നുറുങ്ങുവിദ്യയിലൂടെ വിജയത്തിന്റെ ജാലവിദ്യ തീര്‍ത്ത് ഇടുക്കിയിലെ മിടുക്കി

ഇടതൂര്‍ന്ന തലമുടി നേടാം, ആതിരയുടെ അദ്ഭുത ഉത്പന്നത്തിലൂടെ…!
ഇടതൂര്‍ന്ന തലമുടി എല്ലാ കാലത്തും അഴകിന്റെ നിര്‍വചനമാണ്. മുടിയഴക് പാരമ്പര്യമായി ലഭിക്കുന്നതാണ് എന്ന് പൊതുവേ പറയുമെങ്കിലും വിഷാദം, തൈറോയ്ഡ്, വിറ്റാമിന്‍ കുറവ് അങ്ങനെ പല പ്രശ്‌നങ്ങളും മുടി കൊഴിയാന്‍ കാരണമാകുന്നുണ്ട്. കേശ സംരക്ഷണത്തിന് പൊതുവേ പ്രകൃതിദത്തമായ പരിഹാരങ്ങളാണ് അത്യുത്തമം. തലമുടിക്ക് മാത്രമല്ല, ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദ മുറകള്‍ പരിഹാരമാകാറുണ്ട്. അത്തരത്തില്‍ കേശ, ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രതിവിധിയാണ് ‘Athi’s Herbals’.

ജീവിതം പ്രതിസന്ധികള്‍ നല്‍കി തളര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ്, ഇടുക്കി കട്ടപ്പനക്കാരിയായ ആതിര സ്വന്തമായി ഒരു വരുമാനമാര്‍ഗത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. തലമുടിയുടെ പരിപാലനത്തിനായി അമ്മയില്‍ നിന്നും പഠിച്ച്, സ്വയം പരീക്ഷിച്ചു വിജയിച്ച ‘എണ്ണ കാച്ചല്‍’ ഉപജീവനമാക്കി. അങ്ങനെ, അറിയാവുന്ന നുറുങ്ങുവിദ്യയിലൂടെ ആതിര ജാലവിദ്യകള്‍ തീര്‍ത്തു.
മൂന്ന് കുട്ടികളാണ് ആതിരയ്ക്കുള്ളത്. കുട്ടികളുടെ കാര്യങ്ങളും വീട്ടുജോലികളും പകല്‍ സമയത്ത് പൂര്‍ത്തിയാക്കി, കുട്ടികള്‍ ഉറങ്ങിയ ശേഷം രാത്രിയില്‍ എണ്ണ കാച്ചുന്നതിനായി സമയം നീക്കിവയ്ക്കും. അങ്ങനെ, സ്വപ്‌നം കണ്ടത് കഠിനാധ്വാനത്തിലൂടെ പടിപടിയായി ആതിര നേടിയെടുത്തു.
എല്ലാ വശവും സ്വയം മനസ്സിലാക്കി, വ്യക്തമായ ഒരു പഠനം നടത്തിയ ശേഷമാണ് ഓരോ പ്രോഡക്ടുകളും ആതിര വിപണിയില്‍ എത്തിക്കുന്നത്. Athi’s Herbals Black Seed Hair Growth Oil അവതരിപ്പിച്ചുകൊണ്ട് MSME മേഖലയില്‍ ഒരു ഗംഭീര തുടക്കം കുറിച്ചു. ശേഷം, നിരവധി പ്രോഡക്ടുകള്‍ അവതരിപ്പിച്ച് ഈ രംഗത്ത് കയ്യൊപ്പ് പതിപ്പിക്കുവാന്‍ ആതിരക്ക് സാധിച്ചു.
മുന്‍പ് MSME, പാക്കിംഗ് സര്‍ട്ടിഫിക്കറ്റ് മാത്രം ആണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ISO സര്‍ട്ടിഫിക്കറ്റും ആതിരയുടെ സ്ഥാപനത്തിനുണ്ട്. ഹെയര്‍ ഓയില്‍ കൂടാതെ ബേബി ഷാംപൂ, ബേബി സോപ്പ്, ഹിബിസ്‌കസ് ഷാംപൂ, നീം ആന്റി ഡാന്‍ഡ്രഫ് ഷാംപൂ, അലോവേര ജെല്‍, റോസ് മേരി ജെല്‍, റോസ് മേരി വാട്ടര്‍ തുടങ്ങി നിരവധിയായ പ്രോഡക്ടുകളും അവതരിപ്പിച്ചു കഴിഞ്ഞു. നൂറു ശതമാനം പ്രകൃതിദത്തമായി തന്നെ നിര്‍മിക്കുന്ന ആതിരയുടെ പ്രോഡക്ടുകള്‍ക്ക് ഇന്ന് ഡിമാന്‍ഡ് ഏറെയാണ്.

ഓണത്തോട് അനുബന്ധിച്ച് Athi’s Herbals ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളും ഒരുക്കുന്നുണ്ട്. ആദിസ് ഹെര്‍ബല്‍സ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പില്‍ നിന്നും ‘ആദിസ് ഹെര്‍ബല്‍സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയാക്കി മാറ്റാനുള്ള തിരക്കിലാണ് ആതിര. ഇതിന്റെ ആദ്യ പടിയായി കട്ടപ്പനയില്‍ ഒരു ഷോപ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. കൂടാതെ, പ്രോഡക്ടുകള്‍ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കാന്‍ ഒരു വെബ്‌സൈറ്റ് തുടങ്ങാനും പദ്ധതിയിടുന്നുണ്ട്.
കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ഉണ്ടെങ്കില്‍ ഏതു വെല്ലുവിളികളെയും ചെറുത്തു തോല്‍പ്പിക്കാന്‍ സാധിക്കും എന്നതാണ് ആതിരയുടെ വിജയ രഹസ്യം.



