Success Story

ഗോപകുമാര്‍ എസ് വി; ദീര്‍ഘ വീക്ഷണത്തിന്റെ സംരംഭമുഖം..

സഹ്യന്‍ ആര്‍

ദിശാബോധമുള്ള ഒരു സംരംഭകനു മാത്രമേ ബഹുമുഖ മേഖലകളില്‍ സംരംഭവിജയം കൈവരിക്കാനാകൂ. ഇന്ന് ബിസിനസ്സ് മേഖലയില്‍ എസ് വി ഗോപകുമാര്‍ എന്ന പേര് സംരംഭകത്വത്തിന്റെ മികച്ച ഉദാഹരണമായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കില്‍, അത് ബിസിനസ്സിന്റെ പാതയിലൂടെ അര്‍പ്പണ മനോഭാവത്തോടെയുള്ള ഒരു യാത്രയുടെ ഫലമാണ്. മാര്‍ക്കറ്റിങ്, പ്രിന്റിംഗ്, സൈനേജ്, സോളാര്‍ സൊല്യുഷന്‍സ് എന്നിങ്ങനെ വിവിധമേഖലകളില്‍ തിരുവനന്തപുരം ആസ്ഥാനമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ വ്യവസായമേഖലയില്‍ വേറിട്ട സ്ഥാനമുറപ്പിക്കുന്നു. ഇന്നൊവേറ്റീവായ മനോഭാവവും മാറ്റങ്ങളെ പുണരാനുള്ള സന്നദ്ധതയുമാണ് എസ് വി ഗോപാകുമാറിലെ സംരഭകനെ മുന്നോട്ടു നയിക്കുന്നത്.

”യഥാര്‍ഥ വിജയമെന്നത് നൈരന്തര്യം, ഗുണപരത, സ്വയം നവീകരിക്കല്‍, ദീര്‍ഘകാല ബന്ധങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമാണ്”, ഗോപാകുമാറിന്റെ ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത് ദീര്‍ഘവീക്ഷണവും പ്രൊഫഷണലിസവും ഉള്‍ച്ചേര്‍ന്ന സംരംഭയാത്രയുടെ അനുഭവമാണ്. സംരംഭകത്വത്തിന്റെ പാഠപുസ്തകമായ അദ്ദേഹത്തിന്റെ ജീവിതം ബിസിനസ്സിന്റെ പാതയിലേക്ക് വരാനിരിക്കുന്നവര്‍ക്ക് പ്രചോദനവും വഴികാട്ടിയുമാണ്.

വിദ്യാഭ്യാസത്തിലൂടെ സ്വയം വികസിപ്പിച്ച സംരംഭകന്‍

ഒരു സംരംഭകനെന്ന നിലയില്‍ സ്വയം വികസിപ്പിക്കാനായി നിരന്തരമുള്ള പഠനത്തിന് ഗോപകുമാര്‍ എസ് വി എത്രത്തോളം പ്രാധാന്യം നല്‍കിയിരുന്നു എന്നത് അദ്ദേഹത്തിന്റെ അക്കാദമിക പശ്ചാത്തലം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കരസ്ഥമാക്കിയ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ടെക്‌നിക്കല്‍ കഴിവുകള്‍ക്ക് അടിത്തറ പാകിയത്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ബിസിനസിന്റെ തന്ത്രങ്ങളും മാനേജ്‌മെന്റിന്റെ വിവിധ വശങ്ങളും ഔപചാരികമായി പഠിച്ചു.

ബിസിനസിന്റെ കൂടുതല്‍ സങ്കീര്‍ണമായ അറിവുകളും കഴിവുകളും വികസിപ്പിക്കുവാന്‍ ഗോപകുമാര്‍ തുടര്‍ന്നും പഠിച്ചുകൊണ്ടിരുന്നു. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ‘ബിസിനസ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റില്‍’ പൂര്‍ത്തിയാക്കിയ പിജി ഡിപ്ലോമ കോഴ്‌സ് ബിസിനസ് നടത്തിപ്പില്‍ കൂടുതല്‍ മികവ് നേടാന്‍ അദ്ദേഹത്തെ സഹായിച്ചു. ഇതിനു പുറമേ ‘IIM Rohtak’ ല്‍ നിന്നും പ്രോഡക്റ്റ് & ബ്രാന്‍ഡ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുള്ളതിനാല്‍ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് സംബന്ധിച്ച പ്രായോഗിക ജ്ഞാനം നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇത്തരത്തിലുള്ള വ്യത്യസ്ത അക്കാദമിക യോഗ്യതകളിലൂടെ നേടിയ അറിവുകളാണ് വിവിധ മേഖലകളില്‍ ഗോപകുമാര്‍ എസ് വി എന്ന പ്രൊഫഷണലിനെ വാര്‍ത്തെടുത്തത്.

സംരംഭകത്വത്തിന്റെ ബഹുമുഖ പ്രതിഭ

പല റോളുകളില്‍ നിന്നുകൊണ്ട് വിവിധ ഇന്‍ഡസ്ട്രികളില്‍ ഗോപകുമാര്‍ എസ് വി വിജയകരമായി നേതൃത്വം നല്‍കുന്നുണ്ട്. ഇന്ന് ഡിജിറ്റല്‍ പ്രിന്റിംഗ് ആന്‍ഡ് സൈനേജ് മേഖലയില്‍ ഒഴിച്ചുകൂടാനാവാത്ത ‘അറൈന്‍ ഡിജി ഹബ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയെ അതിന്റെ ഡയറക്ടറായി നിന്നുകൊണ്ട് അദ്ദേഹം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തി. അറൈന്‍ ഡിജി ഹബ് നല്‍കുന്ന നൂതനമായ മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സിലൂടെയും ബ്രാന്‍ഡിങ് തന്ത്രങ്ങളിലൂടെയും വളരുന്ന സംരംഭകര്‍ എന്നും തങ്ങളുടെ പ്രിയപ്പെട്ട ബിസിനസ് പാര്‍ട്ണറായി ഈ സ്ഥാപനത്തെ കരുതുന്നു.

‘അറൈന്‍ സോളാര്‍ സൊല്യൂഷന്‍സ്’ എന്ന മറ്റൊരു സ്ഥാപനത്തിലൂടെ സുസ്ഥിര ഊര്‍ജ സ്രോതസ്സുകളുടെ വിപണനത്തിലൂടെ ഇന്നിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. റസിഡന്‍ഷ്യല്‍, കോമേഴ്‌സ്യല്‍, ഇന്‍ഡസ്ട്രിയല്‍ തുടങ്ങി ഏത് തലത്തിലും അനുയോജ്യമായ സോളാര്‍ സേവനങ്ങള്‍ ‘കസ്റ്റമൈസ്ഡ്’ ആയി നല്കുന്നു. ഒരു പൗരന്‍ എന്ന നിലയിലുള്ള തന്റെ പാരിസ്ഥിതിക ഉത്തരവാദിത്വം നിറവേറ്റാന്‍ സ്ഥാപനത്തെ കൃത്യമായ ഏകോപനത്തിലൂടെ മുന്നോട്ടു നയിക്കുകയാണ് അദ്ദേഹം.

ഈ ഉത്തരവാദിത്വങ്ങള്‍ക്ക് പുറമേ, മികച്ച ഡിജിറ്റല്‍ സൊല്യൂഷന്‍സിലൂടെ ബിസിനസ് വിജയിപ്പിക്കാന്‍ സഹായിക്കുന്ന ‘Taurus Infinity Technologies’ എന്ന സ്ഥാപനത്തിന്റെ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ എന്ന നിലയിലും ഗോപകുമാര്‍ എസ് വി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

എന്നും മികച്ച സംഘാടകന്‍

ഒരു സംരംഭകന്‍ എന്നതിനു പുറമേ നല്ലൊരു സംഘാടകനും കൂടിയാണ് ഗോപകുമാര്‍ എസ് വി. ബിസിനസ് മേഖലയില്‍ വളരെയേറെ പ്രാധാന്യമേറിയ നിരവധി സംഘടനകളില്‍ സജീവമാണ് അദ്ദേഹം. ഒരു മികച്ച ‘ROTARIAN’ എന്ന നിലയില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി സര്‍വീസുകളില്‍ നിറസാന്നിധ്യമാണ് ഗോപകുമാര്‍. കൂടാതെ ‘Confederation of Indian Industry’ (CII) എന്ന സംഘടനയില്‍ അംഗമായി പ്രവര്‍ത്തിച്ചുകൊണ്ട് ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് തന്റേതായ സംഭാവനകള്‍ നല്‍കുന്നു.

അതോടൊപ്പം കേരള സ്‌റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനിലെ (KSSIA) യുടെ സജീവ അംഗവുമാണ്. ഈ സംഘടനയിലെ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ചെറുകിട വ്യവസായ സമൂഹമായി ബന്ധം നിലനിര്‍ത്താനും അവര്‍ക്കു വേണ്ടുന്ന പിന്തുണ നല്‍കാനും അദ്ദേഹത്തിന് സാധിക്കുന്നു. ‘വിജയീ ഭവ’ എന്ന ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിരുന്ന അദ്ദേഹം അവിടെ നിന്നും പകര്‍ന്നു കിട്ടിയ വിജയതന്ത്രങ്ങളും നേതൃപാടവവും തന്റെ സംരംഭ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി പ്രയോഗിക്കാറുണ്ട്.

നിത്യ നൂതനമായിരിക്കുകയും പ്രൊഫഷണല്‍ ആയിരിക്കുകയും സാമൂഹിക ബന്ധങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതാണ് മികച്ച നേതൃത്വത്തിന് ഗോപകുമാര്‍ എസ് വി നല്‍കുന്ന നിര്‍വചനം. ഈ കാഴ്ചപ്പാടിലൂന്നിയ അദ്ദേഹത്തിന്റെ ഏകോപന മികവ് ‘ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണല്‍ (BNI)’ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ട്. അതിലെ ഒരു അംഗമായ ഗോപകുമാര്‍ പ്രൊഫഷണലുകളുടെയും സംരംഭകരുടെയും ഒരു നെറ്റ്‌വര്‍ക്കിനെ ഏകോപിപ്പിച്ചുകൊണ്ട് പരസ്പരമുള്ള വളര്‍ച്ചയ്ക്കും വിജയത്തിനും അവസരമൊരുക്കുന്നു.

കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വന്‍വിജയങ്ങള്‍ സമ്മാനിക്കുമെന്ന് വിശ്വസിക്കുന്ന ഒരു സംരംഭകനാണ് ഗോപകുമാര്‍. അതുകൊണ്ടുതന്നെയാണ് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതും. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഗോപകുമാറിന്റെ പുരോഗമനചിന്ത, സുസ്ഥിരതയുടെയും നൂതന ടെക്‌നോളജിയുടെയും സമന്വയത്തില്‍ അധിഷ്ഠിതമാണ്. ഈ ആശയത്തിലൂടെ വ്യാവസായികവും സാമൂഹികവുമായ പുരോഗതിയ്ക്ക് തന്നാലാകുന്ന സംഭാവനകള്‍ നല്‍കുന്നതിനായി ജീവിതത്തിലുടനീളം സ്വയം പഠിക്കാനും നവീകരിക്കാനും പ്രതിജ്ഞാബദ്ധമാണ് ഈ സംരംഭകന്‍.

Offices :
Arine Digi Hub Pvt Ltd
Law college -GH Road, Miranda Junction
Thiruvananthapuram – 695035

Arine Solar Solutions LLP
NB Street, NB-3,Jawahar Nagar,
Sasthamangalam. P.O, Trivandrum -695010

Taurus infinity Technologies
GPO Lane, G58, Pulimoodu
Trivandrum, Kerala – 695001

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button