GIANT EVENTS; The ‘GIANT’ in Destination Weddings

വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ട്രെന്‍ഡുകള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. അത്തരത്തില്‍ നോക്കിയാല്‍ നിലവിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളില്‍ ഒന്നാണ് ‘ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്’. വിദേശ നാടുകളില്‍ പണ്ടേ പ്രചാരത്തിലുള്ള രീതിയാണ് ഇതെങ്കിലും നമ്മുടെ നാട്ടില്‍ വന്നിട്ട് കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഈ രംഗത്ത് കഴിഞ്ഞ 9 വര്‍ഷമായി മികവ് തെളിയിച്ച് മുന്നേറുന്ന സ്ഥാപനമാണ് കൊച്ചിയിലെ ‘ജയന്റ് ഇവന്റ്സ്’.

കൊച്ചിയിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ തന്റെ മൂന്ന് വര്‍ഷത്തെ ജോലിയിലൂടെ ആര്‍ജിച്ച പരിചയസമ്പത്തിനെ കൈമുതലാക്കി, 2016 ല്‍ അഖില്‍ എന്ന ചെറുപ്പക്കാരന് അച്ഛന് ഷാജിക്കൊപ്പം തുടങ്ങിവച്ച ആ സംരംഭം ഇന്ന് ഏറെ വളര്‍ന്നു. ഇതിനകം 1500 നടുത്ത് ഇവന്റുകള്‍ ജയന്റ് ഇവന്റ്സ് കൈകാര്യം ചെയ്തിട്ടുണ്ട്. വിവാഹത്തിന് പുറമെ മറ്റ് പരിപാടികള്‍ ഏറ്റെടുക്കാറുണ്ടെങ്കിലും ‘ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങി’ലാണ് ഇവര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തിലെ പല സെലിബ്രിറ്റി വിവാഹങ്ങളുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചത് ജയന്റ് ഇവന്റ്സാണ്.

നാട്ടിലുള്ളവരെക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാനങ്ങളിലുള്ളവരും വിദേശത്തുള്ളവരുമാണ് ഇവരുടെ ക്ലെയ്ന്റുകള്‍. അധികവും റഫറന്‍സിലൂടെയാണ് ജയന്റ് ഇവന്റ്സിനെ തേടി വര്‍ക്കുകള്‍ വരുന്നത്. ഒരിക്കല്‍ ക്ലെയ്ന്റായി വരുന്നവര്‍ തീര്‍ച്ചയായും മറ്റുള്ളവര്‍ക്ക് ഇവരെ റഫര്‍ ചെയ്യും. ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല എന്നതാണ് ഇവരുടെ പ്രധാന ‘പ്ലസ് പോയിന്റ്’. ക്രിയേറ്റീവ് വശവും അങ്ങനെ തന്നെ! എന്നാല്‍ മാര്‍ക്കറ്റിലെ താരതമ്യേന ഏറ്റവും കുറവ് നിരക്കാണ് ഇവര്‍ ഈടാക്കുന്നത്. ഓഫീസും വെയര്‍ ഹൗസും സ്വന്തം സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. അതിനൊപ്പം ഇന്‍ ഹൗസ് ആയി മുഴുവന്‍ സംവിധാനങ്ങളുമുണ്ട്. ഇക്കാരണത്താലാണ് കുറഞ്ഞ നിരക്കില്‍ ഇവന്റുകള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ കഴിയുന്നതെന്നും അഖില്‍ പറയുന്നു.
ഏറെ പാഷനോടെ പ്രവര്‍ത്തിക്കേണ്ട മേഖലയാണ് ഇവന്റ് മാനേജ്മെന്റ്. അതില്‍ തന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഓരോ ക്ലെയ്ന്റിനും അവരവരുടേതായ ഇഷ്ടങ്ങള്‍ ഉണ്ട്. അതിനനുസരിച്ച് അന്തരീക്ഷം ഒരുക്കി വേണം ആ ഇവന്റ് ചെയ്യാന്‍. ചില വിവാഹങ്ങള്‍ മൂന്നോ നാലോ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതായിരിക്കും. ഒരേ പ്രോപ്പര്‍ട്ടിയില്‍ തന്നെ വിവിധ ഇടങ്ങളിലായി അഞ്ചോ, ആറോ ഇവന്റുകള്‍ ക്രമീകരിക്കേണ്ടിവരും. അതിഥികളെ എയര്‍പോര്‍ട്ടില്‍ നിന്ന് പിക്കപ്പ് ചെയ്യുന്നത് മുതല്‍ അവരുടെ താമസം, ഭക്ഷണം, മറ്റ് ക്രമീകരണങ്ങള്‍ എല്ലാം ചെയ്ത് തിരികെ യാത്രയാക്കുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഇവരുടെ മേല്‍നോട്ടത്തിലാണ്.

കേരളത്തില്‍ കൊച്ചി, കുമരകം, കോവളം എന്നിവിടങ്ങളിലാണ് ഇവന്റുകള്‍ ചെയ്തു വരുന്നത്. കാരണം ഒരേ സമയം 200 പേരെയെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹോട്ടലുകളോ, റിസോര്‍ട്ടുകളോ, ഫാം ഹൗസുകളോ വേണം. കേരളത്തിന് പുറത്ത് ഉദയ്പൂര്‍, ബാംഗ്ലൂര്‍, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലാണ് പ്രധാനമായും പരിപാടികള്‍ ചെയ്തിട്ടുള്ളത്. ഭാവിയില്‍ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇവന്റുകള്‍ സംഘടിപ്പിക്കണമെന്നാണ് ജയന്റ് ഇവന്റ്സിന്റെ ലക്ഷ്യം.