News Desk

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 35,520

പവന് 80 രൂപ കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ കൂടി പവന് 35520 രൂപയിലെത്തി. കഴിഞ്ഞ രണ്ടു ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഇന്ന് ഉയരുകയായിരുന്നു. ഇതിന് മുന്‍പ് ശനിയാഴ്ചയാണ് വില ഉയര്‍ന്നത്.
കഴിഞ്ഞ മാസം വില കുറയുകയായിരുന്നു ചെയ്‌തെതങ്കില്‍ ഈ മാസം ആദ്യം തന്നെ വില വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ മാസം ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 36,960 രൂപയില്‍ നിന്നും കുറഞ്ഞ് ജൂണ്‍ 21 ന് പവന് 35,120 രൂപയില്‍ എത്തി.പിന്നീടുള്ള ദിവസങ്ങളില്‍ ഉയര്‍ന്നു. ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയില്‍ സ്വാധീനിക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button