Success Story

നന്മയുടെ നാളുകളിലേക്ക് നയിക്കാന്‍ കൊഴുക്കുള്ളി എന്റര്‍പ്രൈസസും വിനുവും

കൃഷി ഒരു നന്മയാണ്. ആ നന്മയില്‍ നിന്നു നാം അകന്നു തുടങ്ങിയപ്പോഴാണ് മാറാരോഗങ്ങളും ജീവിതശൈലി രോഗങ്ങളുമൊക്കെ മലയാളിയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ തുടങ്ങിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ‘യാചിച്ചു’ വരുത്തുന്ന രാസവസ്തുക്കള്‍ നിറഞ്ഞ പച്ചക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തിത്തുടങ്ങിയപ്പോള്‍, വീണ്ടും നാം കൃഷിയിലേക്ക് പതുക്കെ ചുവടു വയ്ക്കാന്‍ തുടങ്ങി.

കൃഷി സ്ഥലമില്ലാത്തവര്‍ വീടിന്റെ ടെറസിലും ഫ്‌ലാറ്റിലെ ഇടമൊഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം കൃഷി ആരംഭിച്ചു. ഓര്‍ക്കിഡുകളും, ഫല വൃക്ഷങ്ങളും ടെറസ്സുകള്‍ കയ്യടക്കി. കോവിഡ് ലോക്ക്‌ഡൌണ്‍ കാലഘട്ടത്തില്‍ പല വീടുകളിലും ഗാര്‍ഡനിങ് ഒരു കലയായി മാറിയതും നമ്മള്‍ കണ്ടതാണ്. ജൈവപച്ചക്കറികള്‍ക്കും ജൈവഫലങ്ങള്‍ക്കും ‘ഡിമാന്‍ഡ്’ കൂടി. നന്മകള്‍ നിറഞ്ഞ ഒരു നല്ല നാളെയിലേക്ക് നാം ചെന്നെത്തുമെന്നതിന്റെ സൂചനകള്‍ തന്നെയാണ് ഇതെല്ലാം…

രാസവളങ്ങളെ പാടേ ഒഴിവാക്കി, ജൈവവളത്തെ മാത്രമായി ആശ്രയിക്കുവാന്‍ തുടങ്ങിയതും ഒരു ശുഭസൂചന തന്നെയാണ്. ജൈവവളങ്ങള്‍ മണ്ണിനും വിളയ്ക്കും നല്‍കുന്ന ഗുണം ഏറെയാണ് എന്ന വസ്തുത നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, ജൈവവളത്തിന്റെ ദൗര്‍ലഭ്യത ഒരു ചോദ്യചിഹ്നവുമാണ്. അതിനൊരു പരിഹാരമായി, ജൈവവളത്തിന് ഒരു പുതിയ ഭാവമൊരുക്കുകയാണ് കൊഴുക്കുള്ളി എന്റര്‍പ്രൈസസ് എന്ന സ്ഥാപനവും അതിന്റെ സാരഥിയായ വിനുവും.

നാടന്‍ ചാണകം പൗഡര്‍ രൂപത്തിലായി വിപണിയിലെത്തിക്കുകയാണ് കൊഴുക്കുള്ളി എന്റര്‍പ്രൈസസിലൂടെ വിനു എന്ന യുവ സംരംഭകന്‍. കൊഴുക്കുള്ളി എന്റര്‍പ്രൈസസിന്റെ കീഴില്‍ ഗഇഉഎ എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഡയറി ആന്‍ഡ് ക്യാറ്റില്‍ ഫാമും കൗ ഡങ്ക് പ്രൊഡകറ്റ്‌സും പ്രവര്‍ത്തിക്കുന്നത്.

പാലക്കാടുകാരനായ വിനു ചെറുപ്പം മുതല്‍ തന്നെ കൃഷിയേയും കാര്‍ഷിക രീതികളെയും അടുത്തറിഞ്ഞു വളര്‍ന്നതാണ്. അതുകൊണ്ട് തന്നെ മണ്ണിനെ സ്‌നേഹിക്കുന്ന ഈ യുവസംരംഭകന്‍ വളക്കൂറുള്ള മണ്ണിനും ചെടികളുടേയും വിളകളുടേയും ഉല്‍പാദനത്തിനായും കാര്‍ഷിക അഭിവൃത്തി മുന്നില്‍ കണ്ടും ജൈവവളത്തിന്റെ ഒരു പുത്തന്‍ ശൃംഖല ഒരുക്കുകയാണ്.

ഇന്റീരിയര്‍ പ്ലാന്റേഷനില്‍ ചെടികളെ സംരക്ഷിക്കുന്നതിനും അനായാസം കൈകാര്യം ചെയ്യാനും സാധിക്കുന്നതാണ് കൊഴുക്കുള്ളി എന്റര്‍പ്രൈസസിന്റെ കൗ ഡങ്ക് പൗഡര്‍. ദുര്‍ഗന്ധം ഇല്ലാത്തതും, എളുപ്പത്തില്‍ മണ്ണിലലിഞ്ഞു ചേരുകയും ചെയ്യുന്ന ഈ പൗഡര്‍ പൂര്‍ണമായും ജൈവവളമാണ്. ഏതു പരിസ്ഥിതിയിലും ഇത് ഉപയോഗിക്കാം. നന്നായി ഉണക്കി പൊടിക്കുന്നതു കൊണ്ടു തന്നെ ദീര്‍ഘകാലം സൂക്ഷിച്ചു വെയ്ക്കാനും ഉപയോഗിക്കാനും സാധിക്കും.

ചെടികള്‍, പച്ചക്കറികള്‍, മറ്റു വിളകള്‍ക്കെല്ലാം തന്നെ ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് കൗ ഡങ്ക് പൗഡര്‍. നാടന്‍ പശുക്കളില്‍ നിന്നും ശേഖരിക്കുന്ന അസംസ്‌കൃത വസ്തുക്കളായതു കൊണ്ടു തന്നെ സാധാരണയില്‍ നിന്നും ഗുണമേന്മയുടെ കാര്യത്തില്‍ ഒരു പടി മുന്നിലാണ് ഈ ഉത്പന്നം.
ഇപ്പോള്‍ ആമസോണിന്റെ ഡെലിവറി ഓപ്ഷന്‍സിലും കൊഴുക്കുള്ളി എന്റര്‍പ്രൈസസിനെ കണ്ടെത്താവുന്നതാണ്.

ആവശ്യക്കാര്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനും ജൈവവള ഉപയോഗം കൂടുതല്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കൊഴുക്കുള്ളി എന്റര്‍പ്രൈസസ് കൗ ഡങ്ക് പൗഡര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിലും ലഭ്യമാക്കുന്നത്.

മണ്ണിനെയും പ്രകൃതിയെയും പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഫലം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി കൗ ഡങ്ക് പൗഡര്‍ വിപണിയില്‍ സുലഭമാക്കാനുള്ള തിരക്കിലാണ് വിനു എന്ന യുവസംരംഭകന്‍. വിനുവിന്റെ കൗ ഡങ്ക് പൗഡര്‍ ഉപയോഗിച്ചു പ്രകൃതിയ്ക്ക് ഇനി ഒരല്‍പ്പം കരുതലേകാം….

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button