Success Story

വിരല്‍ത്തുമ്പുകളില്‍ വിസ്മയം തീര്‍ത്ത് കരിയറിന് ചിറകുകള്‍ നല്‍കാം

ഗ്രൂമിങ്ങിന്റെയും ചര്‍മ സംരക്ഷണത്തിന്റെയും പുതിയ പാഠങ്ങള്‍ കേരളത്തിലെ കോസ്‌മെറ്റിക് മേഖലയില്‍ അവതരിപ്പിച്ച റീനു ബൈജു കൃഷ്ണയ്ക്ക് പരിചയപ്പെടുത്തലിന്റെ ആമുഖം ആവശ്യമില്ല. കേരളത്തിലും തമിഴ്‌നാട്ടിലും അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന മുന്‍നിര ബ്യൂട്ടീഷന്മാരില്‍ പലര്‍ക്കും ആധുനിക മേക്കപ്പ് കലയില്‍ പരിശീലനം നല്‍കിയത് റീനുവാണ്. മേക്കപ്പിംഗിലെ ഇന്നത്തെ പല ട്രെന്‍ഡുകള്‍ക്കും തുടക്കം കുറിച്ചതും തിരുവനന്തപുരം സ്വദേശിയായ ഈ സെലിബ്രിറ്റി ബ്യൂട്ടീഷ്യനാണ്.

സിനിമയിലെയും സീരിയലിലെയും നിങ്ങളുടെ ഇഷ്ടതാരങ്ങളെല്ലാം റീനുവിന്റെ പ്രൊഫൈലില്‍ ഉള്‍പ്പെടുന്നു. റീനു നല്‍കുന്ന ഹെയര്‍ എക്സ്റ്റന്‍ഷന്‍ സേവനങ്ങളുടെ വൈവിധ്യം കഴിഞ്ഞ ലക്കത്തില്‍ പരിചയപ്പെടുത്തിയിരുന്നു. ചര്‍മ സംരക്ഷണവും കേശാലങ്കാരവും പോലെ നഖങ്ങളെ മനോഹരമാക്കുന്നതിലും റീനുവിന് ബ്യൂട്ടിഫൈയിങ് മേഖലയില്‍ പകരക്കാരില്ല.

സാരിയുടെയോ ചുരിദാറിന്റെയോ നിറത്തിനുചേരുന്ന നെയില്‍ പോളിഷ് അണിഞ്ഞിരുന്നതില്‍ നിന്നും നെയില്‍ ആര്‍ട്ട്, നെയില്‍ എക്സ്റ്റന്‍ഷന്‍, നെയില്‍ ബില്‍ഡ് അപ്പ് എന്നിങ്ങനെ നഖങ്ങളെ കുറിച്ചുള്ള സൗന്ദര്യബോധം ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. ഇതില്‍ ആദ്യത്തേത് സൂക്ഷ്മതയിലൂടെ സൃഷ്ടിക്കപ്പെടുന്ന കലാരൂപമാണെങ്കില്‍ മറ്റു രണ്ടും പ്രയോഗ വൈദഗ്ധ്യത്തിന്റെ ഉത്പന്നങ്ങളാണ്.

മാച്ചിംഗ് നെയില്‍ പോളിഷുകളില്‍ നിന്നുതന്നെയാണ് നെയില്‍ ആര്‍ട്ടിന്റെ തുടക്കം. നമ്മുടെ ഫാഷന്‍സെന്‍സ് വര്‍ദ്ധിച്ചതിനനുസരിച്ച് പുതിയ പരീക്ഷണങ്ങളിലൂടെ നഖങ്ങളെ ക്യാന്‍വാസാക്കി മാറ്റുവാനുള്ള ശ്രമങ്ങളും പ്രചാരത്തില്‍ വന്നു. വിദേശരാജ്യങ്ങളില്‍ നെയില്‍ ആര്‍ട്ടിനായി പ്രത്യേക പാര്‍ലറുകളും അതില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന ബ്യൂട്ടീഷന്‍സുമുണ്ട്.

2011ല്‍ വിവിധ നഗരങ്ങളില്‍ റീനു സംഘടിപ്പിച്ച സെമിനാറുകളിലൂടെയാണ് നെയില്‍ ആര്‍ട്ടിന്റെ ട്രെന്റ് കേരളത്തില്‍ പ്രചരിക്കുന്നത്. അതേ വര്‍ഷം തന്നെ കൊച്ചിയില്‍ നെയില്‍ ആര്‍ട്ടിന്റെ ക്ലാസുകള്‍ക്ക് തുടക്കമിടുവാനും റീനുവിന് സാധിച്ചു. വിരല്‍ത്തുമ്പുകളെ ക്യാന്‍വാസാക്കി മാറ്റുന്ന മാസ്മരികവിദ്യ ആയിരത്തി ഇരുന്നൂറോളം ബ്യൂട്ടീഷന്‍സിന് റീനു പകര്‍ന്നു കൊടുത്തിട്ടുണ്ട്.

നെയില്‍ ആര്‍ട്ടിലെ നൈപുണ്യപരിശീലനം നോര്‍മല്‍, അഡ്വാന്‍സ്ഡ്, മാസ്റ്റര്‍ ലെവല്‍ എന്നിങ്ങനെ നല്‍കുന്ന റീനുവിന്റെ കോഴ്‌സുകളിലൂടെ ഫാഷന്റെ പുതിയ സാധ്യതകള്‍ കയ്യെത്തിപ്പിടിക്കുവാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കഴിയും. ക്യാറ്റ് ഐ നെയില്‍സ്, ഫ്‌ളൂറസെന്റ് നെയില്‍സ്, സ്‌പോഞ്ച് നെയില്‍ ആര്‍ട്ട്, ബഡ്‌സ് നെയില്‍ ആര്‍ട്ട്, പിന്‍ നെയില്‍ ആര്‍ട്ട് എന്നിങ്ങനെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്‍ഡസ്ട്രിയില്‍ ചുവടുറപ്പിക്കുവാന്‍ റീനുവിന്റെ പരിശീലനത്തെ മാത്രം ആശ്രയിച്ചാല്‍ മതിയാകും.

പ്രത്യേക ട്രീറ്റ്‌മെന്റുകളിലൂടെ കൃത്രിമ നഖങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കൃത്യമായി വിരലുകളില്‍ ചേര്‍ക്കുന്ന പ്രക്രിയയാണ് നെയില്‍ എക്സ്റ്റന്‍ഷന്‍. പോളിമറുകളും ആക്രിലിക് ജെല്‍ പൗഡറുകളും ഉപയോഗിച്ചുകൊണ്ട് നഖങ്ങള്‍ നിര്‍മിച്ചെടുത്ത് ചിത്രപ്പണികള്‍ ചെയ്യുന്ന നെയില്‍ ബില്‍ഡിംഗും നെയില്‍ ആര്‍ട്ടിന്റെ മുന്തിയ ഓപ്ഷനാണ്.

ഓരോരുത്തരുടെയും താത്പര്യങ്ങള്‍ക്കും സൗകര്യത്തിനും ബഡ്ജറ്റിനുമസരിച്ച് റീനു തയ്യാറാക്കിയിട്ടുള്ള സാമ്പിളുകളിലൂടെ നെയില്‍ ആര്‍ട്ടിന്റെ വൈവിധ്യം ഉപഭോക്താക്കളിലേക്ക് എത്തുന്നു. ആദ്യകാലത്ത് ബ്രൈഡല്‍ മേക്കപ്പിന്റെ ഭാഗമായി നെയില്‍ ആര്‍ട്ട് ചെയ്യുന്നവരാണ് റീനുവിന്റെ കസ്റ്റമര്‍ ലിസ്റ്റിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് മോഡലുകള്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെ ഇഷ്ടപ്പെട്ട ആകൃതിയിലും പാറ്റേണിലും നഖങ്ങള്‍ ഒരുക്കുവാന്‍ റീനുവിനെ സമീപിക്കുന്നു.

നഖങ്ങളുടെ ഉറപ്പിനും ആരോഗ്യത്തിനുമുള്ള മരുന്നുകള്‍ ലേപനം ചെയ്തിട്ടാണ് നെയില്‍ ആര്‍ട്ട് നടത്തുന്നത്. മാത്രമല്ല പരക്കെ അംഗീകാരമുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള നെയില്‍ ആര്‍ട്ട് നൂറു ശതമാനവും സുരക്ഷിതമാണെന്നും റീനു ഉറപ്പുനല്‍കുന്നു.

നെയില്‍ ആര്‍ട്ടിനായി സ്ഥാപനം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട വിവരങ്ങളും ഉപകരണങ്ങളും മാര്‍ക്കറ്റിംഗ് സഹായവും പ്രദാനം ചെയ്യുന്ന റീനുവിന്റെ ‘ഫ്രാഞ്ചൈസി’ സംവിധാനവും ആര്‍ട്ടിസ്റ്റുകള്‍ക്ക് ഉപയോഗപ്പെടുത്താം. കേരളത്തിലും തമിഴ്‌നാട്ടിലും എവിടെയും ഈ സേവനം ലഭ്യമാണ്. കേരളത്തില്‍ മാത്രം പത്തോളം നെയില്‍ ആര്‍ട്ട് സെന്ററുകള്‍ റിനുവിന്റെ സഹായത്തോടെ ഇങ്ങനെ നിലവില്‍ വന്നുകഴിഞ്ഞു.

സാധാരണ ഒരു ബ്യൂട്ടീഷ്യന് ലഭിക്കുന്നതില്‍ നിന്നും മൂന്നിരട്ടിയോളം വരുമാനം നേടുവാന്‍ നെയില്‍ ആര്‍ട്ടിസ്റ്റിന് സാധിക്കും. വളരെ കുറഞ്ഞ ചിലവില്‍ മികച്ച വരുമാനം നേടാനാവുമെങ്കിലും ഡിമാന്റിനനുസരിച്ച് ആര്‍ട്ടിസ്റ്റുകളെ കിട്ടാത്തതാണ് ഇതിനുകാരണം. കലാ വാസനയുള്ളവര്‍ക്ക് പിന്തുടരാവുന്ന ഈ മികച്ച കരിയറിന്റെ എല്ലാ പാഠങ്ങളും റീനുവിന്റെ ഗ്ലോബല്‍ ഗ്ലാമര്‍ അക്കാദമി കോഴ്‌സുകള്‍ നല്‍കുന്നു.

റീനു പരിശീലനം നല്‍കിയ എട്ടോളം ആര്‍ട്ടിസ്റ്റുകള്‍ ഇന്ന് നെയില്‍ ആര്‍ട്ടില്‍ പ്രത്യേക പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് സര്‍ട്ടിഫിക്കേഷനും സ്‌റ്റൈഫന്റും കേരളത്തിലെ എല്ലാ ജില്ലകളിലും പ്ലെയ്‌സ്‌മെന്റും നല്‍കുന്ന കോഴ്‌സിന്റെ ഫീസ് വെറും ആറായിരം രൂപയാണ്. പ്രമുഖ സ്ഥാപനങ്ങള്‍ ഈടാക്കുന്നതിന്റെ പത്തിലൊന്നു മാത്രമാണിത്. റീനുവിന്റെ അനുഭവജ്ഞാനത്തിന്റെ പിന്‍ബലം സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും തുണയാകും. വിരല്‍ത്തുമ്പുകളില്‍ വിസ്മയം തീര്‍ത്ത് കരിയറിന് ചിറകുകള്‍ നല്‍കാം… !

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button