ഹിപ്‌നോട്ടിസം ഒരു മായാജാലമല്ല; നിങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ചവിട്ടുപടി
ഹിപ്‌നോട്ടിസം എന്നാല്‍ മായാജാലമാണെന്നും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നാണെന്നും ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരു മനുഷ്യന്റെ ഉപബോധ മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് വ്യക്തി ജീവിതത്തിലും തൊഴിലിലും വിജയം കൈവരിക്കാന്‍ സഹായിക്കുന്ന ഒരു ശാസ്ത്രീയ രീതിയാണ് ഹിപ്‌നോട്ടിസം എന്ന് വ്യക്തമാക്കുകയാണ് സ്‌കൂള്‍ ഓഫ് ഹാപ്പിനസ് എന്ന സ്ഥാപനം. വെറും രണ്ടു ദിവസം നീളുന്ന ഹിപ്പ്‌നോട്ടിസം എന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലൂടെ ഈ ശാസ്ത്രീയ രീതിയെ കുറിച്ച് വ്യക്തമായ ധാരണയും പരിജ്ഞാനവും നല്‍കുന്നതിലൂടെയാണ് ഈ സ്ഥാപനം വ്യത്യസ്തമാകുന്നത്.
ഏതൊരു മനുഷ്യനും വിജയത്തിലേക്ക് എത്തിച്ചേരണമെങ്കില്‍ സ്വന്തം മനസ്സിനെ വരുതിയിലാക്കാനും ജീവിത ലക്ഷ്യങ്ങളെ ഏകാഗ്രതയോടെ പിന്തുടരാനും കഴിയണം. ഇത് സാധ്യമാകണമെങ്കില്‍ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്ന ഉപബോധമനസ്സിനെ കൈപ്പിടിയിലാക്കാന്‍ കഴിയണം. ഇതിന് സഹായിക്കുന്ന ശാസ്ത്രീയ രീതിയാണ് ഹിപ്‌നോട്ടിസം.
പ്രധാനമായി രണ്ടു രീതിയിലാണ് ഹിപ്‌നോട്ടിസത്തിലുള്ളത്. ഒന്ന്, സ്വന്തം ചിന്തകളെ നിയന്ത്രിക്കാന്‍ കഴിയുന്ന സെല്‍ഫ് ഹിപ്‌നോട്ടിസവും മറ്റൊന്ന് മറ്റൊരു വ്യക്തിയെ ഹിപ്‌നോട്ടിസം ചെയ്യുന്നതുമാണ്. ഈ രണ്ടു തരത്തിലുള്ള ടെക്‌നിക്കുകളും ഈ കോഴ്‌സിലൂടെ ലഭ്യമാകുന്നു. ഇവ കൂടാതെ കുറഞ്ഞ സമയത്തിനുള്ളില്‍ വ്യക്തിയുടെ ഉപബോധ മനസ്സിനെ തുറക്കാന്‍ സഹായിക്കുന്ന ഇന്‍സ്റ്റന്റ് ഹിപ്‌നോട്ടിസവും നിങ്ങള്‍ക്ക് ഈ കോഴ്‌സിലൂടെ സ്വായത്തമാക്കാന്‍ കഴിയും.
വിദഗ്ധരുടെ സഹായത്തോടെ പ്രാക്ടിക്കല്‍ സെഷനോട് കൂടിയാണ് കോഴ്‌സ് പൂര്‍ത്തികരിക്കുന്നത്. ഇതോടെ നിങ്ങളൊരു സര്‍ട്ടിഫൈഡ് ഹൈപ്പോണിസ്റ്റായി മാറുകയാണ്. കൂടാതെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കൗണ്‍സിലിങ് സൈക്കോളജി കോഴ്‌സും സ്ഥാപനം ലഭ്യമാക്കുന്നുണ്ട്.
Next Live Workshops:
August 6-7 @ COCHIN – KAKKANAD
August 27-28 @ Trivandrum.
(2 day Residential Workshop)
For More Details, please contact:
Fr. Mathew : 94959 15740, Lijo Jose Thekkedath : 95620 20201