Success Story

നിത്യഹരിത നഗരത്തില്‍ സ്വര്‍ഗതുല്യമായ താമസസൗകര്യം; ‘ഹോട്ടല്‍ ഡിമോറ’

തിരുവനന്തപുരം ഡിമോറ എട്ടാം വര്‍ഷത്തിന്റെ വിജയാഘോഷത്തിലേക്ക്‌

ഒരു പദ്ധതി സംരംഭകന്റെ സ്വപ്‌നസാക്ഷാത്കാരം മാത്രമല്ല, അതിലുപരി നാടിനും ജനങ്ങള്‍ക്കും അനന്തമായി ലഭിക്കുന്ന നന്മ കൂടിയാകുമ്പോഴാണ് സംരംഭം പൂര്‍ണമാകുന്നത്. നിത്യഹരിത നഗരമെന്ന് മാഹാത്മഗാന്ധി വിശേഷിപ്പിച്ച നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് ആ വാക്കിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ തന്നെ നിത്യഹരിതമായി നില്‍ക്കുന്ന ഒരു സംരംഭമുണ്ട്. ഏറ്റവും തിരക്കേറിയ നഗര വീഥികള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നടുവില്‍ ഹരിതാഭമായ ഒരു ഹോട്ടല്‍ സമുച്ചയം… അനന്തപുരിയിലെത്തുന്ന ടൂറിസ്റ്റുകളെ മാത്രമല്ല, ബിസിനസുകാരെയും പ്രൊഫഷണലുകളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്ന ഒരു സ്വര്‍ഗതുല്യ സംരംഭം തന്നെയാണ് ഹോട്ടല്‍ ഡിമോറ.

Dimora Thiruvananthapuram

2016 ലാണ് തിരുവനന്തപുരത്ത് ഫോര്‍ സ്റ്റാര്‍ ലക്ഷ്വറി ഹോട്ടലായ ഡിമോറ ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഡിമോറ അനന്തപുരിയുടെ ആകര്‍ഷണ കേന്ദ്രമായി. സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയ എല്ലാ ഒത്തുചേരലുകള്‍ക്കും വിശാലമായ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ‘മദ്യപാന’ത്തിന് പൂര്‍ണമായും ‘നോ എന്‍ട്രി’ പ്രഖ്യാപിച്ച, ബാര്‍ സംവിധാനമില്ലാത്ത, അലോസരപ്പെടുത്തുന്ന ബഹളമില്ലാത്ത, ചുറ്റിലും പോസിറ്റീവ് വൈബ് നിറഞ്ഞ ഒരിടമാണ് ഇത്. ശാന്തതയോടെ ശയിക്കുവാനും ആസ്വദിച്ച് ഭക്ഷണം കഴിക്കാനും ഉചിതമായ സ്ഥലമാണിത്. ബര്‍ത്ത്‌ഡേയായാലും വിവാഹ വാര്‍ഷികമായാലും കെങ്കേമമായി ആഘോഷിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

(Sajan Odunghattu)

വിഐപികള്‍ക്കു മാത്രമല്ല, സാധാരണക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തിലാണ് ഡിമോറയുടെ ബജറ്റ്. നഗര ഹൃദയത്തില്‍ ഈ ആഡംബര നൗകയുടെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നു വച്ചിരിക്കുന്നു. ആര്‍ക്കും വളരെ പെട്ടെന്ന് എത്തിച്ചേരാന്‍ സാധിക്കുന്ന ലോക്കേഷനാണ് ഡിമോറയുടെ എറ്റവും വലിയൊരു പ്രത്യേകത.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷന്റെയും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെയും സംഗമസ്ഥാനത്ത് നിലകൊള്ളൂന്ന ഡിമോറ എയര്‍പോര്‍ട്ടില്‍ നിന്നും വെറും അഞ്ച് കിലോമീറ്റര്‍ ദൂരത്താണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും മറ്റും സന്ദര്‍ശിക്കുന്നവര്‍ തെരഞ്ഞെടുക്കുന്നതും ഡിമോറ തന്നെയാണ്. വിശാലമായ പാര്‍ക്കിങ് സംവിധാനവും ഇവിടെയുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ആദ്യമായി മെക്കാനിക്കല്‍ പാര്‍ക്കിങ് സംവിധാനം നടപ്പില്‍ വരുത്തിയത് ഇവിടെയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വൈദ്യതി ചാര്‍ജിംഗ് പോയിന്റും ഇവിടെയുണ്ട്.

ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ രൂപപ്പെടുത്തിയിട്ടുള്ള ഡിമോറ ഏത് തരം ഫാമിലിക്കും അനുയോജ്യമായ രീതിയില്‍ മികച്ച സുരക്ഷിതത്വമുള്ള, ലക്ഷ്വറി താമസ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 280 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള സ്റ്റാന്‍ഡേര്‍ഡ് റൂമുകള്‍, 300 സ്‌ക്വയര്‍ ഫീറ്റുള്ള ഡീലക്‌സ് റൂമുകള്‍, 500 സ്‌ക്വയര്‍ ഫീറ്റിലുള്ള സ്യൂട്ട് റൂമുകള്‍ അടക്കം വുഡന്‍ ഫ്‌ളോറിംഗ് ചെയ്ത 135 ലക്ഷ്വറി മുറികളാണ് ഡിമോറയിലുള്ളത്.

(Dhanesh Thampi)

ആയുര്‍വേദ വെസ്‌റ്റേണ്‍ തെറാപ്പി സൗകര്യങ്ങളുള്ള സ്പാ, റൂഫ് ടോപ് സ്വിമിംങ് പൂള്‍, ഫിറ്റ്‌നെസ് സെന്റര്‍, നഗരം മുഴുവന്‍ കണ്ട് രസിക്കാന്‍ സൗകര്യമുള്ള ‘സ്‌കൈവാല്‍ക്ക്’ എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. ടൂറിസ്റ്റുകളെ സഹായിക്കുന്നതിന് ‘ട്രാവല്‍ ഡസ്‌ക്’ ഇവിടെ സദാ സജ്ജമാണ്. ശ്രീ പത്മാനാഭ സ്വാമിക്ഷേത്രം, കോവളം, മ്യൂസിയം, കന്യാകുമാരി, പൂവാര്‍, മാജിക് പ്ലാനറ്റ് എന്നിവയിലേക്കുള്ള പ്രത്യേക പാക്കേജുകളും ഇവര്‍ ഒരുക്കിയിട്ടുണ്ട്.

350 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാളായ IRISന് പുറമെ GARNET, SAPPHIRE, EMERALD, RUBY എന്നിങ്ങനെ നാല്‌ കോണ്‍ഫറന്‍സ് ഹാളുകളും കൂടാതെ ഒരു ബോര്‍ഡ് റൂമും ഇവിടെയുണ്ട്. ബിസിനസ്സ് ലോഞ്ചിന് പുറമെ കമ്പനികള്‍ക്കും ഐ ടി കമ്പനികള്‍ക്കും ആവശ്യമായ 50 സീറ്റിംഗ് കപ്പാസിറ്റിയിലുള്ള കോ-വര്‍ക്കിംഗ് സ്‌പെയ്‌സും ഇവിടെ ലഭ്യമാണ്. ചുരുക്കത്തില്‍ ബിസിനസ്സുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.

വിവാഹ ആഘോഷങ്ങളും, സമ്മേളനങ്ങളും ട്രെയിനിംഗ് പ്രോഗ്രാമുകളും നടത്താന്‍ പറ്റിയ 350 പേരെ ഉള്‍ക്കൊള്ളുന്ന ബാങ്ക്വറ്റ് ഹാള്‍ ഏറ്റവും ശ്രദ്ധേയമാണ്. ഇവിടെയുള്ള പ്യുവര്‍ വെജിറ്റേറിയന്‍ റസ്‌റ്റോറന്റായ Vega Dimora ഏറ്റവും പ്രസിദ്ധമാണ്. മള്‍ട്ടി ക്യുഷന്‍ റസ്‌റ്റോറന്റായ Cafe Hive ല്‍ മൂന്ന് നേരവും ബൊഫേ സംവിധാനമുണ്ട്. സൗത്ത് നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് പുറമെ ചൈനീസ്, കോന്റിനന്റല്‍ ഭക്ഷണവും ഇവിടെ ‘റെഡി’യാണ്.

ഓണം, ക്രിസ്മസ്, വിഷു, ഈദ്, റംസാന്‍ തുടങ്ങിയ എല്ലാ ആഘോഷദിനങ്ങളിലും ട്രഡീഷണല്‍ ഫുഡിന്റെ എല്ലാ വെറൈറ്റികളും ഇവിടെ ഒരുങ്ങിയിരിക്കും. ഇതിനെല്ലാം പുറമെ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്വിമിംഗ് പൂളില്‍ നീന്തല്‍ പഠിക്കാനുള്ള പരിശീലനവും ഹോട്ടലിന്റെ നേതൃത്വത്തില്‍ നല്കുന്നുണ്ട്.

ഡിമോറ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡായി വളരുന്നു

തലസ്ഥാന നഗരിയില്‍ തുടക്കമിട്ട ഡിമോറ, വാണിജ്യ കേന്ദ്രമായ കൊച്ചിയിലും മലബാറിന്റെ ശിലാകേന്ദ്രമായ കോഴിക്കോടും കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വയനാട്ടിലും കക്കടംപൊയിലും ഹോട്ടലുകളും റിസോര്‍ട്ടുകളും ആരംഭിച്ചു. 85 മുറികളും ബങ്ക്വറ്റ് ഹാളും നാല് കോണ്‍ഫറന്‍സ് ഹാളുകളും രണ്ട് റെസ്‌റ്റോറന്റുകളുമടക്കം പഞ്ചനക്ഷത്ര സൗകര്യമുള്ള കോഴിക്കോട് ഡിമോറ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്താണ്.

Dimora Kozhikode

Misty Queen By Dimora

Feel free by Dimora

കൊച്ചിയില്‍ QWhite Crescent by Dimora, Court 11 by Dimora എന്നീ പ്രോപ്പര്‍ട്ടികളാണ് ഡിമോറയുടെ ബ്രാന്‍ഡ് നാമത്തില്‍ പ്രവര്‍ത്തനം നടത്തുന്നത്. കോഴിക്കോട് മലപ്പുറം ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കക്കാടംപൊയില്‍ എന്ന പ്രദേശം ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടുത്തെ Misty Queen by Dimora, വയനാട് പൊഴുതനയില്‍ Feel Free Retreat by Dimora എന്നീ റിസോര്‍ട്ടുകളും മനോഹരമാണ്. കോഴിക്കോട് നഗരത്തില്‍ തന്നെ Palmro by Dimora യുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1000 മുറികളുള്ള ഹോട്ടല്‍ ശൃംഖലയായി മാറുന്നതിനുള്ള ഒരുക്കങ്ങളുമായി ഡിമോറ മുന്നേറുകയാണ്.

Court 11 by Dimora

Q White Crescent by Dimora

Palmro by Dimora

ഈ ഓണത്തെ വരവേല്‍ക്കാം വൈറൈറ്റി പായസങ്ങള്‍ക്കൊപ്പം

ഓണത്തെ വരവേല്‍ക്കാന്‍ ഹോട്ടല്‍ ഡിമോറ വെറൈറ്റി സ്വാദുകളുള്ള പായസമേള സംഘടിപ്പിക്കുന്നുണ്ട്. പാല്‍പായസം, കടല പ്രഥമന്‍, അട പ്രഥമന്‍ എന്നീ ട്രെഡീഷണല്‍ രുചി ഭേദങ്ങളിലുള്ള പായസവും അതോടൊപ്പം തന്നെ ഡിമോറ സ്‌പെഷ്യല്‍ പായസങ്ങളായ കരുപ്പോട്ടി മുളയരി പായസം, കല്‍ക്കണ്ട് എളനീര്‍ പായസം, മിക്‌സ് ഫ്രൂട്ട് പായസവും എന്നിവയും ഇവിടെ ഒരുങ്ങുന്നുണ്ട്. അതോടൊപ്പം തന്നെ മൂന്ന് ദിവസം ഓണസദ്യയും ഇവിടെ തയാറാക്കുന്നു.

ഓണാഘോഷത്തിനായി ഡിമോറയില്‍ എത്തുന്നവര്‍ക്ക് മറക്കാന്‍ കഴിയാത്ത മികച്ച ഓര്‍മകള്‍ സമ്മാനിക്കുമെന്നതില്‍ സംശയമില്ല. 10 ദിവസവും ഓണത്തിന് സ്‌പെഷ്യല്‍ പായസം ഡിമോറയില്‍ തയാറാക്കുന്നു. ഡിമോറയുടെ https://www.thedimorahotels.com/എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങള്‍ക്കും ഓണം സ്‌പെഷ്യല്‍ പായസവും ഓണ സദ്യയും ബുക്ക് ചെയ്യാം…

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button