വിജയമാണ് ലക്ഷ്യമെങ്കില്‍ മികച്ച ഓപ്ഷന്‍ എയിംസ് തന്നെ
മക്കളുടെ ഭാവിയെക്കുറിച്ച് ആകുലപ്പെടാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല അല്ലേ? ഹയര്‍സെക്കന്ററി പറനത്തിന് ശേഷം എന്ത് എന്ന് ചിന്തിക്കുമ്പോള്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മനസിലേക്ക് വരുന്നത് എന്‍ട്രന്‍സ് കോച്ചിങ് തന്നെയായിരിക്കും. പിന്നീട് മികച്ച കോച്ചിങ് സെന്ററിനായുള്ള അന്വേഷണമാണ്. മികച്ച റിസള്‍ട്ട്, സൗകര്യങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സെന്ററുകള്‍ തിരഞ്ഞെടുക്കുന്നത്. ഇവയെല്ലാം ഒത്തിണങ്ങിയ കേരളത്തിലെ ഏറ്റവും മികച്ച എന്‍ട്രന്‍സ് കോച്ചിങ് സെന്ററാണ് എയിംസ്.
തിരുവന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് എയിംസ് എന്‍ട്രന്‍സ് പ്രവര്‍ത്തിക്കുന്നത്. ബി.ഷാജികുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിട്ട് 13 വര്‍ഷം പിന്നിടുകയാണ്. ഐടി അധ്യാപകരായിരുന്ന ഷാജികുമാറിനും ഭാര്യയ്ക്കും സ്വന്തമായൊരു സ്ഥാപനം ആരംഭിക്കുക എന്നത് വളരെ കാലത്തെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് എയിംസ് എന്‍ട്രന്‍സ് എന്ന സ്ഥാപനം ആരംഭിച്ചത്. സജി എം ആര്‍ ആണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍. ഡോ.ആബിദ് അലി, ഡോ.ആഷിക് സുരേഷ്, ഡോ.അക്ഷയ് ഗോപന്‍ എന്നിവരാണ് കോര്‍ഡിനേറ്റേര്‍സായി എയിംസിന്റെ വളര്‍ച്ചയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
50 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് എയിംസ് ഒരോ ബാച്ചിലും അഡ്മിഷന്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തി അവരുടെ പഠനത്തില്‍ പരമാവധി ശ്രദ്ധ നല്‍കുകയാണ് ഇതുവഴി ചെയ്യുന്നത്. കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് കഴിഞ്ഞ ഡോക്ടര്‍മാരും നീറ്റ് പരീക്ഷയിലെ റാങ്ക് ജേതാക്കളുമാണ് ഇവിടെ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. അതുകൊണ്ടുതന്നെയാണ് സ്ഥാപനം 90 ശതമാനം വിജയം തുടര്‍ച്ചയായി നിലനിര്‍ത്തുന്നതും.
വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുക എന്നതിനാണ് ഷാജികുമാര്‍ മറ്റെന്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പുകളും എയിംസ് നല്‍കിവരുന്നുണ്ട്. എസ്.സി വികസന വകുപ്പ്, ഒ.ബി.സി വികസന വകുപ്പ്, ഫോര്‍വേര്‍ഡ് കോര്‍പ്പറേഷന്‍, മത്സ്യഫെഡ് എന്നീ വകുപ്പുകളുടെ സ്‌കോളര്‍ഷിപ്പുകളാണ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്കിന്റെയും സാമ്പത്തിക ചുറ്റുപാടിന്റെയും അടിസ്ഥാനത്തില്‍ നല്‍കിവരുന്നത്. ഇത് പഠിക്കാന്‍ കഴിവുള്ള നിരവധി മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉയരാനുള്ള ഒരു ചവിട്ടുപടി കൂടിയാണ്. സമൂഹത്തിലെ എല്ലാ നിലയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും പഠനം ഉറപ്പാക്കാനായി സര്‍ക്കാര്‍ തലത്തില്‍ എന്‍ട്രന്‍സ് പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന തന്റെ ആഗ്രഹം തുറന്നുപറയാന്‍ യാതൊരു മടിയും ഇദ്ദേഹം കാണിക്കുന്നില്ല.
നിരവധി എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങള്‍ നിലവിലുണ്ടെങ്കിലും സ്ഥാപനത്തിന്റെ നിലവാരം കൊണ്ടും പ്രവര്‍ത്തനമികവ് കൊണ്ടും എയിംസ് വളരെ മുന്നില്‍ തന്നെയാണ്. അധികം വൈകാതെ എയിംസിന്റെ അടുത്ത ഫ്രാഞ്ചൈസി ആരംഭിക്കാനൊരുങ്ങിയിരിക്കുകയാണ് ഇദ്ദേഹം. കൂടാതെ തന്റെ സ്ഥാപനം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഷാജികുമാര്‍ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.