ഒരു ‘ടെക്കി’ എങ്ങനെ ഫാഷന്‍ ഡിസൈനര്‍ ആയി? ഉത്തരം ഒന്ന് മാത്രം ‘പാഷന്‍’
ഇഷ്ടപ്പെടുന്ന മേഖലയില്‍ ജോലി ചെയ്യുക എന്നതാണ് ഓരോ വ്യക്തിയുടെയും ആഗ്രഹം.. ഇഷ്ടപ്പെട്ട മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന ഫീല്‍ വാക്കുകള്‍ക്ക് അതീതമാണ്… അത്തരത്തില്‍ നാല് വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് ഡിസൈനിങ് മേഖലയിലേക്ക് ചുവടുവച്ച വനിതാ സംരംഭകയാണ് അനിശ്രീ ശ്രീരാജ്…!
ഡിസൈനിങിലെ പ്രവൃത്തി പരിചയവും അറിവും മുന്‍നിര്‍ത്തിയാണ് de flores Haute Couture എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. വളരെ ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് de flores നെ ബ്രാന്‍ഡ് ആക്കി മാറ്റാന്‍ സാധിച്ചത് മികച്ച വിജയമായി കാണുന്നു എന്ന് അനിശ്രീ പറയുന്നു.
de flores ല്‍ കസ്റ്റമേഴ്‌സിന്റെ താത്പര്യത്തിന് മുന്‍ഗണന നല്‍കിയാണ് ഓരോ ഡ്രസ്സും ഡിസൈന്‍ ചെയ്യുന്നത്. പാര്‍ട്ടി വെയേഴ്‌സ്, ഏത്‌നിക് വെയേഴ്‌സ്, ബ്രൈഡല്‍ വെയേഴ്‌സ് അങ്ങനെ എല്ലാതരം ഡിസൈനിംഗും ചെയ്ത് കൊടുക്കുന്നുണ്ട്.
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡില്‍ 2023 ജനുവരി ഒന്നാം തീയതി ആണ് de flores haute couture പ്രവര്‍ത്തനമാരംഭിച്ചത്. തുടങ്ങിയിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളുവെങ്കിലും നല്ല രീതിയില്‍ എന്‍ക്വയറീസ് വരുന്നുണ്ടെന്ന് അനിശ്രീ പറയുന്നു.
(അനിശ്രീ ശ്രീരാജ്)
കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയാണ് തനിക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലമെന്ന് അനിശ്രീ പറയുന്നു. ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതും അവരുടെ ഈ സന്തോഷമാണെന്ന് അനിശ്രീ കൂട്ടി ച്ചേര്‍ത്തു.
കാലം മാറുന്നതിനനുസരിച്ച് മനുഷ്യര്‍ക്കും മാറ്റം വരുന്നു. പുതു തലമുറക്ക് എന്താണ് ആവശ്യമെന്ന് അവര്‍ തന്നെ തിരഞ്ഞെടുക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അത് കൊണ്ട് തന്നെ 80% കസ്റ്റമേഴ്‌സും പങ്കുവയ്ക്കുന്ന ആശയങ്ങള്‍ തന്റേതായ കൈയൊപ്പും ചാര്‍ത്തിയാണ് ഓരോ ഔട്ട്ഫിറ്റും ഡിസൈന്‍ ചെയ്ത് കൊടുക്കുന്നത്.
ഡിസൈനേഴ്‌സ് ഡ്രസ്സ് സജസ്റ്റ് ചെയ്യുന്നത് ഒരു തരത്തില്‍ അടിച്ചേല്‍പ്പിക്കല്‍ ആണെന്ന് അനിശ്രീ പറയുന്നു. എല്ലാര്‍ക്കും എത്തിപ്പെടാന്‍ പറ്റുന്ന തരത്തില്‍ ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടാണ് ഓരോ വര്‍ക്കും ചെയ്ത് കൊടുക്കുന്നത്. അത് കൊണ്ട് തന്നെ സാധാരണക്കാരനും de flores ല്‍ താല്പര്യങ്ങള്‍ക്കാനുസൃതമായ വസ്ത്രങ്ങള്‍ നെയ്യാന്‍ സാധിക്കുമെന്നും അനിശ്രീ പറയുന്നു.
ഇന്‍ഫോ പാര്‍ക്കില്‍ ജോലിയിലായിരുന്ന സമയത്ത് സ്വന്തം ഡ്രെസ്സും ഫ്രണ്ട്‌സിന്റെ ഡ്രസ്സും അനിശ്രീ ഡിസൈന്‍ ചെയ്ത് നല്‍കിയിരുന്നു. ആ ഇടക്കാണ് പ്രമുഖ ഡിസൈനര്‍ സ്ഥാപനത്തിലേക്ക് ഡിസൈനറെ ആവശ്യമുണ്ടെന്ന് അറിയുന്നതും ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നതും. സ്വന്തമായി ആര്‍ജിച്ച അറിവും പാഠവും കാഴ്ചവച്ച് മറ്റു പ്രൊഫഷണല്‍ ഡിസൈനേഴ്‌സിനെ പിന്തള്ളി അനിശ്രീ ഇന്റര്‍വ്യൂവില്‍ വിജയിച്ചു.
തന്റെ കഴിവിലുള്ള ആത്മവിശ്വാസവും അതിലേറെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയും കൊണ്ട് മാത്രമാണ് ഈ വിജയങ്ങളൊക്കെ സാധ്യമായത്. സാധ്യമല്ല എന്ന തോന്നുന്നത് പലതും നമ്മുടെ കഴിവില്‍ വിശ്വാസം ഉണ്ടെങ്കില്‍ സാധ്യമാക്കാമെന്ന് തന്റെ അനുഭവത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് അനിശ്രീ. മൂന്ന് വര്‍ഷം സമ്പാദിച്ച അറിവ് പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റിനെക്കാള്‍ വലുതാണെന്ന് അനിശ്രീ പറയുന്നു.
ഈ അറിവും അഭിരുചിയുമാണ് ഒരു സംരംഭം തുടങ്ങാന്‍ അനിശ്രീയെ പ്രേരിപ്പിച്ചത്. ഒത്തിരി വരുമാനം ലഭിക്കുന്ന ജോലി ഉപേക്ഷിക്കുന്നതിനോട് ഒത്തിരി പേര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. ഭര്‍ത്താവ് ശ്രീരാജും കുടുംബവും നല്‍കിയ പിന്തുണ കൊണ്ടാണ് ഒത്തിരി പേരുടെ ഇഷ്ടാനുസരണം വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ സാധിച്ചതെന്ന് അനിശ്രീ
പറയുന്നു. ഇഷ്ടപ്പെട്ട ജോലി ചെയ്യാന്‍ ഭര്‍ത്താവ് നല്‍കിയ ഈ പിന്തുണയാണ് തന്റെ ഊര്‍ജമെന്ന് അനിശ്രീ കൂട്ടിച്ചേര്‍ത്തു.
Contact No: 8848200541
http://www.deflorescouture.com/
E-mail: info@deflorescouture.com
https://www.instagram.com/de_flores_official/?igshid=YmMyMTA2M2Y%3D