ആരോഗ്യകരമായ മാറ്റത്തിലേക്ക് നിങ്ങളെ നയിക്കും HEALTH ROUTE WELLNESS LLP ! ഇത് വെല്‍നസ് മേഖലയിലെ മികച്ച സാനിധ്യം…

മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണെന്ന ചോദ്യത്തിന് ഉത്തരം എപ്പോഴും ഒന്ന് മാത്രമാണ്. ആരോഗ്യം. എന്നാല്‍ ഇന്ന് പലരും വളരെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും എന്നാല്‍ രോഗം വരുമ്പോള്‍ മാത്രം ഏറെ പരിഭ്രാന്തരാവുകയും ചെയ്യുന്നത് ആരോഗ്യത്തിന്റെ കാര്യത്തിലാണ്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും ഭക്ഷണക്രമീകരണവും ആരോഗ്യ സംരക്ഷണത്തിനായി ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ സാധിക്കാത്തതും ദിനം പ്രതി ഓരോ മനുഷ്യരെയും രോഗികളാക്കി കൊണ്ടേയിരിക്കുന്നു. ഇവിടെയാണ് ഫിറ്റ്‌നസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത്. അത്തരത്തില്‍ ഓരോ വ്യക്തികള്‍ക്കും കൃത്യമായ പരിശീലനത്തിലൂടെയും ഗൈഡന്‍സിലൂടെയും മികച്ച ആരോഗ്യം ഉറപ്പ് നല്‍കുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് Health Route Wellness LLP എന്ന സ്ഥാപനം.
2020 ലാണ് സിജോ എലിഞ്ഞിക്കാടന്‍ എന്ന യുവസംരംഭകന്‍ Health Route Wellness LLP എന്ന സ്ഥാപനം ചാലക്കുടിയില്‍ ആരംഭിക്കുന്നത്. കുറഞ്ഞ കാലഘട്ടം കൊണ്ട് തന്നെ കേരളമൊട്ടാകെ വേരുറപ്പിക്കാനും നിരവധി പേര്‍ക്ക് ആരോഗ്യകരമായ ജീവിതത്തിലേക്ക് വെളിച്ചമേകാനും Health Route Wellness LLP എന്ന സ്ഥാപനത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഒരു സംരംഭകന്‍ സമ്പത്ത് മാത്രം ലക്ഷ്യം വെച്ച് കൊണ്ട് പ്രവര്‍ത്തിക്കാനുള്ളവനല്ലെന്നും സമൂഹത്തെ മികച്ച നിലയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വം അവനുണ്ടെന്നും സ്വന്തം ജീവിതം കൊണ്ടാണ് സിജോ വ്യക്തമാക്കുന്നത്.
9-ാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സിജോ മാര്‍ഷല്‍ ആര്‍ട്‌സ് പഠിക്കുന്നതിനായി ചേരുന്നത്. അന്ന് മുതല്‍ക്ക് തന്നെ ഫിറ്റ്‌നസ് സംബന്ധമായ കാര്യങ്ങള്‍ അറിയാനും ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കാനും സിജോ ശ്രദ്ധിച്ചിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മാര്‍ഷല്‍ ആര്‍ട്‌സ് ട്രെയിനിങ്ങും സിജോ നല്‍കുമായിരുന്നു. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലി ചെയ്യുമ്പോഴും ജിമ്മില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ എന്ന നിലയില്‍ പാര്‍ട് ടൈമായി സിജോ പ്രവര്‍ത്തിക്കുമായിരുന്നു. ഫിറ്റ്‌നസ് വെല്‍നെസ് മേഖലയോടുള്ള താത്പര്യം തീവ്രമായതോടെ സ്‌കില്‍ ഇന്ത്യ ലെവല്‍ ഫോര്‍ ഫിറ്റ്‌നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റും റെപ്‌സ് ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റും സിജോ നേടി. അതിനെ തുടര്‍ന്നാണ് ജോലി ഉപേക്ഷിച്ച് പൂര്‍ണമായും ഫിറ്റ്‌നസ് ആന്‍ഡ് വെല്‍നസ് മേഖലയിലേക്ക് ഈ യുവാവ് കടന്നുവരുന്നത്.

കൂടാതെ REPS India Category A Personal Trainer, Europian REPS, SKILL India Level 4, Diploma in Nuturition and Weight Management, Functional Training, Injury Recovery Management, Special Population എന്നീ സര്‍ട്ടിഫിക്കറ്റുകളും സിജോ നേടിയിട്ടുണ്ട്. 2016 ല്‍ ‘അത്‌ലറ്റിക്‌സ് യൂണിസെക്‌സ് ജിം’ സിജോ ആരംഭിച്ചു. എന്നാല്‍ കോവിഡിന്റെ കടന്നുവരവ് ലോകസമൂഹത്തെ മുഴുവന്‍ ലോക്ഡൗണിലേക്ക് നയിച്ചപ്പോള്‍ ആശയങ്ങളാല്‍ പുതിയ ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് സിജോ ശ്രമിച്ചത്. അങ്ങനെയാണ് ഓണ്‍ലൈനായി ഫിറ്റ്‌നസ് ആന്‍ഡ് വെല്‍നെസ് കണ്‍സള്‍ട്ടേഷന്‍ സിജോ ആരംഭിക്കുന്നത്. കോവിഡ് സമയത്തും കൃത്യമായ ആരോഗ്യ സംരക്ഷണത്തിന് മലയാളികള്‍ക്കൊപ്പം നില്‍ക്കാന്‍ Health Route Wellness LLP ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
മറ്റുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേകമായ ഒരു ഡയറ്റ് രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. അതായത് സ്വന്തം വീട്ടില്‍ എന്താണോ പാചകം ചെയ്യുന്നത് അതില്‍ നിന്നും മാറ്റമൊന്നും ഇല്ലാത്ത രീതിയിലാണ് ഡയറ്റ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതാണ് ഈ സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകത.
ഡയറ്റ് കണ്‍സള്‍ട്ടേഷന്‍, ഓണ്‍ലൈന്‍ ഫിറ്റ്‌നെസ് ട്രെയിനിങ്ങ് എന്നീ സേവനങ്ങളാണ് ഇന്ന് പ്രധാനമായും Health Route Wellness LLPലൂടെ ലഭിക്കുന്നത്. ഫിറ്റ്‌നസ് ട്രെയിനിങ്, പേഴ്‌സണല്‍ ട്രെയിനിങ്, ഡയറ്റ് കണ്‍സള്‍ട്ടേഷന്‍, ഡയറ്റ് ഫോളോ അപ്പ് സര്‍വീസ്, വെയിറ്റ് ലോസ്, ഡയബറ്റിക് കണ്‍ട്രോള്‍ ഫിറ്റ്‌നസ്, അലര്‍ജിക്കെതിരെയുള്ള ഹിറ്റ്‌സാമിന്‍ ഇന്‍ ടോളറന്‍സ്, ഗട്ട് ക്ലെന്‍സിംഗ് പ്രോഗ്രാം തുടങ്ങി ധാരാളം ഓണ്‍ലൈന്‍ വെല്‍നെസ് സേവനങ്ങളും ഇവര്‍ നല്‍കുന്നു.
കൃത്യമായ ഫിറ്റ്‌നെസ് പരിശോധിച്ച ശേഷമാണ് ഓരോ സര്‍വീസുകളും ഇവര്‍ നല്‍കുന്നത്. ഭാര്യ ജെലീറ്റാ ജോസും ഈ സ്ഥാപനത്തിലെ പാര്‍ട്ണറും വെല്‍നസ് ട്രെയിനറുമാണ്. ഇരുവരുടെയും കൂട്ടായ പരിശ്രമം തന്നെയാണ് ഈ ഒരു വിജയത്തിലേക്ക് Health Route Wellness LLP – നെ എത്തിച്ചത്. All India Fitness and Wellness Awards Function ല്‍ വെച്ച് Transformation Specialist of the year (2022 ) Award, Healthy Lifestyle Promoter of the year ( 2024) എന്നീ പുരസ്‌കാരങ്ങളും സിജോ സ്വന്തമാക്കിയിട്ടുണ്ട്.
2035 ല്‍ പത്ത് മില്ല്യണ്‍ ആളുകളെ തന്റെ സേവനത്തിലൂടെ മികച്ച ആരോഗ്യത്തിലേക്ക് എത്തിക്കണമെന്നും സന്തോഷത്തോടെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കണം എന്നതുമാണ് ഇന്ന് സിജോ എന്ന യുവ സംരംഭകന്റെ സ്വപ്‌നം.