EntreprenuershipSuccess Story

Zivah Jewels; അനിതയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം

ആഭരണങ്ങള്‍ അഴകിനെ മാത്രമല്ല വ്യക്തിത്വത്തെയും പ്രകാശിപ്പിക്കുന്നുണ്ട്. കഴുത്തിലും കാതിലുമുള്ള ആഭരണങ്ങള്‍ അത് അണിയുന്നവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും വളരെ വലുതാണ്. ഇത് തിരിച്ചറിയാനായതുകൊണ്ടാണ് ആലപ്പുഴ സ്വദേശി അനിതയ്ക്ക് Zivah Jewels എന്ന തന്റെ സംരംഭം കെട്ടുറപ്പോടെ പണിതുയര്‍ത്താനായത്. പുതുമയും പൈതൃകവും ഇഴചേരുന്ന കളക്ഷനുകളിലൂടെ ഒരുപാടുപേരുടെ മനം കവര്‍ന്ന് മുന്നേറുകയാണ് ഈ സംരംഭം.

കോളേജ് അധ്യാപികയായ അനിത റെപ്ലിക്ക ഗോള്‍ഡ് ജ്വല്ലറി ബിസിനസിലേക്ക് കടന്നത് പാഷനെ പിന്തുടര്‍ന്നാണ്. ജോലിക്ക് ശേഷമുള്ള തുച്ഛമായ വിശ്രമസമയം മാത്രമേ അനിതയ്ക്ക് ഇതിനായി മാറ്റിവയ്ക്കാന്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പൊന്നിനെ വെല്ലുന്ന തിളക്കത്തില്‍ കണ്ണിനെ ആകര്‍ഷിക്കുന്ന ഡിസൈനുകളില്‍ ആഭരണ ശേഖരങ്ങള്‍ ഒരുക്കി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു ‘ബ്രാന്‍ഡ് നെയി’മായി വളര്‍ന്നുവരികയാണ് അനിത ഇന്ന്.

Zivah Jewels എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ കേരളത്തിനകത്തും പുറത്തും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഉപഭോക്തൃവലയം അനിതയ്ക്ക് ചുറ്റുമുണ്ട്. ലോകത്തെവിടെയാണെങ്കിലും Zivah Jewelsന്റൈ ആഭരണങ്ങള്‍ നിങ്ങളെ തേടിയെത്തും. അമേരിക്കന്‍ ഡയമണ്ട്‌സ്, കുന്തന്‍ കളക്ഷന്‍സ്, നാഗ കളക്ഷന്‍സ്, ആന്റിക് കളക്ഷന്‍സ് എന്നിങ്ങനെ ഏതു ഡിസൈനിലുമുള്ള വിവിധ ആഭരണങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ ഒരുക്കിയെടുക്കുവാന്‍ Zivah Jewels നെ സമീപിക്കാം.

ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് പാലയ്ക്കാ മാല, മുല്ലമൊട്ടുമാല തുടങ്ങിയ കേരള മോഡലുകള്‍ക്കാണ്. അവയെല്ലാം കസ്റ്റമേഴ്‌സ് ഡിസൈനായി അനിത തന്റെ പേജിലൂടെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നു. ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ്. വന്‍ സ്വര്‍ണാഭരണ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന പുതിയ ഡിസൈനുകള്‍ ‘പേഴ്‌സണല്‍ ടച്ചോ’ടെ പണിതു നല്‍കുവാന്‍ സമീപിക്കുന്നവരുമുണ്ട്. ഇന്‍സ്റ്റഗ്രാം പേജിലൂടെ കണ്ടറിഞ്ഞ് തന്നെ സമീപിക്കുന്ന ഉപഭോക്താക്കളുടെ സൗന്ദര്യ സങ്കല്പങ്ങളെ തൃപ്തിപ്പെടുത്തുന്ന ഡിസൈനുകള്‍ സമയബന്ധിതമായി ഒരുക്കി തീര്‍ക്കുവാനും ഈ സംരംഭകയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

വൈവിധ്യമുള്ള ഡിസൈനുകള്‍ ഒരുക്കുന്നതും അത് ഉപഭോക്താക്കള്‍ക്ക് സമയാനുസൃതമായി എത്തിച്ചുനല്‍കുന്നതും ശ്രമകരമായ ജോലി തന്നെയാണ്. കോളേജ് അധ്യാപനത്തോടൊപ്പം പി എച്ച് ഡി പഠനവും മുന്നോട്ടു കൊണ്ടുപോകുന്ന അനിതയ്ക്ക് കുടുംബത്തിന്റെ പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് തന്റെ സംരംഭത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരാനായത്. ഓരോ തവണയും ഓര്‍ഡറുകള്‍ നല്‍കുമ്പോള്‍ തന്റെ ആഭരണങ്ങള്‍ അണിഞ്ഞവര്‍ പറയുന്ന നല്ല വാക്കുകള്‍ സംരംഭത്തെ അടുത്ത നിലയിലേക്ക് നയിക്കാനുള്ള ആത്മവിശ്വാസം അനിതയ്ക്ക് നല്കുന്നു. അടുത്ത വര്‍ഷത്തോടെ സ്വന്തമായൊരു ഔട്ട്‌ലെറ്റ് കൂടി സ്ഥാപിക്കുവാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

സ്വന്തമായി ഒരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ തിരിച്ചടികള്‍ സ്വാഭാവികമാണ്. അതിനെയെല്ലാം കഠിനാധ്വാനംകൊണ്ട് അതിജീവിക്കാവുന്നതേയുള്ളൂ. കഷ്ടപ്പെടാനുള്ള മനസ്സുണ്ടായാല്‍ മാത്രം മതി, വിജയം സുനിശ്ചിതമാണെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ അനിത പറയുന്നു.

https://www.instagram.com/zivah_jewels/?igsh=MTBlNXBzc2p4cHppdg%3D%3D#

+91 99615 73757

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button