പാഷനില്‍ നിന്നും പ്രൊഫഷനിലേക്ക്; ഫാഷന്‍ മേഖലയില്‍ കയ്യൊപ്പ് തീര്‍ത്ത ഗിബ്ബി ഫാഷന്‍

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ വഴിത്തിരിവായേക്കാവുന്ന ചില അഭിനിവേശങ്ങളുണ്ടാകും. ആ അഭിനിവേശങ്ങളെ പിന്തുടരാന്‍ മനസ് പാകപ്പെടുകയെന്നത് പലപ്പോഴും പ്രയാസകരമാകാറുണ്ട്. എന്നാല്‍ സുരക്ഷിതമായ ഒരു ജോലിയില്‍ നിന്ന്, മനസ്സില്‍ സൂക്ഷിച്ച സ്വപ്‌നത്തിനായി ധൈര്യപൂര്‍വ്വം ചുവടുമാറ്റം നടത്തിയ ഒരു യുവ സംരംഭകനുണ്ട്; കൊല്ലം സ്വദേശി ഗിബ്ബി ഇയോണ്‍. എയര്‍പോര്‍ട്ട് ജീവനക്കാരനായിരുന്ന ഗിബ്ബി തന്റെ പാഷനൊപ്പം സഞ്ചരിക്കാനൊരുങ്ങിയത് 2016ലാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം മോഡലിംഗ്, ഫാഷന്‍ കൊറിയോഗ്രഫി രംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് ഗിബ്ബിയും ഒപ്പം ഗിബ്ബി ഫാഷന്‍ എന്ന അദ്ദേഹത്തിന്റെ സംരംഭവും.

മോഡലിംഗിലൂടെയായിരുന്നു ഗിബ്ബിയുടെ ചുവടുവയ്പ്. തുടക്കത്തില്‍ മോഡലിംഗ് ഒരു ഹോബിയായിരുന്നുവെങ്കിലും അതിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെയാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരംഭിച്ചത്. ക്രമേണ സാധ്യതകളെ മനസിലാക്കി ഗിബ്ബി തന്റെ പാഷനായ ഫാഷന്‍ കൊറിയോഗ്രഫിയിലേക്ക് എത്തി. 2019ല്‍ എറണാകുളത്ത് ഗിബ്ബി ഫാഷന്‍ എന്ന പേരില്‍ തന്റെ സംരംഭത്തിനും അദ്ദേഹം തുടക്കമിട്ടു.

മോഡലിംഗ് രംഗത്തെ പ്രവൃത്തി പരിചയം മുതല്‍ക്കൂട്ടാക്കി നേടിയെടുത്ത ആത്മവിശ്വാസവും വൈദഗ്ധ്യവുമാണ് ഫാഷന്‍ രംഗത്തെ കൊറിയോഗ്രാഫി പരിശീലനം, ഷോ ഡയറക്ഷന്‍, ഷോ ഹോസ്റ്റിംഗ് തുടങ്ങി വിവിധ മേഖലകളിലേക്ക് ഗിബ്ബിയെ എത്തിക്കുന്നത്. വിജയകരമായി പൂര്‍ത്തിയാക്കിയ ഷോകള്‍ക്കൊപ്പം വിജയിക്കണമെന്ന നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ചുരുങ്ങിയ കാലയളവില്‍ തന്നെ 1000ത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ സംരംഭത്തെ പ്രാപ്തമാക്കി.

100ല്‍ അധികം ഷോകള്‍ കേരളത്തില്‍ മാത്രം ഗിബ്ബിയുടെ ടീം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ അയര്‍ലന്‍ഡ്, ശ്രീലങ്ക തുടങ്ങി വിദേശരാജ്യങ്ങളിലും സംരംഭം ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മഴവില്‍ മനോരമയിലെ ജനപ്രിയ പരിപാടിയായ ‘ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി’യിലും വിവിധ ചാനലുകളിലും മികച്ച പ്രകടനങ്ങള്‍ ഗിബ്ബിയുടെ ടീം കാഴ്ചവെച്ചിട്ടുണ്ട്.

ഫാഷന്‍ ഷോകള്‍ ഹോസ്റ്റ് ചെയ്യുന്നതിന് പുറമെ, പരസ്യ മേഖലയിലെ സാധ്യതകള്‍ മനസിലാക്കിയുള്ള പരിശീലനം, പ്രൊഫഷണല്‍ ഗ്രൂമിംഗ് തുടങ്ങിയ സേവനങ്ങളും ഗിബ്ബി ഫാഷന്‍ ഉറപ്പാക്കുന്നുണ്ട്. വിദഗ്ധരായ മേക്കപ്പ്, ഫോട്ടോഗ്രാഫി, കോസ്റ്റ്യൂം ഡിസൈന്‍ ടീമുകളും ഒപ്പമുണ്ടെന്നതാണ് സംരംഭത്തെ മറ്റുള്ളവരില്‍ നിന്നും കൂടുതല്‍ കരുത്തുറ്റതാക്കുന്നത്.

മോഡലിംഗ് ലോകത്തിനാവശ്യമായ ഒരു സമ്പൂര്‍ണ പാക്കേജായി സംരംഭം മാറിയതിന് പിന്നില്‍ ഗിബ്ബിയുടൈ കഠിനാധ്വാനവും ഏറെയുണ്ട്. തെറ്റുകളില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടും മാറ്റങ്ങള്‍ സ്വീകരിച്ചുമുള്ള യാത്രയും നിശ്ചയദാര്‍ഢ്യവും തന്നെയാണ് കേരളത്തിലെ പ്രമുഖ ഫാഷന്‍ കൊറിയോഗ്രാഫര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ ഗിബ്ബിയ്ക്ക് സഹായകമായതും.

മോഡലിംഗ് വ്യവസായത്തില്‍ നിലനിന്നിരുന്നതും മാറിവന്നതുമായ പരമ്പരാഗത ചിന്തകളെ പ്രൊഫഷണലായി മുന്നോട്ടുകൊണ്ടുപോകാനാകണമെന്നതാണ് ഗിബ്ബിയുടെ ലക്ഷ്യം. സ്ഥിരത്വമുള്ള ജോലിയില്‍ നിന്നും പാഷനൊപ്പം സഞ്ചരിക്കാനുള്ള തീരുമാനത്തിലേക്കെത്തുമ്പോഴും പരിപൂര്‍ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ടായിരുന്നുവെന്നതാണ് തന്റെ വിജയത്തിന് അടിത്തറ പാകിയതെന്ന് ഗിബ്ബി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മേഖലയിലെ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തി സംരംഭത്തെ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡായി വളര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിലാണ് ഗിബ്ബിയിന്ന്.
https://www.instagram.com/gibbyz_fashion?igsh=MWhobnk5cHRsM3o1NQ%3D%3D
https://www.instagram.com/gibby_eyon?igsh=MXNlajc5dng0NWpoOQ%3D%3D&utm_source=qr



