കളികള്‍ പഴയ കളികളല്ല!ഗെയിമിഫിക്കേഷന്റെ സാധ്യതകള്‍ തുറന്ന് മൃദുല്‍ എം മഹേഷ്..
സഹ്യന്‍ ആര്‍.
പുരാതനകാലം മുതല്‍ക്കേ കളികള്‍ വിനോദ ഉപാധി എന്ന നിലക്ക് മനുഷ്യന്റെ ജീവിതത്തില്‍ ഭാഗമാണ്. എന്നാല്‍ ‘സമയം കൊല്ലാന്‍’ മാത്രമാണോ ഇത്തരം കളികള്‍? തീര്‍ച്ചയായും അല്ല!! വ്യത്യസ്തമായ കഴിവുകള്‍ ഓരോ വ്യക്തിയിലും വളര്‍ത്തുന്നതിനായാണ് ഓരോ കളിയും ഉണ്ടാക്കിയിട്ടുള്ളത്. ലുഡോ, പാമ്പും കോണിയും, നൂറ്റാം കോല്‍, കക്ക് ഇങ്ങനെ ചെറുതും വലുതുമായ ഏതു കളിയിലും ഒരു സ്‌കില്‍ ഒളിഞ്ഞു കിടപ്പുണ്ടാവും.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള കളി ഒന്നു ആലോചിച്ചു നോക്കൂ.. അതില്‍ ഏതൊക്കെ കഴിവുകളാണ് പരിപോഷിപ്പിക്കപ്പെടുന്നത്. കളികള്‍ പലപ്പോഴും നമുക്ക് അഡിഷന്‍ ആവാറുണ്ടല്ലേ? എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ.. തോറ്റാലും വീണ്ടും വീണ്ടും കളിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ത് കൊണ്ടാവും.. അതിനു പല മനഃശാസ്ത്രപരമായ കാരണങ്ങളുണ്ട്. ഈ കാരണങ്ങള്‍ കണ്ടെത്തി ഗെയിം അല്ലാത്ത ഒരു മേഖലയില്‍ (എഡ്യൂക്കേഷന്‍, മാര്‍ക്കറ്റിംഗ്, എംപ്ലോയീസ് ട്രെയിനിങ്, ഓപ്പറേഷന്‍, ഹ്യൂമന്‍ റിസോഴ്‌സ്) എന്നിവയില്‍ ഉപയോഗിച്ചാല്‍ അവിടെയും ആ വ്യക്തികളെ മോട്ടിവേറ്റ് ചെയ്യാനും പരമാവധി പ്രോഡക്റ്റിവിറ്റി ഉണ്ടാക്കാനും കഴിയില്ലേ?! ഇതിനെയാണ് ‘ഗെയിമിഫിക്കേഷന്‍’ എന്ന് പറയുക; ആള് ‘സിമ്പിളാ’ണ്, ബട്ട് ‘പവര്‍ഫുള്‍’ ആണ്!!
കമ്പനികളില്‍ ഇതിന്റെ പല മുഖങ്ങളും ചെറിയ തോതില്‍ കണ്ടിട്ടുണ്ടാവും. കസ്റ്റമറെ കടയിലേക്ക് ആകര്‍ഷിക്കാന്‍ സെറ്റ് ചെയ്യുന്ന റിവാര്‍ഡുകള്‍, ടീമിനെ മോട്ടിവേറ്റ് ചെയ്യാന്‍ നല്‍കുന്ന ഇന്‍സെന്റീവ്‌സ് എന്നിവയെല്ലാം ഗെയിമിഫിക്കേഷന്‍ എലമെന്റുകള്‍ക്ക് ഉദാഹരണങ്ങളാണ്. പക്ഷേ, ശാസ്ത്രീയമായ രീതിയില്‍ ഗെയിമിഫിക്കേഷന്‍ അവലംബിക്കാത്തത് കൊണ്ട് തന്നെ 80% ഗെയിമിഫിക്കേഷന്‍ ആക്റ്റീവിറ്റികളും പരാജയപ്പെട്ടു പോകുന്നുവെന്നാണ് കണക്ക്..
ഈ മേഖലയിലെ വ്യത്യസ്ത പരീക്ഷണങ്ങളാണ് മൃദുല്‍ എന്ന യുവസംരംഭകനെ വ്യത്യസ്തനാക്കുന്നത്. ഇതിനോടൊപ്പം ‘ഇന്‍ഫോടൈന്‍മെന്റ് മേഖലയിലും അദ്ദേഹം കൈ വച്ചിട്ടുണ്ട്. എന്റര്‍ടൈന്‍മെന്റ് ഫോമിലൂടെ ആളുകളിലേക്ക് വിവരം ( കിളീൃാമശേീി) എത്തിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കോണ്ടന്റുകളുടെ കുത്തൊഴുക്കുള്ള ഈ കാലത്ത് കൃത്യമായി ടാര്‍ഗറ്റ് ഗ്രൂപ്പിനെ അറിഞ്ഞ് അവര്‍ക്കിഷ്ടമുള്ള ഒരു എന്റര്‍ടൈന്‍മെന്റ് ഫോമിലൂടെ എത്തിക്കേണ്ട വിവരം വളരെ കൃത്യതയോടെ എത്തിക്കുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്.
മ്യൂസിക്, മാജിക്, മെന്റലിസം, പാവ നാടകം, ക്വിസ് ഇങ്ങനെ പല ഉപാധികളും ഇതിനായി നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്.. ആളറിഞ്ഞു കൊടുക്കുക, ആള്‍ക്ക് വേണ്ടത് കൊടുക്കുക എന്ന പൊതുതത്വമാണ് ഇവിടെ ഉപയോഗിക്കുന്നത്. ട്രെയിനിങ് & ടീച്ചിങ്, ഒഞ, എഡ്യൂക്കേഷന്‍, മാര്‍ക്കറ്റിംഗ് എന്നിങ്ങനെ ഏതു മേഖലയിലും ആളുകളെ ബോറടിപ്പിക്കാത്ത രീതിയില്‍ അവരെ ത്രസിപ്പിക്കുന്ന രീതിയില്‍ വിവരം എത്തിക്കാന്‍ ഈ മാര്‍ഗത്തിലൂടെ കഴിയും.
മൃദുലിന്റെ ഗെയിമിഫിക്കേഷന്‍ യാത്ര തുടങ്ങുന്നത് ‘ക്വിസ്സി’ല്‍ നിന്നാണ്. ക്ലാസ്സ് കട്ട് ചെയ്തു ക്വിസ്സിന് പോയി തുടങ്ങിയ മൃദുല്‍ ക്വിസ്സില്‍ രസം കണ്ടെത്തുകയും സ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍ പല സംസ്ഥാന ദേശീയ മത്സരങ്ങള്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്ത് കൊണ്ട് ആളുകള്‍ ക്വിസ്സിനെ വെറുക്കുന്നത് എന്ന ചിന്തയാണ് ‘ക്വിസ്സില്‍ മാറ്റം വരുത്തണം’ എന്ന തോന്നല്‍ അദ്ദേഹത്തില്‍ ഉണ്ടാക്കിയത്. ബുദ്ധിജീവികളുടെ കളിയാണ്, വിവരം ഉള്ളവര്‍ക്ക് മാത്രമേ കളിക്കാവൂ തുടങ്ങിയ ക്വിസ്സിനെ കുറിച്ചുള്ള പൊതുബോധത്തെ തച്ചുടച്ചു കൊണ്ട് അദ്ദേഹം ക്വിസ്സിന് ഒരു പുതിയ മുഖം നല്‍കി… അതാണ് ‘ക്വിസ്സാരിയോ’..!
ക്വിസ് മാസ്റ്റര്‍ എന്ന പേര് ഉപേക്ഷിച്ചു മാജിഷ്യന്‍, മ്യൂസിഷ്യന്‍ പോലെ ക്വിസ്സിഷ്യന്‍ എന്ന പേര് സ്വീകരിച്ചു. ഓര്‍മശക്തിയുടെ കളി മാത്രമായിരുന്ന പരമ്പരാഗത ക്വസ്സിങ്ങിനെ ഒരു സ്‌കില്‍ ഡെവലപ്പ്‌മെന്റ് ടൂള്‍ ആയി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇപ്പോള്‍. ഇതിലൂടെ ഒരു വ്യക്തിക്ക് ആവശ്യമായ 21േെ സെഞ്ച്വറി സ്‌കില്‍സ് വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു.
ചോദ്യങ്ങളില്‍ തന്നെ ‘ക്ലൂ’കള്‍ ഒളിപ്പിച്ചു വെച്ച് രസകരമായ റൗണ്ടുകളിലൂടെ തന്റെ സ്‌കില്ലുകള്‍ ഉപയോഗിച്ചു ഉത്തരത്തില്‍ എത്തുകയാണ് വേണ്ടത്. ഇതിലൂടെ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും അധ്യാപകരുടെയും തൊഴിലാളികളുടെയും മാനവവിഭവശേഷി ശാക്തീകരിക്കുന്നതിനും കഴിയുന്നു. ബിസിനസ് മേഖലയില്‍ പ്രോഡക്ടുകളെയും സേവനങ്ങളെയും ക്വിസ് & ഗെയിം ഷോ ആക്കി അവതരിപ്പിക്കാറുമുണ്ട്. കസ്റ്റമറെ എഡ്യൂക്കേറ്റ് ചെയ്യാനുള്ള നല്ല മാര്‍ക്കറ്റിംഗ് രീതിയാണ് ഇത്.
നിലവില്‍ ഇന്റര്‍നാഷണല്‍ ക്വിസ്സിങ് അസോസിയേഷന്‍ ഏഷ്യയുടെ കേരള കോര്‍ഡിനേറ്ററായ മൃദുല്‍ തന്നെയാണ് കേരളത്തിലെ ആദ്യത്തെ കല്യാണ ക്വിസ്, പിറന്നാള്‍ ക്വിസ്സ്, മെന്റലിസവും മ്യൂസിക്കും ചേര്‍ത്ത് കൊണ്ടുള്ള ക്വിസ് എന്നിവയുടെയെല്ലാം തുടക്കക്കാരന്‍.. ക്വിസ് ഒരു മികച്ച ഗെയിമിഫിക്കേഷന്‍ & ഇന്‍ഫോടൈന്‍മെന്റ് ടൂള്‍ ആണെന്ന തിരിച്ചറിവില്‍ നിന്നാണ് ആ മേഖലയിലെ പഠനത്തിലേക്ക് അദ്ദേഹം കടന്നു വന്നത്.. ‘ക്വിസ്സാരിയോ’ എന്ന കമ്പനിയിലൂടെ ഗെയിമിഫിക്കേഷന്‍ & ഇന്‍ഫോടൈന്‍മെന്റ് മേഖലയിലെ പുതുപരീക്ഷണങ്ങളുമായി ജൈത്രയാത്ര തുടരുകയാണ് മൃദുല്‍ എം മഹേഷ്…!
Contact No: 97440 62997