ഇന്ത്യയിലെ തന്നെ ആദ്യത്തെ പോര്‍ട്ട് പ്രെമിസസ് അക്കാദമി; ഭാവി സുരക്ഷിതമാക്കാം ലീഷോര്‍ ലോജിസ്റ്റിക്‌സിലൂടെ….
‘ഉയര്‍ന്ന വരുമാനം സുരക്ഷിതമായ ഭാവി’, ഇതൊക്കെയാണ് ഏതൊരാളുടെയും അടിസ്ഥാനപരമായ ആഗ്രഹങ്ങളിലൊന്ന്. അതിനായി യുവതലമുറ അങ്ങേയറ്റം മികച്ചതും ഉയര്‍ന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് തങ്ങളുടെ അക്കാദമി കാലഘട്ടം പൂര്‍ത്തീകരിക്കുന്നത്. അത്തരക്കാര്‍ക്ക് യാതൊരു പേടിയുമില്ലാതെ കടന്നുചെല്ലാന്‍ കഴിയുന്ന സ്ഥാപനമാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീഷോര്‍ ലോജിസ്റ്റിക് അക്കാദമി.
പ്ലസ് ടു, ഡിഗ്രി പൂര്‍ത്തീകരിച്ച ഏതൊരു വിദ്യാര്‍ത്ഥിക്കും ലീഷോറില്‍ തന്റെ അക്കാദമി കാലഘട്ടം ആരംഭിക്കാവുന്നതാണ്. 2018 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തില്‍ ഡിപ്ലോമ, പിജി ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്ക് പുറമേ ലോജിസ്റ്റിക് പൂര്‍ത്തീകരിച്ച കുട്ടികള്‍ക്കായുള്ള പ്രാക്ടീസ് ക്ലാസുകളും എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് പ്രൊസീജറുകളും അറിയാനും പഠിക്കാനുമുള്ള അവസരം ലീഷോറിന്റെ അധ്യാപകര്‍ നല്‍കിവരുന്നു.
‘തുറമുഖം കേന്ദ്രീകരിച്ച് ലോജിസ്റ്റിക്‌സിനുവേണ്ടി നിര്‍മിച്ചിരിക്കുന്ന ഇന്ത്യയിലെ തന്നെ ഏക സ്ഥാപനം കൂടിയായ ലിഷോര്‍ ലോജിസ്റ്റിക് അക്കാദമി’യുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് സിനോയ് ആന്റണി (മാനേജിങ് ഡയറക്ടര്‍), ലെവിന്‍ സേവിയര്‍, നിഷാ ജേക്കബ് എന്നിവരാണ്.
മൂന്ന് വിഭാഗങ്ങളിലായാണ് ലീഷോര്‍ തങ്ങളുടെ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി വരുന്നത്. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്ലോമ (6 മാസം ), പ്രൊഫഷണല്‍ ഡിപ്ലോമ (ഒരു വര്‍ഷം) കോഴ്‌സുകളും ഡിഗ്രി വിജയിച്ചവര്‍ക്ക് പിജി ഡിപ്ലോമ (ഒരു വര്‍ഷം) കോഴ്‌സുകളുമാണ് പ്രധാനമായുള്ളത്. ഇതിന് പുറമെയാണ് ലോജിസ്റ്റിക്‌സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഗൈഡന്‍സും എക്‌സ്പീരിയന്‍സും ഇവിടെ നിന്ന് നല്‍കുന്നത്.
കൊച്ചിയ്ക്ക് പുറമേ, രണ്ടുമാസം മുന്‍പ് ലിഷോര്‍ തങ്ങളുടെ പ്രവര്‍ത്തനം വിഴിഞ്ഞം കേന്ദ്രീകൃതമായും ആരംഭിച്ചു കഴിഞ്ഞു. ഇവിടെയും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളും അനുബന്ധ സേവനങ്ങളും ഇവര്‍ നല്‍കി വരുന്നു. ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസകാലയളവിലായി ആരംഭിക്കുന്ന കോഴ്‌സുകളില്‍ ഓരോ കോഴ്‌സിലും 30 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ അഡ്മിഷന്‍ നല്‍കി വരുന്നത്.
മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഠനകാലയളവില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡസ്ട്രിയെ അടുത്ത് അറിയാനും ആളുകളെ പരിചയപ്പെടാനുമുള്ള അവസരം കൂടി ലിഷോര്‍ ഒരുക്കുന്നുണ്ട്. മാത്രവുമല്ല, ഇവരുടെ തന്നെ നിയന്ത്രണത്തില്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ ഇന്റണ്‍ഷിപ്പിനായി പോകുന്നതോടെ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തന മേഖലയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ഇടപെടാനുമുള്ള അവസരവും ഒരുങ്ങുന്നു.
കൊച്ചിയിലും വിഴിഞ്ഞത്തും നേരിട്ടെത്തി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് ക്ലാസ്സോടുകൂടിയ ഓണ്‍ലൈന്‍ സൗകര്യവും ഇവിടെ ലഭ്യമാണ്. വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടങ്ങള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ മാര്‍ച്ച് 30ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡും ലീഷോര്‍ ലോജിസ്റ്റിക് അക്കാദമി സ്വന്തമാക്കി കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 90614 25111
http://www.leeshore.in