EntreprenuershipSuccess Story

ചെലവാകുന്നതിലും ഇരട്ടിയായി പണം നേടാനൊരു മാര്‍ഗം, സാമ്പത്തിക മേഖലയ്ക്ക് കൈത്താങ്ങായി ‘ഗ്ലോബല്‍ ഗാര്‍ണര്‍’

പണം ആവശ്യമില്ലാത്തവരായി ആരാണ് ഉണ്ടാവുക? എത്രയൊക്കെ പണമില്ലെന്ന് പറഞ്ഞാലും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാതെ ജീവിതത്തില്‍ മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല. എന്നാല്‍ ഒരിക്കല്‍ എങ്കിലും നമ്മള്‍ വാങ്ങുന്ന സാധനങ്ങളുടെ പണം അതേ രീതിയിലോ ഇരട്ടിയായോ നമുക്ക് തിരിച്ചു കിട്ടാറുണ്ടോ? അല്ലെങ്കില്‍ അങ്ങനെ ഒരു മാര്‍ഗത്തെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇതുവരെ ചിന്തിച്ചിട്ടില്ലെങ്കില്‍ ഇനി അതിന് ഒരു അവസരമൊരുക്കുകയാണ് ഗ്ലോബല്‍ ഗാര്‍ണര്‍.

ഏറ്റവും സാമ്പത്തികം കുറഞ്ഞ ലോക ജനതയെ സാമ്പത്തികപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് ‘ഗ്ലോബല്‍ ഗാര്‍ണര്‍’. അതിനായി ഇവര്‍ ചെറുകിട വന്‍കിട സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് തങ്ങളുടെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തിക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യ ഇന്‍വെസ്റ്റ് ചെയ്ത പ്രസ്ഥാനമാണ് ഗ്ലോബല്‍ ഗാര്‍ണര്‍. 2016 മുതല്‍ ആണ് തങ്ങളുടെ പ്രവര്‍ത്തനം ആളുകള്‍ക്കിടയിലേക്ക് സജീവമായി ആരംഭിക്കുന്നത്. ഒരുതരത്തില്‍ പറഞ്ഞാല്‍ ലുലു മാള്‍ പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് സമാന്തരമായി വരുന്ന ഡിജിറ്റല്‍ മാളാണ് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരിലേയ്ക്കും നിലവിലെ സംരംഭകരിലേയ്ക്കും ഗ്ലോബല്‍ ഗാര്‍ണര്‍ എത്തിക്കുന്നത്.

ഏറ്റവും താഴെത്തട്ടിലുള്ള കുടുംബങ്ങളില്‍ പോലും ഡിജിറ്റല്‍ മാളിന്റെ സേവനം യാഥാര്‍ത്ഥ്യമാകണം എന്ന ലക്ഷ്യത്തോടെ സക്‌സസ് ഫ്രീഡം കമ്മ്യൂണിറ്റിയിലൂടെ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും ഗ്ലോബല്‍ ഗാര്‍ണറിനെ കുറിച്ചുള്ള അറിവുകളും ഇതിന്റെ അമരക്കാര്‍ ആളുകള്‍ക്ക് പകര്‍ന്നു നല്‍കുന്നു.

വാങ്ങുന്നവനും വില്‍ക്കുന്നവനും ഒരുപോലെ ഗുണം ചെയ്യുന്ന പ്രവര്‍ത്തനമാണ് ഗ്ലോബല്‍ ഗാര്‍ണറിന്റേത്. ഏകദേശം ചെറുകിട വന്‍കിട കച്ചവട സ്ഥാപനങ്ങളടക്കം അമ്പതിനായിരത്തോളം കടകള്‍ ഗ്ലോബല്‍ ഗാര്‍ണറില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു എന്നതുകൊണ്ട് തന്നെ നമ്മള്‍ സാധാരണ വാങ്ങുന്നത് പോലെ ഓണ്‍ലൈനായോ, ഓഫ്‌ലൈനായോ സാധനങ്ങള്‍ ഇവരില്‍ നിന്ന് വാങ്ങാം.

പ്രധാനമായി മൂന്ന് മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഗ്ലോബല്‍ ഗാര്‍ണര്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ നേട്ടം ആളുകള്‍ക്ക് എത്തിക്കുന്നത്. ആദ്യത്തെ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ്. ഇത് തികച്ചും സൗജന്യമായി അവര്‍ക്ക് പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും. രണ്ടാമത്തേത് കച്ചവടക്കാര്‍ക്ക് വേണ്ടി മാത്രമുള്ള ആപ്ലിക്കേഷനാണ്, വെണ്ടര്‍ ആപ്ലിക്കേഷന്‍. ഓണ്‍ലൈന്‍ ഷോപ്പിങ്ങുകള്‍ വര്‍ധിക്കുമ്പോള്‍ ഓഫ്‌ലൈന്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ കച്ചവടം കുറയുന്നത് തടയുവാനുള്ള അവസരം കൂടി ഗ്ലോബല്‍ ഗാര്‍ണര്‍ ഒരുക്കുന്നു.

ഗ്ലോബല്‍ ഗാര്‍ണറിന്റെ മൂന്നാമത്തെ ആപ്ലിക്കേഷനാണ് UPOS എന്നറിയപ്പെടുന്ന ഡിജിറ്റല്‍ മാള്‍. ഓഫ്‌ലൈന്‍ സ്ഥാപനങ്ങളെയും ഡിജിറ്റല്‍ മാളിന്റെ ഭാഗമാക്കുന്നതോടെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെയുള്ള ലാഭം ഇത്തരം ഓഫ്‌ലൈന്‍ സ്ഥാപനങ്ങള്‍ക്കും സ്വന്തമാക്കാന്‍ കഴിയും. എല്ലാ ജില്ലകളിലും എല്ലാ താലൂക്കുകളിലും വില്ലേജുകളിലും അക്ഷയ കേന്ദ്രം എന്നതുപോലെ തന്നെ ഗ്ലോബല്‍ ഗാര്‍ണറിന്റെ ഡിജിറ്റല്‍ മാളുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പ് ഏതാണ്ട് പകുതിയോളം പൂര്‍ത്തിയായി കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :

Whatsapp : 70122 19272

https://www.instagram.com/successsaju/

https://www.facebook.com/sajusuccess/

https://www.linkedin.com/in/saju-success-5807591b/

https://x.com/i/flow/login?redirect_after_login=%2Fsajusuccess

https://www.google.com/maps/place/SUCCESS+CENTRE+DIGITAL+SERVICES/@8.3592549,77.0283297,17z/data=!4m6!3m5!1s0x3b05afa6e45e5cb3:0x5f5864de00bbc7a7!8m2!3d8.3592165!4d77.0282388!16s%2Fg%2F11rn1hw23q?hl=en&authuser=0&entry=ttu

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button