കുട്ടികളിലെ വളര്‍ച്ചയുടെ ആദ്യ പടി ടോം ആന്‍ഡ് ജെറിയില്‍ നിന്ന് ആരംഭിക്കാം

കുട്ടികളില്‍ പഠനവും വിനോദവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്ന സ്കൂളുകള്‍ കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ടത് ആയിരിക്കും. ആദ്യമായി സ്കൂളുകളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായി മാറും. രക്ഷിതാക്കളുടെ തിരക്കുകള്‍ക്കിടയില്‍ നിങ്ങളുടെ കുട്ടികളെ ഏല്‍പ്പിക്കാന്‍ സുരക്ഷിതമായ കൈകള്‍ വേണം. അതാണ് തിരുവനന്തപുരം മരുതന്‍കുഴി പിടിപി അവന്യൂ റോഡില്‍ ആരംഭിച്ച ‘ടോം ആന്‍ഡ് ജെറി’ കിഡ്സ് സ്കൂള്‍. പേര് പോലെ രസകരമാണ് ഇവിടുത്തെ കുഞ്ഞുകുട്ടികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്ന ക്ലാസുകളും സംവിധാനങ്ങളും.
ആറുമാസം മുതല്‍ രണ്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ഡേ കെയര്‍, നാലു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്ലേ സ്കൂള്‍, നാല് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്കായി പ്രീ സ്കൂള്‍ എന്നീ വിഭാഗങ്ങള്‍ വളരെ ശാന്തമായ അന്തരീക്ഷത്തില്‍, ആകര്‍ഷണീയമായ ചുറ്റുപാടോടെ ഒരുക്കിയിരിക്കുന്നു. വിദഗ്ധരായ കെയര്‍ ടേക്കഴ്സ്, പരിചയസമ്പന്നരായ അധ്യാപകര്‍, സുരക്ഷിതമായ ചുറ്റുപാട് എന്നിവയാണ് ടോം ആന്‍ഡ് ജെറിയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാമത്തെ കാര്യം.

കുട്ടികളുടെ സന്തോഷത്തിനും ബുദ്ധി വളര്‍ച്ചയ്ക്കും ഉപകാരപ്രദമാകുന്ന എല്ലാത്തരം കളിപ്പാട്ടങ്ങളും ഇവിടെ സജ്ജമാണ്. കളികളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ പുതിയ കാര്യങ്ങള്‍ പഠിക്കാനും തെറ്റുകള്‍ പരിഹരിക്കുന്നതിനുള്ള വ്യത്യസ്ത വഴികള്‍ അവര്‍ തന്നെ സ്വയം കണ്ടെത്താന്‍ ശ്രമിക്കും. മോണ്ടിസോറി കരിക്കുലം അനുസരിച്ചുള്ള പാഠ്യ പദ്ധതിയാണ് ഇവിടെ പിന്തുടര്ന്ന് വരുന്നത്. എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളിലൂടെ കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിന് സഹായമാകുന്നു.
അതോടൊപ്പം കുട്ടികളുടെ വേനല്‍ അവധി അടിച്ചുപൊളിക്കാന്‍ ഡാന്‍സ്, കരാട്ടെ, യോഗ, മ്യൂസിക്, വ്യക്തിത്വ വികസനം തുടങ്ങി വിവിധയിനങ്ങളിലെ ആക്ടിവിറ്റുകള്‍ ചേര്‍ത്ത സമ്മര്‍ ക്യാമ്പും ഇതിനോടൊപ്പം മുന്നോട്ടു പോകുന്നുണ്ട്. രണ്ടു മുതല്‍ പതിനഞ്ച് വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പാണ് സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഈ സമ്പര് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
ഡേ കെയര്‍, പ്ലേ സ്കൂള്‍, പ്രീ സ്കൂള്‍ എന്നിവയ്ക്ക് പുറമേ ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ആഫ്റ്റര്‍ സ്കൂള്‍ കെയറും ഒന്നു മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്കായി എല്ലാ വിഷയങ്ങളിലും സ്പെഷ്യല്‍ ട്യൂഷനും (State & CBSE Syllubus) ഇവിടെ ലഭ്യമാണ്. ഈസി ഇംഗ്ലീഷ്, ഈസി മാത്തമാറ്റിക്സ്, സോഫ്റ്റ് സ്കില്‍ ട്രെയിനിങ് തുടങ്ങി പഠനസംബന്ധമായ വിവിധ പ്രോഗ്രാമുകള്‍ ഇവിടെ നടന്നുവരുന്നുണ്ട്.

അതോടൊപ്പം കുട്ടികളുടെ എല്ലാതരത്തിലുള്ള ഉന്നമനം ലക്ഷ്യമാക്കി നിരവധി പ്രൊജക്ടുകള്‍ ടോം ആന്‍ഡ് ജെറി ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഓരോ പ്രായത്തിലുള്ള കുട്ടികള്‍ക്കും അവര്‍ക്ക് അനുയോജ്യമായ പ്രവര്‍ത്തനങ്ങളാണ് അധ്യാപകര്‍ നല്‍കുന്നത്.
പ്രദേശവാസികളായ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ലൈബ്രറി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍ ഇപ്പോള്‍. ഇവിടെ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളും മാഗസിനുകളും പത്രങ്ങളും തീര്‍ത്തും സൗജന്യമായി ഉപയോഗപ്പെടുത്താം.
രക്ഷിതാക്കളുടെ ജോലി കണക്കിലെടുത്താണ് സമയ ക്രമീകരണം നടത്തിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ട് വരെയാണ് ടോം ആന്‍ഡ് ജെറിയുടെ പ്രവര്‍ത്തന സമയം. കുട്ടികളുടെ പുതിയ ഒരു തുടക്കത്തിനായി അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള DAY CARE, PLAY SCHOOL, PRE KG, LKG, UKG ക്ലാസുകളിലേക്കുള്ള അഡ്മിഷന് തുടരുകയാണ്.
കുട്ടികളെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു വരുവാനും തിരിച്ചു വീട്ടില്‍ എത്തിക്കാനും സ്കൂള്‍ വാഹന സൗകര്യവും മിതമായ ഫീസ് നിരക്കും ടോം ആന്‍ഡ് ജെറിയുടെ പ്രത്യേകതയാണ്. അതോടൊപ്പം രക്ഷിതാക്കള്‍ക്ക് ഓഫീസിലും വീട്ടിലിരുന്നും അവരുടെ കുഞ്ഞുങ്ങളെ വീക്ഷിക്കാനുമുള്ള സിസിടി സൗകര്യവും ഇവിടെ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും ബന്ധപ്പെടുക :
6282481328, 9074425522