പുത്തന്‍ പട്ടിന്റെ ഈ കാലത്തും പകിട്ടോടെ തിളങ്ങും ITHIKA HANDLOOM

കൈത്തറി വസ്ത്രങ്ങള്‍ ഒരു കാലത്ത് ഏറ്റവും പ്രിയമേറിയതും നാടിനെ അടയാളപ്പെടുത്തിയിരുന്നതുമായ ഒന്നായിരുന്നു. എന്നാല്‍, വിദേശവസ്ത്രങ്ങളുടെ കടന്നുവരവോടെ പലരും മറന്നു പോയ കൈത്തറിയെ ഇന്ന് ഒരു ബ്രാന്‍ഡാക്കി രൂപപ്പെടുത്തിയ നാല് സഹോദരിമാരുണ്ട്. എറണാകുളം സ്വദേശിനിമാരായ സ്വപ്ന, സ്മിത, സുപ്രിയ, പ്രസീത എന്നീ സഹോദരിമാര്‍ 2024ലാണ് ITHIKA HANDLOOM എന്ന സംരംഭത്തിന് രൂപം നല്‍കിയത്.
കൈത്തറിയില്‍ നെയ്തെടുത്ത മനോഹാരിത നിറഞ്ഞ ITHIKA എന്ന ബ്രാന്‍ഡ് സാരിക്ക് ഇന്ന് കേരളത്തിനും കേരളത്തിന് പുറത്തും ആവശ്യക്കാര്‍ നിരവധിയാണ്. സാരിയോടും കൈത്തറി ഉത്പന്നങ്ങളോടുമുള്ള അതിയായ ഇഷ്ടമാണ് ഈ സംരംഭക സഹോദരിമാരെ ആരും സഞ്ചരിക്കാത്ത വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിപ്പിച്ചത്. ഇന്ത്യയുടെ പാരമ്പര്യ അഭിമാനമായ കൈത്തറിയെ ജനപ്രീതിയുള്ളതാക്കി വീണ്ടും അടയാളപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് മനോഹരമായ നൂലിഴകളാല്‍ സാരി നെയ്തെടുക്കാന്‍ ഇവര്‍ തയാറെടുത്തത്. ആദ്യമൊക്കെ പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും തങ്ങളുടെ ആശയത്തില്‍ ഉറച്ചു നില്ക്കാന് ഇവര്‍ കാണിച്ച മനസാണ് ഈ കാണുന്ന വിജയം കൈവരിക്കാന്‍ ITHIKA HANDLOOM ന് സാധ്യമായതിന്റെ പ്രധാന കാരണം.

പുത്തന്പട്ടിന്റെ ഈ കാലത്ത് പകിട്ടൊന്നും ചോരാതെയാണ് കൈത്തറി സാരികള്‍ ഇവര്‍ നിര്‍മിക്കുന്നത്. മികച്ച കൈത്തറി ഇടങ്ങളിലേക്ക് യാത്ര ചെയ്താണ് ഇവര്‍ സാരികള്‍ കൊണ്ട് വരുന്നത്. ചേന്ദമംഗലത്തായിരുന്നു ആദ്യമായി ഈ സാരിയുടെ നിര്‍മാണം ഇവര്‍ ഏറ്റെടുക്കുന്നത്. അന്ന് പത്ത് സാരികളാണ് അവിടത്തേക്കായി നെയ്തെടുത്തെതെങ്കില് ITHIKA എന്ന സംരംഭം ഇന്ന് ഇന്ത്യയൊട്ടാകെ കസ്റ്റമേര്‍സ് ഉള്ള ഒരു ബ്രാന്‍ഡാണ്.
ഏതൊരു ബിസിനസും വളരണമെങ്കില്‍ കൃത്യമായ മാര്‍ക്കറ്റ് സ്റ്റഡിയും ആ മേഖലയെ കുറിച്ചുള്ള പ്രാവീണ്യവും ആവശ്യമാണ്. അത്തരത്തില്‍ കൃത്യമായ പഠനത്തിലൂടെയും പ്രാവീണ്യത്തിലൂടെയുമാണ് ഈ വിജയം ഈ നാല് സഹോദരിമാര്‍ നേടിയെടുത്തത്. കസ്റ്റമറിന് നല്കുന്ന വിശ്വാസവും അവരോടുള്ള പെരുമാറ്റവും കൂടുതല്‍ ജനപ്രീതിയുള്ള സംരംഭമാക്കി ITHIKA യെ എത്തിച്ചു എന്നതും ശ്രദ്ധേയമാണ്.
തങ്ങളുടെ കുടുംബം നല്കിയ പിന്തുണയാണ് ഇന്ന് ഈ കാണുന്ന വിജയം നേടാന്‍ ഇവര്‍ക്ക് ആത്മവിശ്വാസമേകിയത്. കൈത്തറി വസ്ത്ര പ്രദര്‍ശന വിപണനമേഖലകളില്‍ ഏറെപേര്‍ തിരഞ്ഞെത്തുന്നത് ITHIKA യുടെ കൈത്തറി സാരികളാണ് എന്നത് ഇവരുടെ വിജയം എത്രത്തോളം വേരുറപ്പിച്ചു എന്നതിന്റെ അടയാളമാണ്. ‘ബഡ്ജറ്റ് ഫ്രണ്ട്ലി’യില്‍ കസ്റ്റമര്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന വ്യത്യസ്ത രീതികളിലുള്ള മനോഹരമായ സാരികളാണ് ITHIKA യുടെ പ്രത്യേകത. തങ്ങളുടെ സംരംഭത്തെ ലോകം അറിയുന്ന ഒരു ബ്രാന്‍ഡാക്കി മാറ്റണം എന്നതാണ് സ്വപ്ന, സ്മിത, സുപ്രിയ, പ്രസീത എന്നീ നാല് സഹോദരിമാരുടെ സ്വപ്നം. അതിനായുള്ള നിരന്തര പരിശ്രമത്തിലാണ് ഈ വനിത സംരംഭകര്‍.
https://www.instagram.com/ithika_handloom?igsh=YWN2ZDZpbXh5dnY2



