ചമയകലയിലൂടെ തീര്‍ത്ത ഒരു കരിയര്‍ മേക്കോവര്‍; ‘അഭി ദി മേക്കപ്പ് ആര്‍ട്ടിസ്റ്റ്’

മേക്കപ്പ് രംഗത്ത് ‘അഭി ദി മേക്കപ്പ് ആര്‍ട്ടിസ്റ്റ്’ എന്ന ബ്രാന്‍ഡ് നെയിം ശ്രദ്ധയാര്‍ജിച്ചു തുടങ്ങിയിട്ട് അധിക നാളുകകളായിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉപഭോഗ പ്രശംസ പിടിച്ചുപറ്റിയ ഈ സംരംഭത്തിനു പിന്നിലെ പേരാണ് അഭിരാമി സുനില്‍. ഒരു ബിരുദാനന്തര ബിരുദധാരിയില്‍ നിന്ന് വിജയകരമായ ഒരു ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റിലേക്കുള്ള യാത്ര ഈ തലശ്ശേരിക്കാരിയുടെ സമര്‍പ്പണത്തിന്റെയും അദ്ധ്വാനത്തിന്റെയും മികച്ച ഉദാഹരണമാണ്.

സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അഭിരാമി അപ്രതീക്ഷിതമായാണ് ചമയകലയോടുള്ള തന്റെ അഭിരുചി തിരിച്ചറിയുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് അഭിജിത്തിന്റെ പിന്തുണയോടുകൂടി കൊച്ചി ഫേസ് പലേറ്റ് അക്കാഡമിയില്‍ നിന്ന് ഡിപ്ലോമ പൂര്‍ത്തിയാക്കിയ അഭിരാമി, ങമസലൗു അൃശേേെൃ്യ തന്റെ കരിയര്‍ ആയി സ്വീകരിക്കുകയായിരുന്നു.
പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പുതന്നെ, അഭിരാമി തന്റെ ബ്രൈഡല്‍ മേക്കപ്പ് അസൈന്‍മെന്റുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ലഭിച്ച നല്ല പ്രതികരണം വളരെ വേഗം തന്നെ ആദ്യ ക്ലെയ്ന്റ് അന്വേഷണങ്ങളിലേക്ക് വഴിതുറന്നു. ബിഗ് ബോസ് മലയാളം മത്സരാര്‍ത്ഥി സൂര്യ ജെ മേനോനുമായി നടത്തിയ ഒരു ഫോട്ടോഷൂട്ട് അഭിരാമിക്ക് കരിയറിലെ തന്നെ ഒരു വഴിത്തിരിവായി. ഈ പ്രോജക്ട് വഴി ‘അഭി ദി മേക്കപ്പ് ആര്‍ട്ടിസ്റ്റ്’ എന്ന ബ്രാന്‍ഡിന് കൂടുതല്‍ റീച്ച് കിട്ടി തുടങ്ങി.
പ്രശസ്ത യൂട്യൂബ് വ്യക്തിത്വമായ കെ.എല്‍.ബ്രോ ബിജുവിന്റെ ഭാര്യ കവിത ബിജുവിന്റെ മെറ്റേണിറ്റി ഷൂട്ട് അഭിരാമിയുടെ കരിയറില്‍ ഒരു നിര്‍ണായക നിമിഷമായി മാറി. ഇത് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് തന്റെ ബ്രാന്‍ഡിനെ എത്തിക്കാന്‍ അവരെ സഹായിച്ചു.

മേക്ക് അപ് ഇന്‍ഡസ്ട്രിയില്‍ ഒരു ആര്‍ട്ടിസ്റ്റായി മാത്രം നിലകൊള്ളാതെ, നാളെ ഈ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന പുതുമുഖങ്ങളെ പര്‍ശിശീലിപ്പിക്കാന്‍ ഭാവിയില്‍ സ്വന്തം മേക്കപ്പ് അക്കാദമി സ്ഥാപിക്കുക എന്നതാണ് അഭിരാമിയുടെ ലക്ഷ്യം. ഫേസ് പാലറ്റ് മേക്കപ്പ് അക്കാദമിയിലെ ലക്ഷ്മിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, തന്റെ വൈദഗ്ധ്യം മറ്റുള്ളവരുമായി പങ്കിടുന്നതിലും അഭിരാമി സന്തോഷം കണ്ടെത്തുന്നു.
മേക്ക് അപ് മേഖലയില്‍ ഒട്ടനവധി വിജയകരമായ വര്‍ഷങ്ങളും അനേകം നേട്ടങ്ങളും കൈവരിക്കാനിരിക്കെ, ഇപ്പോള്‍ തന്നെ ആര്‍ട്ടിസ്ട്രിയിലെ ഒരു ശ്രദ്ധേയമായ പേരായി മാറിക്കഴിഞ്ഞു അഭിരാമി സുനില്‍! ഒരു വധു അല്ലെങ്കില്‍ വരന്‍ ആകാന്‍ പോകുന്നയാളായാലും, സൗന്ദര്യത്തിന്റെ മാജിക്ക് അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന ആളായാലും, പോര്‍ട്ട് ഫോളിയോ ഷൂട്ടുകള്‍ക്ക് തയ്യാറെടുക്കുന്ന മോഡല്‍ അല്ലെങ്കില്‍ ഫോട്ടോഗ്രാഫര്‍ ആയാലും തീര്‍ച്ചയായും ഇന്ന് ആശ്രയിക്കാവുന്ന ഒരു പേരായി ‘അഭി ദി മേക്കപ്പ് ആര്‍ട്ടിസ്റ്റ്’ മാറിക്കഴിഞ്ഞു.