EntreprenuershipSuccess Story

Mariyas Naturals; കേരളത്തില്‍ ഏറ്റവുമധികം കസ്റ്റമേഴ്‌സ് ഉപയോഗിക്കുന്ന ഹോം മെയ്ഡ് ബ്രാന്‍ഡ്

മരിയയ്ക്ക് തലമുറകളായി പകര്‍ന്നു കിട്ടിയ അറിവിലൂടെ, മക്കളുടെ ആരോഗ്യ പരിപാലനത്തിനായി ആയുര്‍വേദ വിധിപ്രകാരം ഉത്പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങിയതാണ് Mariyas Naturals എന്ന ഈ സംരംഭത്തിന്റെ തുടക്കം. പിന്നീട് ഇവ സുഹൃത്തുക്കള്‍ക്കും അയല്‍വക്കങ്ങളിലും നല്‍കി, GMP ഉള്‍പ്പെടെ എല്ലാവിധ ഗവണ്‍മെന്റ് ലൈസന്‍സുകളോടെ ജില്ലകളും സംസ്ഥാനങ്ങളും ഇന്ത്യ മുഴുവനും കടന്നു യുകെ, യുഎഇ ഗവണ്‍മെന്റ് ലാബുകളുടെ അംഗീകാരത്തോടുകൂടി ഇപ്പോള്‍ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി എട്ടു ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.. പ്രൊഡക്റ്റിന്റെ ഗുണമേന്മ ബോധ്യപ്പെടുന്ന കസ്റ്റമേഴ്‌സ് തന്നെ മറ്റുള്ളവര്‍ക്കും ഇത് പരിചയപ്പെടുത്തി നല്കിയാണ് വിപണനം നടക്കുന്നത്…!

തലമുടി വളര്‍ച്ചയ്ക്ക് അറുപത്തിയെട്ടിലധികം പച്ച മരുന്നുകള്‍ ചേര്‍ത്തു തികച്ചും പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്ന ഹെയര്‍ കെയര്‍ ഓയിലും നവജാത ശിശുക്കള്‍ തുടങ്ങി ഏതു പ്രായക്കാര്‍ക്കും സ്ത്രീ പുരുഷ ഭേദമെന്യേ ഉപയോഗിക്കാവുന്ന ഹെയര്‍ കെയര്‍, സ്‌കിന്‍ കെയര്‍, ബേബി കെയര്‍ എന്നീ വിഭാഗങ്ങളിലായി നാല്‍പത്തിലധികം പ്രോഡക്ടുകള്‍ മരിയാസില്‍ നിര്‍മിക്കുന്നുണ്ട്.

തികച്ചും പരമ്പരാഗതമായി ഓട്ടുരുളിയില്‍, വിറകടുപ്പില്‍ അങ്ങാടി മരുന്നുകളും പച്ചമരുന്നുകളും ചേര്‍ത്ത്, ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചകളും കൂടാതെ ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നതാണ് മരിയാസിന്റെ ഓരോ ഉത്പന്നങ്ങളും.

കേന്ദ്ര ഗവണ്‍മെന്റിന്റെ ആയുഷ് സര്‍ട്ടിഫിക്കറ്റ്, കേരള ഗവണ്‍മെന്റിന്റെ ആയുര്‍വേദിക് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ മനുഫാക്ചറിങ് ലൈസന്‍സുമുള്ള ISO Certified കമ്പനിയാണ് മരിയാസ് നാച്ചുറല്‍സ്. കസ്റ്റമേഴ്‌സിനായി ആയുര്‍വേദ ഡോക്ടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടിങ്ങും ഇവിടെ നല്‍കുന്നുണ്ട്.

ഉപയോഗിക്കുന്ന കസ്റ്റമേഴ്‌സിന് ലഭിക്കുന്ന ഏറ്റവും മികച്ച റിസള്‍ട്ട് തന്നെയാണ് സ്ഥാപനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും അതോടൊപ്പം പരസ്യവും. അഞ്ചു ലിറ്ററില്‍ ഉത്പാദനം തുടങ്ങിയ ഈ സംരംഭം ജനലക്ഷങ്ങള്‍ ഏറ്റെടുത്തു, ഇപ്പോള്‍ പ്രതിമാസം മാസം മൂന്ന് ടണ്‍ എന്ന തോതില്‍ ഉത്പാദനം നടത്തുന്നു.

അഞ്ചു മക്കളടങ്ങുന്ന കുടുംബത്തോടൊപ്പം ചേര്‍ന്നു നടത്തുന്നതാണ് ഈ സംരംഭം. ഏകദേശം മുപ്പത്തോളം സ്ത്രീകള്‍ക്ക് പ്രത്യക്ഷമായും നൂറോളം പേര്‍ക്ക് പരോക്ഷമായും ഈ സംരംഭം ജോലി നല്‍കുന്നുണ്ട്. ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും വിപണനം നടത്തുന്നതിനും ആവശ്യമായ എല്ലാവിധ ലൈസന്‍സുകളും ഈ സ്ഥാപനത്തിനുണ്ട്.

മരിയാസ് പ്രോഡക്റ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ഉപയോഗിച്ചവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി ഒരു ലക്ഷത്തോളം അംഗങ്ങളുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പും ഇന്‍സ്റ്റാഗ്രാം പേജും മരിയാസിനുണ്ട്.

മരിയാസിന്റെ വെബ്‌സൈറ്റായ www.mariyasnaturals.com വഴിയും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളായ ആമസോണ്‍, മീഷോ എന്നിവയിലൂടെയും മരിയാസ് പ്രോഡക്ടുകള്‍ ലഭ്യമാണ്.

നവീകരിച്ച ഫാക്ടറിയുടെയും പുതിയ ഓഫീസ് യൂണിറ്റിന്റെയും ഉത്ഘാടനം കഴിഞ്ഞ ഫെബ്രുവരി 16 ന് ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കുകയുണ്ടായി. ഉത്പാദനക്ഷമത കൂട്ടുന്നതിനൊപ്പം വിതരണ ശൃംഖല വിപുലപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതിയ ചുവടുവയ്പ്. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അറിവുകളെ മുന്‍നിര്‍ത്തി ആരോഗ്യ പരിപാലനത്തിനായി ആയുര്‍വേദത്തിലൂടെ തുടര്‍ചികിത്സകളും ഇതിനൊടൊപ്പം ലഭ്യമാക്കുക എന്നതാണ് മരിയയുടെ അടുത്ത ലക്ഷ്യം.

https://www.instagram.com/mariyas_herbal_hair_care_oil?igsh=c29vcDlyeHJzY2hx

https://www.facebook.com/mariayasnaturals?mibextid=ZbWKwL

https://www.mariyasnaturals.com/

Contact No: 090488 88394, 090488 88395

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button