പൂച്ചകള്‍ക്ക് താങ്ങും തണലുമേകി ജിജിയെന്ന സംരംഭക
മനുഷ്യര്‍ പരസ്പരം എന്നപോലെ അടുത്ത് ഇടപഴകുകയും ഏറെ സ്നേഹവും അടുപ്പവും കാണിക്കുന്നവയാണ് വളര്‍ത്തുമൃഗങ്ങള്‍. കുഞ്ഞുങ്ങളോടൊപ്പം കളിക്കുകയും ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന വളര്‍ത്തുമൃഗങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ കൗതുകമായി മാറാറുണ്ട്. നായകളും പൂച്ചകളും ഒക്കെയാണ് ഇവയില്‍ പ്രധാനികള്‍.
പലര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ കുടുംബാംഗങ്ങളെ പോലെ തന്നെയാണ്. ഇത്തരത്തില്‍ ചെറുപ്പം മുതല്‍ പൂച്ചകളോട് ഏറെ അടുപ്പവും സ്നേഹവും പ്രകടിപ്പിച്ചിരുന്ന ഒരാളായിരുന്നു ജിജി.
ജനിച്ച നാള് മുതല്‍ ജിജിയ്ക്കൊപ്പം പൂച്ചക്കുഞ്ഞുങ്ങളുമുണ്ട്. പൂച്ചക്കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നതായിരുന്നു കുഞ്ഞുനാള് മുതല്‍ ജിജിയുടെ ഇഷ്ട വിനോദം. അതു തന്നെയാണ് ജിജിയുടെ ജീവിതവും.
ആദ്യമായി ഒരു പേര്‍ഷ്യന്‍ ക്യാറ്റിനെ സ്വന്തമാക്കുന്നത് 2009-ലാണ്. അവിടെ നിന്നാണ് എന്തുകൊണ്ട് ഇത് ഒരു സംരംഭമാക്കി മാറ്റിക്കൂടേ എന്ന ചിന്ത ജിജിയുടെ മനസ്സിലേക്ക് കടന്നു വരുന്നത്.
ഇപ്പോഴിതാ ഈ മേഖലയില്‍ കഴിവ് തെളിയിച്ച ജിജി കേരളത്തിലെ തന്നെ പ്രമുഖ ക്യാറ്റ് ഫാമിന്റെ ഉടമയാണ്. പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട നിരവധി ക്യാറ്റുകളാണ് ജിജിയുടെ കൈയിലുള്ളത്. ടോള്‍, സെമി ടോള്‍, എക്സ്ട്രീം തുടങ്ങിയ പേര്‍ഷ്യന്‍ ഇനങ്ങളാണ് ജിജി പരിപാലിച്ചു വരുന്നത്. ഹിമാലയന്‍, കാലിക്കോ, ടപ്പി തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട, നിങ്ങളുടെ പ്രിയപ്പെട്ട നിറങ്ങളിലും ക്യാറ്റുകള്‍ ലഭ്യമാണ്.
ഒരു വില്‍പ്പന അവസാനിച്ചു കഴിഞ്ഞാല്‍ ഉത്തരവാദിത്വം കഴിഞ്ഞു എന്ന് ചിന്തിക്കുന്ന പുതിയ കാലത്തിലെ ബിസിനസുകാരില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് ജിജി എന്ന സംരംഭക. ഇവിടെ നിന്ന് വാങ്ങി പോകുന്ന ഓരോ പൂച്ചയെ കുറിച്ചുമുള്ള വിവരങ്ങള്‍ നിരന്തരമായി അന്വേഷിച്ച് അറിയുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്നതും ജിജി എന്ന സംരംഭകയുടെ മറ്റൊരു പ്രത്യേകതയാണ്.
പൂച്ചകള്‍ക്ക് മാത്രമായി ഒരു ഫാം നടത്തിവരുന്ന ചുരുക്കം ചില സംരംഭങ്ങളില്‍ ഒന്നാണ് ജിജിയുടേത്. മറ്റുള്ളവയിലേക്ക് തിരിഞ്ഞാല്‍ തന്റെ പ്രിയപ്പെട്ട ക്യാറ്റുകളെ കൃത്യമായി പരിപാലിക്കാന്‍ കഴിയില്ല എന്നതാണ് ജിജി ഇതിന്റെ കാരണമായി മുന്നോട്ടു വയ്ക്കുന്നത്.
നിലവില്‍ ഇന്ത്യയിലുടനീളം ക്യാറ്റുകളെ ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്. വളരെ സുരക്ഷിതമായ എയര്‍ സര്‍ക്കുലേഷന്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന തരത്തിലുള്ള പാക്കിംഗ് ചെയ്തുകൊണ്ടാണ് സര്‍വീസ് നടത്തിവരുന്നത്. ക്യാറ്റ് ഫാമിംഗ് രംഗത്ത് സമാനതകളില്ലാത്ത സാന്നിധ്യം കൂടെയാണ് ഈ സ്ഥാപനം.