Entreprenuership

പലിശരഹിത വാഹനവായ്പയുമായി ഗള്‍ഫ് സൂക്ക് ഇലക്ട്രിക് വാഹന വിപണന രംഗത്തേക്ക്

ജൂവലറി മേഖലയിലെ വിശ്വസ്തരായ ഗോള്‍ഡ് സൂക്ക്, ഇലക്ട്രിക് വാഹന വിപണന രംഗത്തെ അനന്തസാധ്യതകളുമായി പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നു. തിരുവനന്തപുരത്തുകാരനായ ഷംനാദ് ഷംസുദ്ദീന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജൂവലറി മേഖലയിലും പലിശ രഹിത സ്വര്‍ണ്ണ പണയ രംഗത്തും വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചതിലൂടെ ലഭിച്ച പൊതുജന പിന്തുണയുമായാണ് ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവട് വയ്ക്കുന്നത്.

(ഷംനാദ് ഷംസുദ്ദീന്‍)

പ്രവാസി സംരംഭക മേഖലയില്‍ നൂതനാശയങ്ങളുമായി ഗള്‍ഫ് സൂക്ക്
ഒരു കൂട്ടം പ്രവാസികളുടെ വര്‍ഷങ്ങളായുള്ള പരിശ്രമഫലമായി രൂപം കൊണ്ട ഗള്‍ഫ് സൂക്ക് ഏറ്റവും കാലികമായ ഇലക്ട്രിക് വാഹന വിപണന രംഗത്തേയ്ക്കും കടക്കുന്നു. ഷറഫുദ്ദീന്‍, സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ട്രിക്കല്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന പെട്രോളിന്റെ വില, അന്തരീക്ഷ മലിനീകരണം തുടങ്ങിയ ഒട്ടനവധി കാരണങ്ങളാല്‍ പ്രകൃതിക്കും നമ്മുടെ സമ്പത്തിനും സൗഹൃദ സാഹചര്യം സൃഷ്ടിക്കുന്ന ‘ഗോ ഗ്രീന്‍’ പദ്ധതികളുടെ ഭാഗമായുള്ള ഇലക്ട്രിക് വാഹനങ്ങളായിരിക്കും അടുത്ത തലമുറ കൂടുതലും ആശ്രയിക്കുക.

 

 

 

 

 

 

 

 

 

(ഷറഫുദ്ദീന്‍)

(സുല്‍ഫിക്കര്‍)

സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രിക് വാഹന മേഖലയ്ക്ക് അനന്ത സാധ്യതകളാണ് ഉള്ളത്. വിലയിലും ഇടപാടുകളിലും ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന രീതികളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് ജനമനസ്സുകളെ കീഴടക്കിയ ഗള്‍ഫ് സൂക്ക് പുതിയ മേഖലയിലും വിജയക്കൊടി പാറിക്കുമെന്നതില്‍ സംശയമില്ല.

തിരുവനന്തപുരം പരുത്തിക്കുഴി ജംഗ്ഷനില്‍ ബൈ പാസ്സിന് അഭിമുഖമായി പണിയിച്ച വിശാലമായ ഷോറൂം 2021 ജൂലൈ 29ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഉദ്ഘാടനം ചെയ്തത്. പരുത്തികുഴി കൗണ്‍സിലറും തിരുവനന്തപുരം കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ സലിം ആദ്യ വില്പന നടത്തി, ഷംനാദിന്റെ നേതൃത്വത്തിലുള്ള പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു.

പലിശ രഹിത വായ്പകള്‍ കേവലം പരസ്യ വാചകങ്ങള്‍ മാത്രമായി മാറുന്ന കാലത്താണ് ഷംനാദ് ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ഗള്‍ഫ്സൂക്ക് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. സംരംഭങ്ങളില്‍ ലാഭ-നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം കേട്ട് പഴകിയ മലയാളിക്ക് ഈ സംരംഭകര്‍ ഒരുപക്ഷേ അത്ര സുപരിചിതനായിരിക്കണമെന്നില്ല. ഇവരുടെ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളാകുമ്പോള്‍ നമ്മള്‍ ആവശ്യങ്ങള്‍ നിറവേറ്റുകയോ, സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയോ മാത്രമല്ല ചെയ്യുന്നത് ഒരു സാമൂഹിക മുന്നേറ്റത്തിന് അടിത്തറ പാകുക കൂടിയാണ്.

മികച്ച ഗുണമേന്മ ഉറപ്പുവരുത്തി ഡയമണ്ടും സ്വര്‍ണവും ഒരു വലിയ വെറൈറ്റി റേഞ്ചില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ലക്ഷ്യം വെയ്ക്കുന്ന ഗള്‍ഫ് സൂക്ക് ലോകത്തിലെ മികച്ച എത്‌നിക്ക് ഡിസൈനുകള്‍ ഗുണമേന്മയില്‍ ‘കോംപ്രമൈസ്’ ചെയ്യാതെ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.

പലിശയുടെ സാമ്പത്തിക ബാധ്യതയില്‍ നിന്നുള്ള മോചനം, സ്വര്‍ണവിലയുടെ ഏറ്റക്കുറച്ചില്‍ ബാധിക്കാതിരിക്കാന്‍ ഒരു ക്രിയാത്മക സാമൂഹിക മുന്നേറ്റത്തില്‍ പങ്കാളിത്തം, ആഭരണം പുതിയതാകുമ്പോള്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി, പഴയ ആഭരണങ്ങള്‍ മൂല്യവര്‍ദ്ധനവോടെ പുതിയതാക്കല്‍ എന്നിവയാണ് ഗോള്‍ഡ് സൂക്ക് എല്‍എല്‍പിയെ സ്വര്‍ണ വ്യവസായത്തിന്റെ ലാഭ-നഷ്ട കണക്കുകള്‍ക്ക് അപ്പുറമുള്ള സംരംഭത്തിന്റെ പുത്തന്‍ ഏടുകളില്‍ അടയാളപ്പെടുത്തുന്നത്.
ഈ സ്ഥാപനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സാമൂഹിക പ്രതിബദ്ധതയുള്ള സവിശേഷത സ്വര്‍ണ പണയ സംവിധാനമാണ്. മറ്റ് പണയ സ്ഥാപനങ്ങളെ അപേക്ഷിച്ചു ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു സിസ്റ്റമാണ് ഇവര്‍ നടപ്പിലാക്കുന്നത്.

സ്വര്‍ണം പണയം വയ്ക്കുന്ന സമയത്തെ മൂല്യത്തിന് ജ്വല്ലേഴ്‌സ് ഉപഭോക്താവിന് ‘പ്രൈസ് പ്രൊട്ടക്ഷന്‍’ കൊടുക്കുന്നു. അതായത്, കസ്റ്റമര്‍ വാങ്ങുന്ന അതേ തുക തിരിച്ചു നല്കിയാല്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ സാധിക്കും. പലിശ ഒരു തരത്തിലും വേണ്ട. പൂര്‍ണമായും പലിശരഹിതം. ഇത്ര ഉപഭോക്തൃ സൗഹാര്‍ദ പദ്ധതികള്‍ വേറെ നിലവില്‍ ഉണ്ടോ എന്നതുതന്നെ സംശയമാണ്.

മനോഫര്‍ (ദുബായ്), അലി സെയ്‌നുദ്ദീന്‍ (ബഹ്‌റിന്‍), സജു മുഹമ്മദ് (ദമാം), ഷംനാദ് (വള്ളക്കടവ്), സുല്‍ഫി (കുവൈറ്റ്), മനോജ് (കുവൈറ്റ്), ബിസ്മില്ലാ (ഒമാന്‍), സുധീര്‍ കോബാര്‍, സുധീര്‍ (റിയാദ്), ആദര്‍ശ് ഖാന്‍ (ദമാം), ഷറഫുദ്ദീന്‍, ജവഹര്‍ എന്നിവരാണ് ഗള്‍ഫ് സൂക്ക് എല്‍.എല്‍.പി.യുടെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിലെ അംഗങ്ങള്‍. വിപിഎസ്‌കെ എന്ന വള്ളക്കടവ് പ്രവാസി സൗഹൃദ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഗള്‍ഫ് സൂക്കിന്റെ പ്രവര്‍ത്തനങ്ങള്‍.

Gulf Souq: 95675 15999, 95675 05999

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button