EntertainmentSuccess Story

യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു ‘സെക്കന്‍ഡ് ഹോം’

യാത്രകളെ ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല, യാത്രകള്‍ എപ്പോഴും വേറിട്ട അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. നിത്യ ജീവിതത്തിലെ വിരസത ഒഴിവാക്കാന്‍ കുടുംബവുമായോ കൂട്ടുകാരുമായോ യാത്രകള്‍ പോകുന്നത് സാധാരണമാണ്. ഈ യാത്രകളെ കൂടുതല്‍ മനോഹരമാക്കുന്നത്, ചുരുങ്ങിയ ഇടവേളയില്‍ വിശ്രമത്തിന് തിരഞ്ഞെടുക്കുന്ന ഇടങ്ങളാണ്. മനസ്സിന് ഉന്മേഷം നല്കുന്നതും പ്രകൃതിയെ തൊട്ടറിഞ്ഞ് നില്‍ക്കുന്നതുമാകണം വെക്കേഷന്‍ ഹോമുകള്‍. അപ്പോള്‍ മാത്രമേ, യാത്രയുടെ പൂര്‍ണ സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കൂ. അത്തരത്തില്‍, മനസ്സിന ഉന്മേഷം നല്കുന്ന, അര്‍ത്ഥപൂര്‍ണമായ യാത്രയ്ക്കായി ഇവിടെ വയനാട് വിസിറ്റ് ഹോളിഡേയ്‌സ് (WVH) നിങ്ങളെ സ്വാഗതം ചെയ്യുന്നു.

കേരളത്തില്‍ വയനാട് നിന്നും തുടക്കം കുറിച്ച വയനാട് വിസിറ്റ് ഹോളിഡേയ്‌സ് ഇന്ന് സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന ബിസിനസ് ഗ്രൂപ്പാണ്. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ഇന്ന് അറിയപ്പെടുന്ന ഒരു വെക്കേഷന്‍ ഹോം സര്‍വീസാണ് വയനാട് വിസിറ്റ് ഹോളിഡേയ്‌സ്. പതിനഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ ഗ്രൂപ്പിന് വിദേശ ടൂറിസ്റ്റുകള്‍ക്കും മറ്റ് വിനോദ സഞ്ചാരികള്‍ക്കുമിടയില്‍ ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വയനാട് വിസിറ്റ് ഹോളിഡേയ്‌സ് വെറും ഒരു സംരംഭം മാത്രമല്ല, തുടക്കം മുതല്‍ അധ്വാനത്തിലും, വിയര്‍പ്പിലും പടുത്തുയര്‍ത്തിയ തന്റെ ജീവിതം കൂടിയാണ് അനൂപ് ജോസഫ് എന്ന യുവാവിന്. പഠന കാലം മുതല്‍ക്ക് ടൂറിസം മേഖലയോടുള്ള താല്‍പര്യം അനൂപിനെ ഉന്നതപഠനത്തിനു ഈ മേഖല തന്നെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. എം.ബി.എ പഠനത്തോടൊപ്പം IATA കോഴ്‌സ് പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തപ്പോഴും പിന്നീട് ഖത്തറില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി രാജി വെച്ചു തിരികെ വരുമ്പോഴും ഹോസ്പിറ്റാലിറ്റി ബിസിനസ് തന്നെയായിരുന്നു അനൂപിന്റെ മനസ്സില്‍ നിറയെ.

2006-ല്‍ ഡിഗ്രി പഠനകാലത്താണ് അനൂപ് വയനാട് വിസിറ്റ് ഹോളിഡേയ്‌സ് എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേയ്ക്കും ബിസിനസ് വ്യാപിപ്പിച്ചു. അവിടെ ‘ക്യാരറ്റ് സ്റ്റേയ്‌സ്’ എന്നാണ് റിസോര്‍ട്ടുകള്‍ അറിയപ്പെടുന്നത്. ഇന്ന് ഊട്ടി, കൊടൈക്കനാല്‍, കൂര്‍ഗ് തുടങ്ങിയ പ്രധാന വിനോദ സഞ്ചാര മേഖലയിലെല്ലാം തന്നെ ക്യാരറ്റ് സ്റ്റേയ്‌സ് സജീവമായ് പ്രവര്‍ത്തിച്ചുവരുന്നു.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അനൂപ് ഇന്ന് നല്ലൊരു പ്ലാന്റര്‍ കൂടിയാണ്. കൃഷിയോടുള്ള താല്‍പര്യമാണ് നെല്ല്, ഇഞ്ചി, കാപ്പി, കൊക്കോ മുതലായ കാര്‍ഷിക വിളകള്‍ വളര്‍ത്തുന്നതിലും പരിപാലിക്കുന്നതിലും അനൂപിനെ പ്രേരിപ്പിച്ചത്. കൃഷിയില്‍ അതീവ തത്പരനായ ഇദ്ദേഹം കേരള – കര്‍ണാടക അതിര്‍ത്തിയിലേക്കും കൃഷി വിപുലീകരിക്കുകയും ഫാം ടൂറിസം, ഹെല്‍ത്ത് ടൂറിസം എന്നിങ്ങനെയുള്ള നൂതന ആശയങ്ങള്‍ വയനാട്ടില്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. പ്രതിസന്ധിയുടെ ഘട്ടങ്ങളിലും കൃഷി അനൂപിനൊരു കൈത്താങ്ങായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ റിസോര്‍ട്ടുകളുടേയും സ്റ്റാഫുകളുടെയും നിലനില്‍പ്പിന് പ്ലാന്റേഷന്‍ പ്രോജക്ടുകള്‍ ഏറെ സഹായകമായിരുന്നു.

തുടക്കം മുതല്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന പിന്തുണയായിരുന്നു അനൂപിന്റെ ഊര്‍ജം. കാലിടറുമെന്നു തോന്നിയ കാലഘട്ടത്തില്‍ കുടുംബത്തിന്റെ പിന്‍ബലം ധാരാളമായിരുന്നു. തടത്തില്‍ ജോസഫ് – മോളി ദമ്പതികളുടെ മകനായ അനൂപ് ജോസഫ് ഇന്ന് ബിസിനസ് മേഖലയില്‍ തിളങ്ങി നില്ക്കുന്നതിന് പ്രധാന കാരണം കുടുംബത്തിന്റെ പിന്തുണ തന്നെയാണ്. ബിസിനസ്സിന്റെ ആരംഭ കാലഘട്ടം മുതല്‍ അനൂപിന്റെ ജീവിതത്തില്‍ സഹോദരി ഹണിമോള്‍ എപ്പോഴും പിന്നിലുണ്ടായിരുന്നത് ഒരു ധൈര്യമായിരുന്നു.

പ്രകൃതിയോടും വിളകളോടും ഏറെ ഇഷ്ടമുള്ള അനൂപിന്റെ വെക്കേഷന്‍ ഹോമുകളെല്ലാം പ്രകൃതി സൗന്ദര്യത്തെ കൂടുതല്‍ പരിപാലിക്കുന്നു. കൃഷിയോടും ടൂറിസം മേഖലയോടും അനൂപിനുള്ള അഭിനിവേശം അദ്ദേഹത്തിന്റെ റിസോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. വയനാട്ടില്‍ ടൂറിസം വികസനത്തിന് അനൂപ് നല്‍കിയ സംഭാവന വിസ്മരിക്കാനാവുന്ന ഒന്നല്ല. ടൂറിസം മേഖലയിലെ സാധ്യതകളെ തിരിച്ചറിഞ്ഞ് അത് വേണ്ട രീതിയില്‍ വിനിയോഗിക്കുന്നതില്‍ അനൂപിന്റെ പ്രാവീണ്യം പ്രശംസനീയമാണ്.

WVH നു കീഴിൽ ഒരു ലീഡിങ് ടൂർ ഓപ്പറേറ്റിംഗ് കമ്പനിയും, ഹോട്ടൽസ് ആൻഡ് റിസോർട്സ് മേഖലയിലെ നവാഗതർക്കായി ഒരു Consulting Company യും പ്രവർത്തിച്ചു വരുന്നു.  റിസോര്‍ട്ടുകള്‍ക്കു പുറമെ വരും നാളുകളില്‍ പുതിയ സംരംഭ ആശയങ്ങളും അനൂപിനുണ്ട്. ആയുര്‍വേദത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന അനൂപ് തന്റെ ജീവിതസഖിയും ആയുര്‍വേദ ഡോക്ടറുമായ ടിനു റോസിലിന്റ്് മരിയക്കൊപ്പം ഒരു പ്രൊഫഷണല്‍ ആയുര്‍വേദ ആശുപത്രിയ്ക്ക് തുടക്കം കുറിയ്ക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍.

ബിസിനസ്സിന്റെ തുടക്ക കാലഘട്ടം മുതല്‍ തന്റെ സംരംഭത്തിലൂടെ മറ്റുള്ളവര്‍ക്ക് ഒരു ജീവിത മാര്‍ഗം എന്നതായിരുന്നു അനൂപിന്റെ ലക്ഷ്യം. കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേയ്ക്ക് ചുവടുറപ്പിക്കുമ്പോഴും അതു തന്നെയായിരുന്നു അനൂപിന്റെ മനസ്സില്‍. കോവിഡ് കാലഘട്ടം തരണം ചെയ്തു മുന്നോട്ടു പോകുമ്പോഴും പുത്തന്‍ പ്രതീക്ഷകളും പുത്തന്‍ ആശയങ്ങളുമാണ് അനൂപിന്റെയുള്ളില്‍.

സൗത്ത് ഇന്ത്യയെ കൂടുതല്‍ അറിയുന്നതിനും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ചുറ്റിയടിക്കുന്നതിനും വയനാട് വിസിറ്റ് ഹോളിഡേയ്‌സ് ആകര്‍ഷകമായ പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. അതിനൊപ്പം, കപ്പിള്‍ പാക്കേജുകളും സീസണ്‍ പാക്കേജ് ഓഫറുകളും ഈ ഗ്രൂപ്പ് അവതരിപ്പിക്കുന്നു. യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് അവധിക്കാലത്ത് ഒരു ‘സെക്കന്‍ഡ് ഹോം’ ഒരുക്കുക എന്നതാണ് വയനാട് വിസിറ്റ് ഹോളിഡേയ്‌സിന്റെ പ്രവര്‍ത്തന ‘മോട്ടോ’. പതിനഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ ഇന്ന് വിനോദ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയ ഹോം സ്റ്റേ കൂടിയാണ് വയനാട് വിസിറ്റ് ഹോളിഡേയ്‌സ്. പ്രവര്‍ത്തന മികവും ആകര്‍ഷകമായ ടൂര്‍ പാക്കേജുകളാലും ഏറെ ശ്രദ്ധേയമാണ് വയനാട് വിസിറ്റ് ഹോളിഡേയ്‌സ്.

Wayanad Visit Holidays  & Resorts
Carrot stays, Sulthan Bathery
Wayanad, Kerala 673592 .
Contact No: 099471  76253.
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button