EntreprenuershipSpecial Story

ലക്ഷ്യമുണ്ടങ്കില്‍ മാര്‍ഗവും ഉണ്ട് ; രാജ്യാന്തര ശ്രദ്ധ നേടി സെന ഡിസൈന്‍സ്‌

ലക്ഷ്യമുണ്ടെങ്കില്‍ അവിടെ മാര്‍ഗവും ഉണ്ട് എന്നാണല്ലോ പറയാറ്. ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യം എല്ലാ വ്യക്തികളുടെയും ജീവിതത്തിലേക്ക് ഒരിക്കലെങ്കിലും കടന്നു വന്നിട്ടുണ്ടാകും. അടഞ്ഞ വാതിലുകളിലേക്ക് നോക്കി വിഷമിക്കാതെ, പുതിയത് കണ്ടെത്താനും അതിലൂടെ സഞ്ചരിച്ച് തന്റേതായ ഒരു പാത കണ്ടെത്താനും സാധിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ വ്യക്തിവികാസം നേടുന്നത്.

മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം ജീവിതം സന്തോഷവും സമ്പുഷ്ടവുമാക്കുക. അത്തരത്തില്‍ തന്റേതായ വഴി കണ്ടെത്തി ജീവിതവിജയം കൈവരിച്ചിരിക്കുകയാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ സനു ജിയോ. സനുവിന്റെ ഓണ്‍ലൈന്‍ ബൊട്ടിക്ക് ആയ സെന ഡിസൈന്‍സ് ഇന്ന് കേരളത്തില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ടാണ് ഈ സംരംഭം ഇന്നു കാണുന്ന രീതിയില്‍ വളര്‍ന്നത് എന്നത് എടുത്തു പറയേണ്ട ഒരു നേട്ടമാണ്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള നിരവധി കസ്റ്റമേഴ്‌സ് ഇന്ന് സെന ഡിസൈന്‍സിനുണ്ട്. ഏതൊരു വ്യക്തിയുടെയും വിജയത്തിന് പിന്നില്‍ വളരെയധികം പിന്തുണയുമായി നില്‍ക്കുന്ന ഒരു വ്യക്തി കാണും. സനുവിന്റെ ജീവിതത്തില്‍ അത് ഭര്‍ത്താവ് ജിയോ ജോയ് ആണ്. അദ്ദേഹത്തിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് ഈ സംരംഭം തുടങ്ങിയത്. മറിയവും എസ്തറുമാണ് ഇവരുടെ മക്കള്‍.

എന്‍ജിനീയറിങ് കഴിഞ്ഞ സനു തികച്ചും യാദൃശ്ചികമായാണ് ഈ മേഖലയിലേക്ക് എത്തിപ്പെടുന്നത്. ആദ്യം ഒരു ബാങ്ക് ജീവനക്കാരിയായി ജോലി ചെയ്യുകയും കല്യാണശേഷം ആ ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. കുറച്ചുനാള്‍ എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മനസ്സില്‍ വന്നത്.

ആ ചിന്ത മനസ്സിനെ മദിച്ചുകൊണ്ടിരിക്കവെയാണ് തന്റെ മകള്‍ മറിയത്തിന്റെ ‘മാമ്മോദീസ’യ്ക്ക് വേണ്ടി സനു ഒരു വസ്ത്രം ഡിസൈന്‍ ചെയ്യുന്നത്. ഇത് മറ്റുള്ളവര്‍ക്ക് ഇഷ്ടമാവുകയും തങ്ങള്‍ക്കും അതുപോലെ ചെയ്തു തരാമോയെന്ന് സനുവിനോട് ചോദിക്കുകയും ചെയ്യുന്നു. ആ ചോദ്യമാണ് സനുവിന്റെ ജീവിതം മാറ്റിമറിച്ചത്.

ബിസിനസ് രംഗത്തേക്ക് കടന്നു വരുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്ന റോള്‍ മോഡല്‍ തന്റെ ഭര്‍ത്താവിന്റെ അമ്മ തന്നെയായിരുന്നു. തന്റെ പ്രായത്തെ പോലും കണക്കാക്കാതെ അമ്മ സഞ്ചരിക്കുമ്പോള്‍ തനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചോദ്യം സനുവിന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. അതാണ് പിന്നീട് ഒരു ബിസിനസ് വുമണ്‍ ആകാന്‍ സനുവിന്റെ ധൈര്യമായി മാറിയത്.

ഹാന്‍ഡ് വര്‍ക്ക്, എംബ്രോയിഡറി എന്നിവ ചെയ്ത സാരികളാണ് പ്രധാനമായും സനു ഡിസൈന്‍സിലൂടെ കസ്റ്റമേഴ്‌സിന് ലഭ്യമാക്കുന്നത്. സെന ഡിസൈന്‍സിന്റെ തന്നെ യൂണിറ്റില്‍ ചെയ്‌തെടുത്ത വസ്ത്രങ്ങളാണ് ഇവ. അതില്‍ കട്ട് സാരീസ്, ചിക്കന്‍ഗാരി സാരികള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഡിസൈനിങ്ങില്‍ വളരെയധികം പരിചയസമ്പത്തുള്ള വ്യക്തികളാണ് ഓരോ വര്‍ക്കും ഉത്തരവാദിത്വത്തോടുകൂടി നിര്‍വഹിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയാണ് പ്രോഡക്ടുകള്‍ വില്പന നടത്തുന്നത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ് ഓര്‍ഡറുകള്‍ സെന ഡിസൈന്‍സിനെ തേടി എത്താറുള്ളത്. ഏറ്റവും ‘ക്വാളിറ്റി’യുള്ള മെറ്റീരിയലില്‍ കസ്റ്റമര്‍ ആവശ്യപ്പെടുന്ന പോലെ തന്നെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുക്കുന്നു എന്നത് തന്നെയാണ് സെന ഡിസൈന്‍സിന്റെ പ്രത്യേകത.

പ്രധാനമായും മാമ്മോദീസ ചടങ്ങിനുള്ള സാരികളാണ് ഇവിടെ ചെയ്യുന്നത്. ബര്‍ത്ത് ഡേ സാരി, വെഡിങ് സാരി എന്നിവയും സെന ഡിസൈന്‍സില്‍ ചെയ്യാറുണ്ട്. കൃത്യമായ സമയത്ത് കസ്റ്റമേഴ്‌സിന് പ്രോഡക്ടുകള്‍ ഡെലിവറി ചെയ്തതിലൂടെയാണ് കസ്റ്റമേഴ്‌സിന്റെ വിശ്വാസം വര്‍ദ്ധിച്ചതെന്നു സനു പറയുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു ഓഫ്‌ലൈന്‍ ഡിസൈനര്‍ ബൊട്ടിക്കായി മാറുക എന്നതാണ് സനുവിന്റെ ലക്ഷ്യം.

Contact : 8281938330

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button