EntreprenuershipSuccess Story

പാര്‍പ്പിട സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥമാകാന്‍ Hanukkah Homes Construction Private Limited

ഏതൊരാളുടെയും ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് വീട്. സ്വന്തമായി അതിമനോഹരമായ ഒരു പാര്‍പ്പിടം എന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനത്തിന്റെ അടയാളമാണ്. എന്നാല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയെ സംബന്ധിച്ച് കൃത്യമായ അറിവുള്ളവരെ പലപ്പോഴും വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ലഭിക്കാറില്ല എന്നതാണ് സത്യം. ആ ഒരു പ്രശ്‌നത്തിന് പരിഹാരമായി മാറി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട് ചരിത്രം തീര്‍ത്ത ഒരു സ്ഥാപനമുണ്ട്. അതാണ് തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Hanukkah Homes Pvt. Ltd.

ജോബി ചെറിയാനും സഹോദരന്‍ ബൈജു ചെറിയാനും ചേര്‍ന്ന് 2018ലാണ് Hanukkah Homes എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. സിവില്‍ എഞ്ചിനീയര്‍ ആയിരുന്ന ജോബി ചെറിയാന്‍ ആദ്യമൊക്കെ ചെറിയ രീതിയില്‍ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുമായിരുന്നു. ‘കണ്‍സ്ട്രക്ഷന്‍ മേഖലയെ കുറിച്ചുള്ള തന്റെ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക’ എന്ന കൗതുകത്തിന്റെ പേരില്‍ ആരംഭിച്ച ഒരു യൂട്യൂബ് ചാനലാണ് Hanukkah Homes എന്ന സംരംഭത്തിന്റെ ആരംഭത്തിലേക്ക് ഇവരെ നയിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആശയം കൂടുതല്‍ പേരിലേക്ക് എത്തിയതോടെ പ്രവാസിയായിരുന്ന സഹോദരന്‍ ബൈജുവുമായി ചേര്‍ന്ന് ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുകയായിരുന്നു ജോബി. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയില്‍ ആറ് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ധാരാളം കസ്റ്റമേഴ്‌സിനെ ഇവര്‍ക്ക് ലഭിക്കുന്നത്. ഇരുവരുടെയും അറിവും കഠിന പ്രയത്‌നവും തന്നെയാണ് കുറഞ്ഞ സമയം കൊണ്ട് കേരളത്തിന്റെ വിവിധ ജില്ലകളിലായി സാനിധ്യമുള്ള ഒരു സംരംഭമായി Hanukkah Homes നെ മാറ്റിയത്.

വീട് എന്ന സ്വപ്‌നവുമായി തങ്ങളെ സമീപിക്കുന്ന കസ്റ്റമറുടെ ബഡ്ജറ്റിന് അനുസരിച്ച് വിശ്വസ്തതയോടെയാണ് ഓരോ വര്‍ക്കും ഇവര്‍ പൂര്‍ത്തിയാക്കി നല്‍കുന്നത്. Plan, Elevation, 3D Views, Interior works, Building Materials, Government Approvals തുടങ്ങി ഒരു കെട്ടിട നിര്‍മാണത്തിന് ആവശ്യമായ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഒരു കസ്റ്റമറുടെ മനസിലുള്ള ചിത്രത്തെ ഡിസൈനിങ്ങിലൂടെ കണ്‍മുന്നില്‍ എത്തിക്കുകയും പിന്നെ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യരുടെ ഏറ്റവും വലിയ സ്വപ്‌നത്തെ വിശ്വസ്തതയോടെ പൂര്‍ത്തിയാക്കി നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇനിയും തങ്ങളുടെ സംരംഭത്തെ കേരളമൊട്ടാകെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ യുവ സംരംഭകര്‍. ഓരോ കസ്റ്റമറോടും വിശ്വസ്ഥതയോടെ പെരുമാറിയാല്‍ വിജയം ഉറപ്പാകുമെന്നതിന് ഉദാഹരണമാണ് ഈ സംരംഭകര്‍.

https://www.instagram.com/hanukkahhomes?igsh=bXk1MmpncXNpbmMw

https://www.facebook.com/share/1CDSZ73zDw

https://www.youtube.com/@hanukkahhomes

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button