആഗ്രഹസാക്ഷാത്കാരത്തിന്റെ പാതയിലേക്ക്, CA പഠിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളുടെ കഴിവും കൂടി ചേര്‍ത്തുവെച്ചതോടെ ബിഐഎ എന്ന സംരംഭത്തിന്റെ പൂര്‍ണത ഏതാണ്ട് പകുതിയില്‍ എത്തി. ഇന്ന് ബിഐഎയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അനില്‍, സിദ്ധാര്‍ത്ഥ്, അഗിത്ത്, നിധിന്, നീമ ഉസ്മാന്, സിയാദ് എന്നിവരാണ്.
2022 ജനുവരിയില്‍ മലപ്പുറം മഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ബിഐഎ ഒരു ബിസിനസിന്റെ എല്ലാ ലീഗല്‍ കാര്യങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്നു. ബിസിനസ് രംഗത്തേക്ക് കടന്നുവരുന്ന ഒരാള്‍ക്ക് വേണ്ട എല്ലാ ബാക്ക് സപ്പോര്‍ട്ടും നല്‍കുന്നതോടൊപ്പം ജി എസ് ടി സംബന്ധിച്ച രജിസ്ട്രേഷന്, റിട്ടേണ്‍ ഫയലിങ്ങ്, ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിങ്ങ്, കമ്പനി/എല്‍ എല്‍ പി തുടങ്ങിയ ഇന്‍കോര്‍പ്പറേറ്റ് രജിസ്ട്രേഷന്, ജിസിസി വാറ്റ് രജിസ്ട്രേഷന്, ഓഡിറ്റിങ്ങ്, അക്കൗണ്ടിങ്ങ് സര്‍വീസസ്, ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്, ഇംപോര്‍ട്ട് -എക്സ്പോര്‍ട്ട് ലൈസന്‍സ്, അസെറ്റ് വാല്യുവേഷന് എന്നിവയും ബിഐഎ നല്കി വരുന്നു.
പ്രവര്‍ത്തനമാരംഭിച്ചിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂവെങ്കിലും കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു ബിസിനസ് കണ്‍സള്‍ട്ടന്‍സ് ആയി ബിഐഎ വളര്‍ന്നതിന് കാരണം ഇവരുടെ മികവുറ്റ സര്‍വീസ് തന്നെയാണ്. പണവും പ്ലാനും കയ്യിലുണ്ടായിട്ടും ബിസിനസ് എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്ന് അറിയാത്തവര്‍ക്ക് അവരില്‍ ഒരാളായി നിന്ന് പിന്തുണ നല്കി, ബിസിനസിന്റെ ലാഭം വര്‍ദ്ധിപ്പിക്കുന്ന Zenote എന്ന സംരംഭവും ബിഐഎയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
ഏത് ബിസിനസ് ആയാലും അത് ഏറ്റെടുത്ത് അവരിലൊരാളായി നിന്നുകൊണ്ട് ബിസിനസ് വളര്‍ത്തുകയാണ് സെനോട്ടിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. സ്ട്രാറ്റജി പ്ലാന്‍, പ്രൊജക്ട് റിപ്പോര്‍ട്ട്, ബിസിനസ് മെന്റര്‍ഷിപ്പ് പ്രോഗ്രാം, മാര്‍ക്കറ്റിംഗ് പ്ലാന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സെനോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എംബിഎ പൂര്‍ത്തീകരിച്ച ശ്രീരാഗ്, അമല്‍ ടോമി, അര്ജുന് എന്നിവരും സെനോട്ടിന്റെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇതോടൊപ്പം പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് ജോലി സാധ്യതകള്‍, അവെര്‍നസ് ക്ലാസ് എന്നിവ നല്കി വിദ്യാഭ്യാസ മേഖലയിലും മാറ്റത്തിന്റെ സാധ്യതകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ബിഐഎ.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 9061314011, +91 8891084314