Success Story

മലബാറിന്റെ രുചിമുകുളങ്ങളെ കീഴടക്കി Arabian Spices

രുചിക്കൂട്ടുകളാണ് ഓരോ വിഭവങ്ങളെയും വ്യത്യാസമാക്കാറുള്ളത്. സ്ഥിരമായി ഉപയോഗിക്കുന്ന മസാല കൂട്ടുകളിലും പലവ്യഞ്ജനങ്ങളിലും നേരിയ രീതിയിലുള്ള മാറ്റങ്ങള്‍ പോലും കഴിക്കുന്ന ആളുകളില്‍ അസംതൃപ്തി ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അവരുടെ വിഭവങ്ങള്‍ക്ക് സ്ഥിരമായി ഒരേ കൂട്ടുകള്‍ തന്നെയാണ് ഉപയോഗിക്കാറുള്ളതും. ഇത്തരത്തില്‍ ഭക്ഷണപ്രിയരായ മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകാര്‍ക്കിടയില്‍ സുപരിചിത രുചിയാണ് Arabian Spices.

പ്രാഥമിക പഠനം കഴിഞ്ഞുവെങ്കിലും പ്രാരാബ്ധങ്ങള്‍ ദിവസ വേതനത്തിനായി കൂലിപ്പണിക്കാരനും ടാക്‌സി െ്രെഡവറുമാക്കി മാറ്റിയ മലപ്പുറം താനാളൂര്‍ സ്വദേശി ഇര്‍ഷാദിന്റെ കുഞ്ഞുനാള്‍ മുതലുള്ള സ്വപ്‌നമായിരുന്നു സ്വന്തമായൊരു സംരംഭം എന്നത്. എന്നാല്‍ അത് പല കാരണങ്ങളാല്‍ നീണ്ടുപോവുകയും ചെയ്തു. അങ്ങനെയിരിക്കെ കൊവിഡ് രൂക്ഷമായ 2020 -ലാണ് ഇര്‍ഷാദ് ഈ ആഗ്രഹത്തെ കുറിച്ച് വീണ്ടും ഗൗരവമായി ആലോചിച്ചു തുടങ്ങുന്നത്.

ഭക്ഷ്യ വസ്തുക്കള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യത്യയ്ക്ക് ഒരുകാലത്തും കുറവുണ്ടാവില്ലെന്ന വിശ്വാസം ഇര്‍ഷാദിനെ മസാല കൂട്ടുകള്‍ ഉള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങളുടെ വില്പനയിലേക്ക് ചിന്തിപ്പിച്ചു. അങ്ങനെയാണ് ആവശ്യക്കാര്‍ ഏറുന്ന മന്തി മസാല, ബ്രോസ്റ്റഡ് മസാല, കബ്‌സ മസാല, ആല്‍ഫാം മസാല എന്നിവയുമായി Arabian Spices വിപണിയിലേക്ക് വരവറിയിക്കുന്നത്.

വന്‍കിട ബ്രാന്‍ഡുകള്‍ മുതല്‍ കുടില്‍ സംരംഭങ്ങള്‍ ഉള്‍പ്പടെ വിപണിയില്‍ വലിയ മത്സരങ്ങള്‍ക്കിടയിലേക്ക് തന്നെയായിരുന്നു Arabian Spices ഉം എത്തിയത്. അതുകൊണ്ടുതന്നെ സ്ഥിരമായി മറ്റു ബ്രാന്‍ഡുകളെയും ഉത്പന്നങ്ങളെയും ആശ്രയിച്ചിരുന്നവര്‍ക്കിടയിലേക്ക് ആദ്യനാളുകളില്‍ ഇവര്‍ക്ക് കടന്നുച്ചെല്ലാനും കഴിഞ്ഞില്ല. എന്നാല്‍ ഈ അവഗണനകളിലും ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ മുന്നോട്ടുപോയി. ഇതോടെ കഴിക്കുന്നവന്റെ വയറും മനസ്സും നിറയ്ക്കുന്ന Arabian Spices നെ അധികകാലം അടുക്കളകള്‍ക്ക് മാറ്റിനിര്‍ത്താനായില്ല.

ഉപയോഗിച്ച് നോക്കിയവര്‍ മികച്ച പ്രതികരണങ്ങള്‍ കൂടി നല്‍കി തുടങ്ങിയതോടെ വിപണിയിലും ഇവര്‍ സ്റ്റാറായി. ഇതോടെ കേക്ക് നിര്‍മാണത്തിനുള്ള ബേക്കിങ് പൗഡര്‍, കൊക്കോ പൗഡര്‍, ചൈന ഗ്രാസ് തുടങ്ങിയവ കൂടി ഇവര്‍ Arabian Spices ന്റെ ലേബലില്‍ വിപണിയില്‍ എത്തിച്ചുതുടങ്ങി.

നിലവില്‍ ആവശ്യക്കാര്‍ ഏറെയുള്ള ഈ ഉത്പന്നങ്ങള്‍ക്കൊപ്പം മായം കലരാത്ത എല്ലാ മസാല കൂട്ടുകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ പണിപ്പുരയിലാണ് Arabian Spices ഉം ഇര്‍ഷാദുമുള്ളത്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും എന്നപോലെ സംരംഭത്തിന്റെ മുന്നോട്ടുള്ള യാത്രയിലും നിഴലുപോലെ നിന്ന് ഊര്‍ജമായി കുടുംബവും ആത്മമിത്രം നൗഫലും സുഹൃത്തുക്കളും ഒരുമയോടെയുള്ള സ്റ്റാഫുകളും ഇര്‍ഷാദിനൊപ്പമുണ്ട്. എല്ലാം ഉദ്ദേശിച്ച പോലെ നടന്നാല്‍ വൈകാതെ മലപ്പുറവും കോഴിക്കോടും കടന്ന് കേരളത്തിനകത്തും പുറത്തും Arabian Spicesന്റെ രുചി എത്തിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button