വിപണിയില്‍ താഴ്ചയില്‍ നിന്നും കരകയറി ഐആര്‍സിടിസി ഓഹരികള്‍
ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കണ്‍വീനീയന്‍സ് ഫീസിന്റെ പകുതി നല്‍കണമെന്ന തീരുമാനത്തെ തുടര്‍ന്ന് വന്‍ ഇടിവ് രേഖപ്പെടുത്തിയ ഐആര്‍സിടിസി ഓഹരികള്‍ കരകയറുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസിക്ക് 300 കോടി രൂപ കണ്‍വീനിയന്‍സ് ഫീസിനത്തില്‍ ലഭിച്ചിരുന്നു. ഇതിന്റെ നേര്‍പ്പകുതി വേണമെന്നായിരുന്നു കേന്ദ്ര റയില്‍വെ മന്ത്രാലത്തിന്റെ ആവശ്യം. ഓഹരി വില കൂപ്പുകുത്തിയതോടെ ഐആര്‍സിടിസി ഉന്നതല യോഗം ദിപം സെക്രട്ടറിയെ അടക്കം ബന്ധപ്പെടുകയും കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ ആവശ്യം പിന്‍വലിപ്പിക്കുകയുമായിരുന്നു.
തീരുമാനം പിന്‍വലിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി ട്വീറ്റ് ചെയ്തതോടെയാണ് വില ഉയര്‍ന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ നിക്ഷേപകര്‍ക്ക് 95 ശതമാനത്തോളം റിട്ടേണ്‍ നല്കിയ ഓഹരിയാണിത്. കഴിഞ്ഞ മാസം ഓഹരി വില 3600 രൂപയില്‍ എത്തിയിരുന്നു.
അതേസമയം ഐആര്‍ടിസി ഓഹരികള്‍ വിഭജിക്കണമെന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിട്ടില്ല. ഇതുകൂടിയാകുമ്പോള്‍ വില ഇനിയുമിടിയുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപകരുടെ പക്കലുള്ള ഓഹരികളുടെ എണ്ണം ഉയരുകയും വില കുറയുകയും ചെയ്യും. ഇന്നലെ വില ഇടിയുന്നത് കണ്ട് ഭയന്ന് തങ്ങളുടെ പക്കലുള്ള ഓഹരികളെല്ലാം വിറ്റൊഴിച്ചവര്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ഹോള്‍ഡ് ചെയ്തവര്‍ക്ക് ഇന്ന് വില ഉയര്‍ന്നത് ആശ്വാസമായി.