Success Story

LISTENING…HEALING… മുന്‍വിധികളില്ലാതെ നിങ്ങളെ കേള്‍ക്കാന്‍ ഒരാള്‍… കേരളത്തില്‍ ആദ്യമായി ടീനേജേഴ്‌സിന് ഒരു ‘ലൈഫ് ട്രാന്‍ഫോര്‍മേഷന്‍ പ്ലാറ്റ്‌ഫോം’ അവതരിപ്പിച്ച് ഷബ്‌ന എന്ന ഹാപ്പിനെസ്സ് കോച്ച്

സഹ്യന്‍ ആര്‍

തൊഴില്‍, കുടുംബം, സാമൂഹികബന്ധങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയിലും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ഒരു ആശ്വാസവാക്ക് പോലും പറയാന്‍ സമയമില്ലാതെ എല്ലാവരും തിരക്കിട്ടോടുന്ന ഇക്കാലത്ത് നിങ്ങളുടെ മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു ആത്മസുഹൃത്തിനെ അന്വേഷിക്കുന്നുണ്ടോ? മുന്‍വിധികളില്ലാതെ നിങ്ങളെ കേള്‍ക്കുന്ന ജീവിതസഹയാത്രികനെ തേടി അധികം അലയേണ്ടതില്ല. തൃശ്ശൂര്‍ കുന്നുമംഗലം വട്ടംപാടം സ്വദേശിയായ ഷബ്‌ന സുല്‍ത്താന്‍ എന്ന ഹാപ്പിനസ് ഡിസ്‌കവറി കോച്ചിനെ സമീപിക്കാം.

ഐടി പ്രൊഫഷണലായിരുന്ന ഷബ്‌ന സുല്‍ത്താന്‍ ഹ്യൂമന്‍ സൈക്കോളജിയിലേക്ക് തിരിയാന്‍ കാരണം സ്വന്തം ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളാണ്.ഒരു ഘട്ടത്തില്‍ തീവ്രമായ മാനസിക വിഷമത്തിലൂടെ കടന്നുപോയപ്പോള്‍ തന്നെ കേള്‍ക്കാനും മനസ്സിലാക്കാനും ഒരാളില്ലാത്ത അവസ്ഥയുണ്ടായി.ആ മാനസിക പിരിമുറുക്കത്തില്‍ നിന്നുമാണ് ഷബ്‌ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്.തനിക്കുണ്ടായ അവസ്ഥയിലൂടെ കടന്നു പോകുന്ന പലര്‍ക്കും ഒരു കേള്‍വിക്കാരന്റെ റോളില്‍ നിന്നുകൊണ്ട് മികച്ച കൗണ്‍സിലിങ് നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഷബ്‌ന മാനസികാരോഗ്യ മേഖലയില്‍ നിരവധി പ്രൊഫഷണല്‍ യോഗ്യത നേടിയെടുത്തു.

ഹാപ്പിനസ് ഡിസ്‌കവറി കോച്ച്, ലൈഫ് കോച്ച് ഫോര്‍ ടീനേജേഴ്‌സ്, അഡ്വാന്‍സ്ഡ് ന്യൂട്രീഷ്യന്‍ കൗണ്‍സിലര്‍, ഓള്‍ ഇന്ത്യ വെല്‍നെസ്സ് ട്രെയിനര്‍, ഡീ അഡിക്ഷന്‍ ട്രെയിനര്‍ എന്നിങ്ങനെ താന്‍ കരസ്ഥമാക്കിയ യോഗ്യതകള്‍ ഉപയോഗപ്പെടുത്തി ജനങ്ങളുടെ മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയില്‍ നിന്നാണ് ‘Health Ensure Happiness’ എന്ന വെല്‍നസ് & മൈന്‍ഡ് കണ്‍സള്‍ട്ടന്‍സി സെന്റര്‍ ആരംഭിക്കുന്നത്.

മാനസികാരോഗ്യം തകരുന്നതിന്റെ അനന്തരഫലങ്ങളായ ഡിപ്രഷന്‍, സ്ട്രസ്സ്, ഉറക്കക്കുറവ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങളെ Listening, Healing തുടങ്ങിയ സമീപനങ്ങളിലൂടെ പരിഹരിച്ചുകൊണ്ട് ‘Health Ensure Happiness’ ഇപ്പോള്‍ ജനകീയമാവുകയാണ്. വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളുമായി ഇവിടെയെത്തുന്നവര്‍ക്ക് മരുന്നുകളില്ലാതെ ന്യൂട്രീഷന്‍, ജീവിതശൈലി എന്നിവയിലൂടെ വെല്‍നെസ്സ് ആര്‍ജ്ജിക്കുന്നതിനുവേണ്ടുന്ന അഡ്വൈസ് ഷബ്‌ന നല്‍കുന്നു.മാനസിക പ്രശ്‌നങ്ങളെ ക്ഷമയോടെ കേട്ടുകൊണ്ട് അതിന്റെ ഉത്പന്നമായ ശാരീരിക പ്രശ്‌നങ്ങളെ ഭേദപ്പെടുത്തി ജീവിതത്തിലെ യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുക എന്നതാണ് ‘Health Ensure Happiness’ ന്റെ വെല്‍നെസ്സ് തന്ത്രം.

അനുഭവങ്ങളില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടാണ് ഷബ്‌ന ഓരോ സംരംഭത്തിനും തുടക്കമിടുന്നത്. മെന്റല്‍ കൗണ്‍സിലിങ്ങിന്റെ ഭാഗമായി ധാരാളം പേരെ അടുത്തറിഞ്ഞപ്പോള്‍ മാനസികാരോഗ്യത്തില്‍ ഏറ്റവും കൂടുതല്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് കുട്ടികളിലാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. അതേതുടര്‍ന്നാണ് കുട്ടികളെ മാനസികശാരീരിക വെല്ലുവിളികള്‍ അതിജീവിക്കാന്‍ സഹായിക്കുന്ന ഒരു സ്ഥാപനം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ലിസണിങ്, ഹീലിംഗ്, എംപവര്‍മെന്റ് തുടങ്ങിയ സേവനങ്ങളുമായി ‘S Cube Academy’ എന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിച്ചത്.


ഇന്ന് നിരവധി കുട്ടികളാണ് ഈ സ്ഥാപനത്തിലൂടെ വ്യക്തിത്വവികാസം നേടി വളരുന്നത്. കുട്ടികള്‍ക്കുവേണ്ടി മാത്രമല്ല, വിവിധ പ്രായക്കാര്‍ക്കും വ്യത്യസ്ത തൊഴില്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കും വേണ്ടി നിരവധി കൗണ്‍സിലിംഗ് വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ഷബ്‌ന നേതൃത്വം നല്‍കുന്നുണ്ട്. ദിശാബോധമില്ലാതെ വ്യതിചലിച്ചുപോകാന്‍ ഏറെ സാധ്യതയുള്ള കൗമാരപ്രായത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ടീനേജേഴ്‌സിനായി ഹാപ്പിനസ് വര്‍ക്ക്‌ഷോപ്പുകളും എംപ്ലോര്‍മെന്റ് പ്രോഗ്രാമുകളും S Cube Accademy യുടെ കീഴില്‍ സംഘടിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്.ഇതോടൊപ്പം സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലൈഫ് സ്‌കില്‍ ഡെവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പുകള്‍, സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ ലൈഫ് ട്രാന്‍സ്‌ഫോര്‍മിംഗ് വര്‍ക്ക്‌ഷോപ്പുകള്‍, ബിസിനസ് ട്രെയിനിങുകള്‍ തുടങ്ങിയ നിരവധി പദ്ധതികളുമായി മാനസികാരോഗ്യ രംഗത്ത് സജീവമാണ് ഷബ്‌ന സുല്‍ത്താന്‍.പീപ്പിള്‍സ് ഫൗണ്ടേഷനില്‍ ഡീ അഡിക്ഷന്‍ ട്രെയിനര്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ട് ലഹരിക്കെതിരെയുള്ള പോരാട്ടത്തിലും മുന്നിലുണ്ട് ഈ ഹാപ്പിനസ് കോച്ച്.

മുന്‍വിധികളില്ലാതെ സഹജീവികളുടെ വിഷമങ്ങള്‍ കേട്ടിരിക്കാനായി താന്‍ നടത്തുന്ന സംരംഭങ്ങളിലൂടെ 2026 ആകുമ്പോഴേക്കും ഒരു ലക്ഷത്തോളം പേരെങ്കിലും ട്രാന്‍സ്‌ഫോം ചെയ്തുകൊണ്ട് ഹാപ്പിനസിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തണമെന്നതാണ് ഷബ്‌ന സുല്‍ത്താന്‍ എന്ന ഹാപ്പിനസ് ഡിസ്‌കവറി കോച്ചിന്റെ ഇനിയുള്ള ലക്ഷ്യം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button