Success Story

ആരോഗ്യകരമായ ജീവിതത്തിന് കാളിമഠം ആയുർവേദിക്സ്

മാറ്റങ്ങള്‍ എവിടെയും അനിവാര്യമാണ്. അത് പൈതൃക ചിന്താഗതികളിലും ആചാര അനുഷ്ഠാനങ്ങളിലും സംസ്‌കാരങ്ങളില്‍ പോലും ഇന്ന് പ്രകടമാണ്. എന്നാല്‍ ഇന്നും വീര്യം ചോരാതെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതാണ് ആയുര്‍വേദ ചികിത്സാരീതികള്‍. ആയുര്‍വേദത്തിന്റെ പാരമ്പര്യ രീതികള്‍ അതിന്റെ തനിമ ചോര്‍ന്നുപോകാതെ നൂതനമായ രീതിയില്‍ നടപ്പിലാക്കുന്ന ഇടമാണ് കാളിമഠം ആയുര്‍വേദ ആശുപത്രി. കഴിഞ്ഞ എട്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തിലൂടെ ഇന്ന് പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, പൈലോനിഡല്‍ സൈനസ് തുടങ്ങിയ മലദ്വാര സംബന്ധമായ രോഗങ്ങള്‍ വെരിക്കോസ് വെയ്ന്‍, അസ്ഥി- സന്ധി തുടങ്ങിയ രോഗങ്ങൾക്കുമുളള ചികിത്സയില്‍ വൈദഗ്ദ്ധ്യം നേടിയ ആശുപത്രിയാണ് കാളിമഠം.

ആരോഗ്യകരമായ ജീവിതത്തിന് ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സമന്വയിപ്പിക്കുന്ന ഒരു സമഗ്ര സമീപനമാണ് ആയുര്‍വേദം. ആരോഗ്യകരമായ ജീവിതശൈലി എന്ന ആശയം മുന്‍നിര്‍ത്തി തൊടുപുഴയില്‍ സ്ഥാപിതമായ കാളിമഠം പോളിക്ലിനിക്ക് ആന്‍ഡ് ഡേ കെയര്‍ ഹോസ്പിറ്റിലിന് കീഴില്‍ കൊച്ചി ഇരുമ്പനത്ത്‌ ഒരു ക്ലിനിക്ക്‌ കൂടി പ്രവര്‍ത്തിച്ചു വരുന്നു. പഴയ ആയുര്‍വേദ രീതികളില്‍ നിന്നും വ്യത്യസ്തമായി ആധുനിക ജീവിതത്തിനു ഉതകുന്ന രീതിയില്‍, നൂതനമായ ടെക്‌നോളജിയില്‍ ഗവേഷണങ്ങളുടേയും പഠനങ്ങളുടേയും സഹായത്തോടു കൂടി വണ്‍ഡേ ചികിത്സാ രീതികളാണ് ഇവിടെ തുടര്‍ന്നു വരുന്നത്.

എല്ലാ അനോറെക്ടല്‍ രോഗങ്ങൾ സുഖപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് റിസര്‍ച്ച് ബേസ്ഡ് ഇന്നൊവേറ്റീവ് ക്ഷാരസൂത്ര ടെക്‌നിക്കില്‍ (RIKT) സ്‌പെഷ്യലൈസ്ഡാണ് കാളിമഠം ആയുര്‍വേദിക്‌സ്. മലദ്വാര സംബന്ധമായ രോഗങ്ങള്‍ പോലുളളവ ആശുപത്രി വാസവും, അനസ്‌തേഷ്യയുടെ ദോഷവശങ്ങള്‍ ഒന്നുമില്ലാതെ ഒറ്റ ദിവസത്തെ ചികിത്സ കൊണ്ടു തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുന്ന ചികിത്സ രീതിയാണ്‌ RIKT.

ഇന്ന് എന്തിനും ഞൊടിയിടയില്‍ പരിഹാരം കണ്ടെത്താന്‍ സംവിധാനങ്ങളുള്ള കാലഘട്ടത്തില്‍ ആയുര്‍വേദ ചികിത്സാ രീതികള്‍ പല കാരണങ്ങളാലും തഴയപ്പെടുകയാണ്. ഇവിടെയാണ് കാളിമഠം ആയുർവേദിക്സ് ആശുപത്രി വ്യത്യസ്തരാകുന്നത്.

പൈല്‍സ്, ഫിസ്റ്റുല, ഫിഷര്‍, പെയിന്‍ & ഇഞ്ചുറി എന്നിവ പൂര്‍ണമായും സുഖപ്പെടുത്തുന്നതിനായി നൂതന ചികിത്സാ സംവിധാനങ്ങളാണ് കാളിമഠം ആയുര്‍വേദ ഹോസ്പിറ്റല്‍ പിന്തുടരുന്നത്. കൂടാതെ ഓട്ടോമേറ്റഡ് മെഡിക്കല്‍ ലാബ് സൗകര്യങ്ങളോടെ അനോറെക്റ്റല്‍ ഡിസോര്‍ഡേഴ്‌സിനൊപ്പം പ്രമേഹം, കൊളസ്‌ട്രോള്‍, ഹൈപ്പര്‍ടെന്‍ഷന്‍, പൊണ്ണത്തടി, അലര്‍ജികള്‍, ത്വക്ക് പ്രശ്‌നങ്ങള്‍, വെരിക്കോസ് വെയ്ന്‍, അസ്ഥി- സന്ധി രോഗങ്ങല്‍ തുടങ്ങി എല്ലാത്തരം ജീവിതശൈലി രോഗങ്ങള്‍ക്കും ഇവിടെ ചികിത്സ ലഭ്യമാണ്.

https://www.instagram.com/kaalimadom_ayurvedics/?igsh=MWU4ZTJnYXN2bmljcQ%3D%3D https://www.facebook.com/kaalimadom?mibextid=ZbWKwL

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button