Success Story

ജര്‍മ്മനും ഫ്രഞ്ചും ഈസിയായി പഠിക്കാം, Elmira Edu വില്‍ നിന്നും കേരളത്തില്‍ ത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍.

ഭാഷാ പരിമിതി കൊണ്ടും ഉയര്‍ന്ന ഫീസ് കൊണ്ടും വിദേശ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കാത്തവരാണോ നിങ്ങള്‍? എങ്കില്‍ ഇനി ആശങ്ക വേണ്ട, നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് നൂറു ശതമാനം ഉറപ്പ് നല്‍കുകയാണ് എല്‍മിറ എഡ്യുക്കേഷന്‍ ഹബ്. മറ്റേത് ഭാഷ പോലെയും എളുപ്പം മനസ്സിലാക്കാനും സംസാരിക്കാനും സാധ്യമാകുന്ന രീതിയിലാണ് എല്‍മിറ എഡ്യുക്കേഷന്‍ ഫോറിന്‍ ഭാഷാ പരിശീലനം തയ്യാറാക്കിയിരിക്കുന്നത്.

ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ തുടങ്ങിയ ഇതരഭാഷാ പരിശീലനം കൂടാതെ IELTS, CMA USA കൂടാതെ FOREX TRADING തുടങ്ങിയ കോഴ്‌സുകളും ഇവിടെയുണ്ട്. കൂടാതെ വിദേശപഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ട്രാവല്‍ പാര്‍ട്ടണറായും എല്‍മിറ എഡ്യുക്കേഷന്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന ഈ സ്ഥാപനം തുടക്കം ഓണ്‍ലൈന്‍ ക്ലാസുകളും, ഇപ്പോള്‍ അതിനൊപ്പം ഓഫ് ലൈന്‍ ക്ലാസുകളിലും സജ്ജീവമാണ്.

ഇന്ന് ഏറെ ഭാഷാ പരിശീലന കോഴ്‌സുകള്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ലഭിക്കുന്നിടത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് 100% വിജയം ഉറപ്പു നല്‍കിയാണ് എല്‍മിറ എഡ്യുക്കേഷന്‍സ് പ്രവര്‍ത്തിക്കുന്നത്. ആ ആത്മവിശ്വാസം തന്നെയാണ് സ്ഥാപനം തുടങ്ങിയ സമയത്ത് ജര്‍മ്മന്‍ ഭാഷയില്‍ A1 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഒരുക്കാന്‍ ഇടയാക്കിയതും. പ്രഗത്ഭരായ അധ്യാപകരും, മികച്ച സര്‍വീസുമാണ് എറണാകുളം പെരുമ്പാവൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ സ്റ്റഡി സെന്ററിന്റെ വിജയമെന്ന് എല്‍മിറ എഡ്യുക്കേഷന്‍ ഫൗണ്ടര്‍ വിഷ്ണു സി കുഞ്ഞുമോന്‍ അഭിമാനത്തോടു കൂടി പറയുന്നു.

സ്ഥാപനത്തിന്റെ പ്രാരംഭഘട്ടത്തില്‍ IELTS ക്ലാസുകള്‍ മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നത് എന്നാല്‍ ഫ്രഞ്ചും, ജര്‍മ്മന്‍ ഭാഷയും ഒപ്പം കൂടിയതോടെ ധാരാളം സാധ്യതകളാണ് തുറക്കുന്നതെന്ന് വിഷ്ണു പറയുന്നു. ഇന്ന് ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ 200 കൂടുതല്‍ സ്റ്റുഡന്‍സും, ഫ്രഞ്ച് പഠിക്കുന്നതിന് അന്‍പതോളം സ്റ്റുഡന്‍സും ഈ സ്ഥാപനത്തിലുണ്ട്. മറ്റു സ്റ്റഡി സെന്ററുകളില്‍ നിന്നും വ്യത്യസ്തമായി സ്‌പെഷ്യലായി ഡിസൈന്‍ ചെയ്‌തെടുത്ത കോഴ്‌സ് പ്ലാന്‍ വഴിയാണ് ഇവിടെ പഠനം തുടരുന്നത്. രണ്ട് അധ്യാപകരുടെ സഹായത്തോടെ ജര്‍മ്മന്‍ ഭാഷ പഠിപ്പിക്കുന്നതിന് ഏത് സാധാരണക്കാരനും താങ്ങാനാകുന്ന രീതിയില്‍ കുറഞ്ഞ ഫീസ് മാത്രമാണ് ഇവിടെ ഈടാക്കുന്നത്.

കുറഞ്ഞ ചിലവില്‍ മികച്ച സര്‍വീസ് ക്യാളിറ്റി അതാണ് എല്‍മിറ എഡ്യുക്കേഷന്റെ ഹൈലൈറ്റ്. അതുകൊണ്ടു തന്നെ കേട്ടറിഞ്ഞ് സ്ഥാപനം തേടി വരുന്നവരാണ് മിക്ക വിദ്യാര്‍ത്ഥികളും. വളരെ കുറഞ്ഞ ചിലവില്‍ ഭാഷ പഠനം പൂര്‍ത്തിയാക്കാനും, വിദ്യാര്‍ത്ഥികള്‍ക്ക് 100% വിജയ സാധ്യത ഉറപ്പിക്കുകയുമാണ് എല്‍മിറ എഡ്യുക്കേഷന്‍സ്.

Contact: +9185907 24838

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button