EntreprenuershipSuccess Story

വീട് വീടാകാന്‍ ബ്രില്യന്റ് ആര്‍ക്കിടെക്ട് ആന്‍ഡ് ഇന്റീരിയേഴ്‌സ്

“As an architect, you design for the present with an awareness of the past for a future which is essentially unknown.” – NORMAN FOSTER
താമസിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു വീട് എങ്ങനെ വേണമെങ്കിലും നിര്‍മിക്കാം. ഡിസൈന്‍, സാമ്പത്തികം, ഉത്പന്നങ്ങള്‍ എന്നിവ ഒരു ഭവന നിര്‍മിതിയുടെ അടിസ്ഥാന ഘടകങ്ങളായി നിലനില്‍ക്കുമ്പോള്‍ തന്നെ സ്വപ്‌നഭവനം സ്വപ്‌നത്തെയും വെല്ലുന്ന ചാരുതയില്‍ ലഭിക്കണമെങ്കില്‍ ആദ്യം വേണ്ടത് നിര്‍മാണ മേഖലയെ കുറിച്ച് പൂര്‍ണബോധ്യമുള്ള കണ്‍സ്ട്രക്ടറാണ്. കഴിഞ്ഞ 24 വര്‍ഷമായി മൂവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്രില്യന്റ് ആര്‍ക്കിടെക്ട് ആന്‍ഡ് ഇന്റീരിയര്‍ എന്ന സ്ഥാപനത്തിന് വീടെന്ന സ്വപ്‌നം അങ്ങേയറ്റം കരുത്തോടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നത് ഇതിനോടകം തെളിയിക്കപ്പെട്ട കാര്യമാണ്.
ചെറുപ്പം മുതല്‍ തന്നെ അച്ഛന്‍ നടത്തി വന്നിരുന്ന ഫര്‍ണിച്ചര്‍ ഷോപ്പും അവിടുത്തെ പ്രവര്‍ത്തനങ്ങളും കണ്ട് പരിചയിച്ച ജിജോയ്ക്ക് ഇന്റീരിയര്‍ വര്‍ക്കിനോടും ആര്‍ക്കിടെക്ചറിനോടും താത്പര്യം തോന്നിയത് സ്വാഭാവികമാണ്.
ഇന്ന് കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായി തന്റെ സംരംഭത്തിനെ വളര്‍ത്തിയെടുത്തതിന് പിന്നില്‍ ജിജോയുടെ അനുഭവ സമ്പത്തിനും പ്രവര്‍ത്തന മികവിനും വലിയൊരു സ്ഥാനം തന്നെയുണ്ട്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതുപോലെതന്നെ ഉപഭോക്താവിന്റെ ഇഷ്ടവും താല്പര്യവും അറിഞ്ഞുള്ള ഉത്പന്നങ്ങളാണ് ബ്രില്ല്യന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുക്കുന്നത്.
ഗുണമേന്മയില്‍ വിട്ടുവീഴ്ച നടത്തി, റേറ്റില്‍ മാറ്റം വരുത്താന്‍ ഒരുക്കമല്ലാത്ത ജിജോയുടെ അതേ തീരുമാനം തന്നെയാണ് അച്ഛന്റെ പാത പിന്തുടര്‍ന്ന് ഈ മേഖലയിലേക്ക് ഇറങ്ങിയ മകന്‍ ആല്‍ഫ്രഡ് ജിജോയ്ക്കും ഉള്ളത്.
ചെലവഴിക്കുന്ന പണത്തേക്കാള്‍ ഉപരി ഉപഭോക്താക്കളുടെ ആശയങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമാണ് ബ്രില്ല്യന്റില്‍ എന്നും ഒന്നാം സ്ഥാനം. കുടുംബത്തിന്റെ പൂര്‍ണപിന്തുണ നേടിയാണ് ജിജോ കെ ജോയ് എന്ന സംരംഭകന്‍ ബ്രില്ല്യന്റ് ആര്‍ക്കിടെക്ട് ആന്‍ഡ് ഇന്റീരിയര്‍ എന്ന സംരംഭവുമായി ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്.
ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥതയും നീതിയും ഉണ്ടെങ്കില്‍ ഏതു തൊഴിലിടവും നമുക്ക് സ്വന്തമായി തോന്നും എന്നതാണ് ജിജോയെ മുന്നോട്ടു നയിക്കുന്ന ആശയം. കൊളോണിയല്‍ സ്‌റ്റൈലില്‍ ഉള്ള വീടുകള്‍ നിര്‍മിക്കുന്നതോടൊപ്പം തന്നെ വില്ല, അപ്പാര്‍ട്ട്‌മെന്റ്, ഷോറൂം, ജ്വല്ലറികള്‍ എന്നിവ നിര്‍മിക്കുന്നതിന് ജിജോ പ്രാധാന്യം കണ്ടെത്തുന്നു.
ഇന്ന് ദുബായ്, ഹംഗറി തുടങ്ങി വിദേശ രാജ്യങ്ങളിലും അറിയപ്പെടുന്ന ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയായി മാറിയ ബ്രില്ല്യന്റിലൂടെ തന്റെ പുതിയ ആശയങ്ങള്‍ക്കും കരവിരുതിനും  ചിറകുകള്‍ നല്‍കുവാന്‍ ഒരുങ്ങുകയാണ് ജിജോ.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button